നോക്കിയില്ലെങ്കില്‍ ഞങള്‍ നെഞ്ചത്ത്‌ കേറും !!


വഴി വക്കിലിരുന്നു എട്ടു മാറ് ഉച്ചത്തില്‍ പൊട്ടി തെറിച്ചാലും ആരും തിരിഞ്ഞു നോക്കുന്നിലെങ്കില്‍ പിന്നെ എന്ത് ചെയ്യും ? വഴിയുടെ നടുക്കോട്ടു മാറി നില്‍ക്കുക തന്നെ. ഇതാണ് ഇപ്പോള്‍ കേരള സമര ഫാഷന്‍ . ഇനിയുള്ള സമര മുഖങ്ങളിലും ഈ കാഴ്ച പ്രതീക്ഷിക്കാം.




''കേന്ദ്ര അവഗണന '' എന്നത് കേരളത്തില്‍ ഒരു സമരത്തിനുള്ള നിത്യ ഹരിത കാരണമാണ്. സമരത്തിന്‌ എന്തിനു കാരണം എന്ന് ചോദിക്കുന്ന നാട്ടില്‍ ഇതു തന്നെ ധാരാളം.




ഈ സമരങ്ങളൊക്കെ നടത്തുന്നവര്‍ ഒരു കാര്യം പറയാന്‍ ബാധ്യസ്ഥരാണ്. എത്രയോ വര്‍ഷമായി ഈ പേരും പറഞ്ഞു സമരം നടത്തുന്നു. കുറെ അണികള്‍ക്ക് വീര്യം പകരാനും, ജനങ്ങളെ ബുദ്ധിമുട്ടിക്കാനും സാധിച്ചു എന്നതിനപ്പുറം എന്ത് നേട്ടമാണ് ഈ സമരങ്ങള്‍ വഴി ഉണ്ടായതു.




ജനങള്‍ക്ക് വിശ്വാസമുള്ള സമരങ്ങള്‍ വഴിയുടെ നടുക്ക് നടത്തേണ്ട ആവശ്യമില്ല. അത് ഏതു കാട്ടുമുക്കില്‍ നടത്തിയാലും ജനങ്ങള്‍ അവിടെ വരും. ഇതിനുള്ള ധൈര്യം സമരക്കാര്‍ക്ക് ഇല്ലാത്തത് കൊണ്ടല്ലേ അവര്‍ ജനങളുടെ നെഞ്ചത്ത് കേറി സമരം ചെയ്യുന്നത് ?? ഇതൊരു സത്യമല്ലേ ???



ഒറ്റയാന്‍

ബി.ജെ.പി ക്കൊരു താങ്ക്സ്..!!

നരേന്ദ്ര മോഡിയെ അങ്ങനെ എസ്. എ . ടി ക്ക് ചോദ്യം ചെയ്യാന്‍ കിട്ടി. ആദ്യമായി കൊലപാതക കേസില്‍ ചോദ്യം ചെയ്യപ്പെടുന്ന ഇന്ത്യ മഹാരാജ്യത്തെ ആദ്യത്തെ മുഖ്യ മന്ത്രിയായി മോഡി സാര്‍ ചരിത്രത്തിന്റെ ഭാഗമായി.



ഈ കേസ് എങ്ങനെ പോകുമെന്നോ , ആരെങ്കിലും ശിക്ഷിക്കപെടുമോ എന്നുള്ള എല്ലാ കാര്യങ്ങളും ഒരു നിമിഷം നമുക്ക് മറക്കാം. ബി ജെ പി യുടെ തലയിലെ കറുത്ത തൂവലായ ഗുജറാത്‌ കലാപവും മറക്കാം .( ഗുജറാത്‌ കലാപം ഒരു നിമിഷം മറക്കാം എന്ന് പറഞ്ഞത് അത് നമുക്ക് മറന്നു കളയാം എന്നാ അര്‍ത്ഥത്തില്‍ അല്ല. ഇന്ത്യ യുടെ ചരിത്രത്തില്‍ തന്നെ കറുത്ത പാടായ ആ കലാപം ഒരിക്കലും ക്ഷമിക്കാന്‍ പറ്റാത്തത് ആണ് എന്ന് തന്നെയാണ് എന്റെ നിലപാട്. പക്ഷെ ഇന്നത്തെ വിഷയം സമരങ്ങളെ കുറിച്ച് ആയതു കൊണ്ട് ഒരു നിമിഷം അത് മറക്കാം എന്ന് പറഞ്ഞതെ ഉള്ളു. തെറ്റിദ്ധരിക്കരുത്. )

എന്നിട്ട് രണ്ടു കൈയും നീട്ടി ഒരു ഷേക്ക്‌ ഹാന്‍ഡ്‌ നമുക്ക് ഇന്നു ബി ജെ പി ക്ക് നല്‍കാം. എന്തിനെന്നോ , മോഡി ചോദ്യം ചെയ്യലിന് വിധേയനായത് കൊണ്ടല്ല. മറിച്ച് അതിന്റെ പേരില്‍ ഒരു ഹര്‍ത്താലോ , പണിമുടക്കോ , സമരമോ അവര്‍ നടത്താതിരുന്നത് കൊണ്ട്.



വേഴാമ്പല്‍ മഴയ്ക്ക് കാത്തിരിക്കുന്നത് പോലെ ഹര്ത്താല്കള്‍ക്ക് കാതോര്‍ത്തിരിക്കുന്ന കേരളത്തില്‍ സുഖമായി ഒരു ഹര്‍ത്താല്‍ ഈ പേരില്‍ ഇന്നു ബി ജെ പി ക്ക് നടത്താമായിരുന്നു. വിജയം 101% ഉറപ്പു.



ഒരു ലാവലിന്റെ പേരില്‍ ഇവിടെ ഉണ്ടാക്കിയ പുക്കാര്‍ നമ്മളെല്ലാം കണ്ടതാണ്. ഇനിയും കാണാന്‍ കിടക്കുന്നത് ബാക്കി. കേസ് കോടതിയില്‍ നേരിടും എന്ന് പറഞ്ഞിട്ട് എന്തെല്ലാം വളഞ്ഞ വഴി തേടി. എത്രയോ സമരം നടത്തി നാട്ടുകാരുടെ മേല്‍ കുതിര കേറി. ''ഭരണത്തോടൊപ്പം സമരവും''എന്നു യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചു പറയുന്ന പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ലെങ്കിലും വെറുതെ മോഹിക്കുന്നു. ഇടതുപക്ഷവും ഇതു പോലെ ആയെങ്കില്‍....



ഒറ്റയാന്‍.

നാലു പെരെയോ , അതോ നാട് മുഴുവനെയുമോ ???

നാലു പേരെ കാണിക്കണമോ അതോ നാട് മുഴുവന്‍ കാണിക്കണമോ ? വായിച്ചപ്പോള്‍ എനിക്ക് ഒന്നും മനസിലായില്ല. എന്റെ മൊബൈലില്‍ വന്ന ഒരു എസ്. എം. എസ് ആയിരുന്നു. ബാക്കി കൂടി വായിച്ചപ്പോളാണ് ചിത്രം വ്യക്തമായത്.



ചോദ്യം ഭര്‍ത്താവു ചോദിക്കുന്നതാണ്. നഗരത്തില്‍ ഷോപ്പിങ്ങിനു വന്ന ഭാര്യക്ക്‌ മൂത്ര ശങ്ക. ഏതെങ്കിലും ഹോടലിലോ , പബില്ക് ടൊഇലെട്ടിലൊ കയറി കാര്യം സാധിക്കാമെന്ന് പറഞ്ഞ ഭാര്യയോടാണ് ചോദ്യം. വഴി വക്കില്‍ ഇരുന്നാല്‍ നാലു പേരല്ലേ കാണു, ഹോട്ടലില്‍ കയറിയാല്‍ അത് ലോകം മുഴുവന്‍ കാണില്ലേ ? ഇതാണ് ഭര്‍ത്താവിന്റെ വാദം



സംഭവം തമാശ ആണെങ്കിലും അതിലുമൊരു സത്യമില്ലേ ?. ഇതാണ് നമ്മുടെ കേരളം.



മൊബൈല്‍ ഫോണുമായി ഇത്തരം ഞരമ്പ്‌ രോഗങ്ങള്‍ കാണിക്കുന്ന വര്‍ഗം ഈ ലോകത്ത് വേറെ എവിടെ എങ്കിലും ഉണ്ടോ എന്നാ കാര്യം സംശയമാണ്. ഒരു അപകടം ഉണ്ടായാല്‍ അതില്പ്പെട്ടവരെ സഹായിക്കാനല്ല , അത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ തിടുകം കാണിക്കുന്ന മനോരോഗികളെ തീര്‍ച്ചയായും ചികിത്സിക്കണം.



ഒരു കാര്യം സത്യം. ഇവിടെ കുറ്റം മൊബൈല്‍ ഫോണിന്റെ അല്ല. അത് ഉപയോഗിക്കുന്നവരുടെ ആണ്.

എന്റെ ഇന്ത്യ - ഇല്ല , ഞാന്‍ കൈ വിട്ടു കളയില്ല...



രണ്ടായിരം കോടി മുടക്കി സ്വന്തം പ്രതിമയുണ്ടാക്കി നാട് മുഴുവന്‍ വെക്കുന്നു. അപകടത്തില്‍ മരിച്ച പാവങ്ങള്‍ക്ക് കൊടുക്കാന്‍ പണമില്ലെന്ന് വിളിച്ചു പറയുന്നു. രണ്ടു ദിവസം കഴിയുമ്പോള്‍ ഇരുനൂറു കോടിയുടെ ജാഥ നടത്തുന്നു. ഇതാണ് ജനാധിപത്യമെങ്കില്‍ ഈ ജനാധിപത്യത്തില്‍ എനിക്ക് വിശ്വാസമില്ല.


ഒരു നേരത്തെ ആഹാരത്തിനായി , ഒരു കൂരക്കായി നെട്ടോട്ടമോടുന്ന പട്ടിണിപ്പാവങ്ങളുടെ മുന്‍പില്‍ ധൂര്‍ത്തിന്റെ ആള്‍രൂപങ്ങള്‍ ആകുന്ന രാഷ്ട്രീയ കൊമാരങ്ങള്‍ക്ക് ഒരു ശിക്ഷയും നല്കാന്‍ കഴിയാത്ത നീധി ദേവദ ഇനിയെങ്കിലും ആ കണ്ണൊന്നു തുറക്കണം .


ബി . എസ്. പി ആനയുടെ പാപ്പാന്മാര് കേരളത്തിലും ഉണ്ട് എന്ന് നാം മറക്കരുത്. മാത്രമല്ല , നമ്മുടെ വിധി മറിച്ചായിരുന്നു എങ്കില്‍ ഇടതു പക്ഷ പിന്തുണയോടെ ഈ ''മാലാവതി'' ഇന്ന് ഇന്ത്യ ഭരിച്ചേനെ !!


എന്റെ നാടിനെ ഒരു കൂട്ടം കള്ളന്മാര്‍ കൈയടക്കുമ്പോള്‍ അതിനു നേരെ കണ്ണടക്കാന്‍ മനസില്ലാത്തത് കൊണ്ട് ഞാന്‍ വിളിച്ചു പറയും - കൈയും കാലും വെട്ടി കടലില്‍ ഒഴുക്കണം എന്റെ നാട് കട്ട് മുടിക്കുന്ന എല്ലാ പിശാശുക്കളെയും.......

കാക്കിയിട്ട ചെകുത്താന്മാര്‍....



ഉണ്ട ചോറിന്റെ നന്ദിയോ , കാക്കിയുടെ അഹങ്കാരമോ എന്തുമാവട്ടെ ഇവിടെ നഷ്ടപ്പെട്ടത് ഒരു യുവാവിന്റെ ജീവിതമാണ്‌. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ്.



പൌരന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ കടമയുള്ള സര്‍ക്കാര്‍ ഇത്തരം വിഷയങ്ങളില്‍ കണ്ണടച്ചാല്‍ , ഇതിനു ആര് ഉത്തരം നല്‍കും.



പണിയെടുക്കാതെ വീട്ടിലിരുത്തി ശമ്പളം കൊടുക്കുന്ന '' സസ്പെന്‍ഷന്‍ '' നാടകം കൊണ്ട് ആര്‍ക്കു എന്ത് നേട്ടം. കുറച്ചു നാള്‍ വീട്ടിലിരുന്നു , കാണേണ്ടവരെ കണ്ടു വീണ്ടും തിരിച്ചു വരുന്ന കുറ്റവാളി കൂടുതല്‍ അഹങ്കരിയായിരിക്കും - തീര്‍ച്ച- .



കാക്കിയുടെ ബലത്തില്‍ അഹങ്കാരം കാണിക്കുന്നവരും , അവരെ താങ്ങിനിര്‍ത്തുന്ന രാഷ്ട്രീയ മാമമാരും ഒന്നോര്‍ക്കുക്ക. നിങ്ങള്‍ക്കും ഉണ്ട് കുട്ടികള്‍. അവര്‍ക്കാണ് ഇങ്ങനെ സംബവിച്ചതെങ്കില്‍...........



സ്വാശ്രയ കോളേജില്‍ ആല്‍മഹത്യ ചെയ്യുന്ന പെണ്കുട്ടികളുടെ വീടുകളിലും , വാണിഭാതില്‍ പെടുന്ന പെണ്‍കുട്ടികളുടെ വീടുകളിലും കിഴിക്കെട്ടും , ജോലിയുമായി ഓടി വരുന്ന മന്തിമാര്‍ ഒന്നു ചെയ്യുക . ഈ യുവാവിന് നീതി നടത്തി കൊടുക്കുക . അതിനു വേണ്ടത് രണ്ടു കാര്യം മാത്രം . കാക്കിയിട്ട ചെകുത്തന്‍ മാരെ പറഞ്ഞു വീട്ടില്‍ വിടുക. ഈ യുവാവിനു ഒരു ജോലി നല്‍കുക..



ചെയ്ത തെറ്റിന് ശിക്ഷ കൊടുക്കുന്നിലെങ്കില്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും. എത്രയോ പോലീസ് പീഡനങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായി. അതില്‍ എത്ര പേര്‍ക്ക് അര്‍ഹമായ ശിക്ഷ കൊടുത്തു എന്നാ കാര്യം മാത്രം പരിശോധിച്ചാല്‍ മതി , എന്ത് കൊണ്ട് ഇത്തരം കാടത്തരങ്ങള്‍ നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കുന്നു എന്ന് മനസിലാക്കാന്‍.



ഗുണ്ടകളുടെ മുന്‍പില്‍ എലിയെപ്പോലെയും, പാവപ്പെട്ടവന്റെ മുന്‍പില്‍ പുലിയെപ്പോലെയും പെരുമാറുന്ന പോലീസും , അവര്‍ക്ക് താളംതുള്ളി നില്‍ക്കുന്ന രാഷ്ട്രീയക്കാരും - വിരല്‍ ചൂണ്ടി പറയട്ടെ - ഇവരാണ് ഈ നാടിന്‍റെ ശാപം. ഇവരാണ് ഈ നാട്ടില്‍ തീവ്രവാദികളെ സ്രഷ്ടിക്കുന്നത്.



ഒറ്റയാന്‍.

വനിതാ സംവരണം - ഇതാര്‍ക്ക് വേണ്ടി ???


അങ്ങനെ വനിതാ സംവരണ ബില്‍ ഒരു പടി കഴിഞ്ഞു. അടുത്ത തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും അത് പാസ്സാക്കുകയും ചെയ്യും. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ , കുറെ വോട്ട് നേടാന്‍ എന്നതിലപ്പുറം ഇതു കൊണ്ട് നാടിനു എന്ത് നേട്ടം. എനിക്ക് മനസിലാകുന്നില്ല.




ഞാനൊരു സ്ത്രീ വിദ്വെഷിയോന്നുമല്ല . സ്ത്രീക്കും പുരുഷനും സമൂഹത്തില്‍ ഒരേ സ്ഥാനം വേണം എന്ന് ആഗ്രഹിക്കുന്ന ഒരാള്‍ തന്നെയാണ്.





ഈ നീയമം വഴി സ്ത്രീ ശാക്തീകരണം ഉണ്ടാകും എന്നൊക്കെ കരുതുന്നവര്‍ , വിളിച്ചു പറയുന്നവര്‍ ഒന്നെങ്കില്‍ വിഡ്ഢികളാണ് , അല്ലെങ്കില്‍ അവര്‍ സ്വന്തം താല്പര്യത്തിനു വേണ്ടി കള്ളം പറയുന്നു. ഈ നീയമം പാസ്സായി കഴിയുമ്പോള്‍ , കുറെ രാഷ്ട്രീയക്കാരുടെ ഭാര്യമാര്‍ അടുക്കള ഉപേഷിക്കും . പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുത്തു എന്നാ കുറ്റത്താല് ചിലര്‍ നീയമ സഭയിലും , പാര്‍ലമെന്റിലും ഇരിക്കും. ഇവരൊക്കെ നാളെ നമ്മളെ ഭരിക്കും. ഒന്നമാനകാന്‍ കുതിക്കുന്ന ഇന്ത്യയുടെ ഡ്രൈവിംഗ് ഇവരുടെ ഒക്കെ കൈകളില്‍ ആകും. എന്തായിരുന്നു ഇവരുടെ യോഗ്യത - സ്ത്രീയായി പിറന്നു , രാഷ്ട്രീ യ മണവുമുണ്ട് എന്നത് മാത്രം.






ഇന്നുള്ള നേതാക്കന്മാര്‍ എല്ലാം തെറ്റില്ലത്തവര്‍ ആണെന്നോ , സ്ത്രീ ജനങ്ങള്‍ മോശക്കാര്‍ ആണെന്നോ , ഒരു ശതമാനം പോലും ഞാന്‍ കരുതുന്നില്ല. എന്നാല്‍ , ഈ നീയമം വഴി കഴിവുള്ള വനിതകള്‍ ഭരണ രംഗത്തേക്ക് കടന്നു വരും എന്നാ പ്രതീക്ഷയും എനിക്ക് ഒരു ശതമാനം പോലും ഇല്ല.

സ്ത്രീ ജനങ്ങള്‍ കടന്നു വന്നാല്‍ അഴിമതി കുറയും എന്ന് വിളിച്ചു പറയുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ്‌ മായാവതിയും , ജയലളിതയും. സ്വന്തമായി സ്ത്രീ ഗുണ്ടകള്‍ വരെ ഉള്ള നാടാണ്‌ നമ്മുടേത്‌.

അത് കൊണ്ട് എന്റെ നിഗമനം ഇത്രയെ ഉള്ളു - ഇതു കൊണ്ട് നാടിനോ , സാധാ സ്ത്രീ ജനതിനോ ഒരു മെച്ചവും ഉണ്ടാകില്ല. രാഷ്ട്രീയ മണം അടിച്ച കുറെ വനിതാ മണികള്‍ ഭരണം പഠിക്കും - അല്ലെങ്കില്‍ അത് ആസ്വതിക്കും..... അത്ര തന്നെ......പിന്നെ കൊണ്ഗ്രെസ്സിനു വോട്ട് ചോദിക്കാന്‍ ഒരു കാരണവും....





മലയാളി.

ലജ്ജിക്കുന്നു ഞാന്‍ !!!! - കാരണം ഇതാണെന്റെ നാട് കേരളം.

സത്യം .... എനിക്ക് ലജ്ജ തോന്നുന്നു... കാരണം ഞാന്‍ പിറന്നതും ഈ നാട്ടിലാണ്. സംസ്കാരവും , വിവരവും, വിദ്യാഭ്യാസവും എല്ലാം കുറെ കൂടുതലെന്ന് അഹങ്കരിക്കുന്ന ഒരു ജനമാണ് ഇവിടെയുള്ളത്. എന്നാല്‍ ഇവിടെ നടക്കുന്ന കാര്യങ്ങളോ ........??????


അതിലൊന്ന് മാത്രമാണ് താഴെക്കാണുന്നത്.


ഈ കഥയിലെ പ്രകാശന് വേണ്ടി വാദിക്കാന്‍ നമ്മുടെ നാട്ടിലെ ഒരു സാംസകാരിക പ്രവര്‍ത്തകനും മുന്‍പോട്ടു വന്നതായി എനിക്കറിയില്ല. ആല്‍മഹത്യ ചെയ്യുന്ന പെണ്പിള്ളേരുടെ വീടുകളില്‍ പണമെത്തിക്കുന്ന മത്രിമാരോ , ബാലസംഗം ചെയ്യപ്പെട്ടവര്‍ക്ക് ജോലി നല്‍കി പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരോ പ്രകാശനെ സഹായിച്ചതായി ഞാന്‍ കേട്ടില്ല.


കുറെ അധികാരികള്‍ വിചാരിച്ചാല്‍ നിസാരമായി കശക്കി എറിയാന്‍ പറ്റുന്നതാണ് നമ്മുടെ ജീവതമെങ്കില് , ഓര്‍ക്കുക നാം ഇന്നും അടിമകളാണ്... സമത്വം, മനുഷ്യത്വം ഇവയൊക്കെ പുസ്തക താളുകലില്‍ മാത്രം.


ഇതിലെ നായകര്‍ എന്നും രംഗത്തുണ്ടെന്ന് മാത്രമല്ല - പഴയതിനേക്കാള്‍ പതിന്‍ മടങ്ങ്‌ ശക്തരുമാണ്....താഴെ പ്പറയുന്ന സംഭവം നൂറു ശതമാനം സത്യമാണെങ്കില്‍ , അതിലെ വില്ലന്മാര്‍ ഒന്നോര്‍ക്കുക.... ഇതിനു അനുഭവിക്കതിരിക്കില്ല.....


ഇതു പോലെയുള്ള എത്രയോ നിരപരാധികള്‍ നമ്മുടെ ജയിലുകളില്‍ കാണും.....അവരുടെയൊക്കെ കണ്ണീര്‍ മാത്രം മതി.....ഈ നാട് മുടിയാന്‍......


മനസാക്ഷിയുള്ള മലയാളി പ്രതികരിക്കണം



ഈ പാവത്തിനെ സഹായിക്കാന്‍ '' മംഗളം '' ഒരു ഫണ്ട്‌ കളക്ഷന്‍ നടത്തുന്നുണ്ട്. സന്മനസ് ഉള്ളവര്‍ സഹായിക്കുക്ക..

താഴെ കാണുന്ന ലിങ്കില്‍ പോയാല്‍ വിശദ വിവരങ്ങള്‍ കിട്ടും.


http://mangalam.com/index.php?page=detail&nid=279804&lang=malayalam

ലീഗിനെ പോരാട്ടം .... യു ഡി എഫ് ന്റെ പാക്കിംഗ്...

വിടരുത് കുഞ്ഞാലിക്ക ....വിട്ടു കളയരുത്......മുസ്ലിം ലീഗിന് സീറ്റ്‌ ഇല്ലാത്ത ഒരു രാജ്യ സഭയോ ? അതും ഇന്ത്യ ഒന്നമാനകാന്‍ കിടന്നു പാട് പെടുമ്പോള്‍.......



തിരോന്തോരത്ത് കാരോട് ഒന്നും പറയാനില്ല , എല്ലാം ഡല്‍ഹിയില്‍ പറഞ്ജോലം എന്ന് വിളിച്ചു പറയുമ്പോള്‍ , എന്തിലും ഏതിലുമ് കുറ്റം മാത്രം കാണുന്ന ചിലര്‍ അടക്കം പറയുന്നത് ഞാന്‍ കേട്ട്. തിരോന്തോരത്ത് കാര്‍ക്ക് വേണ്ടി നമ്മുടെ ആന്റണി സാറിനിട്ടു ഒരു കൊട്ട് കൊടുക്കാനുള്ള പുറപ്പാടാണെന്നു......നേരാണോ ? അതോ നുണയാണോ ? എനിക്കറിയില്ല.....



നമ്മുടെ ജോസഫ്‌ ചേട്ടനും പതുക്കെ അനക്കം വച്ചിട്ടുണ്ട് - ഒരു സീറ്റിനായി - ഇടതനു പിന്നെ ഹൈ കമാണ്ടും ലോ കമാണ്ടും ഒക്കെ ഒന്നായത് കൊണ്ട് ഒറ്റ ഇരുപ്പിന് ആ പ്രശ്നം തീരും....അല്ലെങ്കില്‍ തീര്‍ക്കും......



ഇനി എങ്ങാനും ഒരു സീറ്റ്‌ കിട്ടിയാല്‍ നമ്മുടെ കുരുവിള സാറിനെ അങ്ങോട്ട്‌ വിട്ടേക്കണം. ഒന്നിരിക്കാന്‍ തുടങ്ങിയപ്പോലെ കസേര തെറിച്ചതിലുള്ള ദുക്കം അങ്ങനെ തീരട്ടെ.....



ഇത്രയും കാലം രാജ്യ സഭയിലിരുന്നു ഓരോ പാര്‍ട്ടിയും നാട്ടുകാര്‍ക്ക്‌ ചെയ്ത സേവനം ഒന്നു മനസിലാക്കി കൊടുത്താല്‍ ഈ നാട്ടിലെ ജനങ്ങലോന്നകെ നിങ്ങളുടെ പിന്നാലെ കാണും..... കൈയില്‍ ചൂലുമായി.......



അസുര വിത്ത്.

Related Posts with Thumbnails