ലാല്‍സലാം സഖാവെ..


ജ്യോതിബസു (1914 ജൂലായ്‌ 8 - 2010   ജനുവരി 16 )

ജ്യോതിബസു.ഒരു കാലഘട്ടം തന്റേതാക്കി പടിയിറങ്ങുന്നു...മൃതശരീരം  എസ്  എസ് കെ എം ..ആശുപത്രിയിലേക്ക് .......ലാല്‍സലാം


 രക്തനക്ഷത്രം കണ്‍മറഞ്ഞു....mathrubhumi
µÎcâÃߨíxí ÉÞVGßAí ................malayalamanorama
Cɬ JÙ CY¢p¡o ... keralakaumudi
hw-KtPym-Xn Akv-Xan-¨p-.   ദേശാഭിമാനി  
ചുവന്ന നക്ഷത്രം പൊലിഞ്ഞു, ..........  .madhyamam
ജ്യോതിബസു വിട വാങ്ങി ........ദീപിക

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ .......ജന്മഭൂമി
ജ്യോതി ബസു വിടവാങ്ങി;.......mangalam
ജ്യോതിബസു ..............metrovaartha 
ജ്യോതിബസു അവ.........ചന്ദ്രിക
 മുതിര്‍ന്ന കമ്മ്യൂണിസ്റ്റ്‌...india vision
''I have a sad news to give..asianetglobal
Jyoti Basu, who strod...the hindu 
Jyoti Basu, the iconic M.the indian express
Veteran communist an  the times of india  
Communist patriarch J.deccanherald 
Communist patriarch Jyot..mid-day
Jyoti Basu is no more...telegraphindia
Marxist patriarch and .thestatesman
Jyoti Basu: A Marxist .india today  
CPI(M) patriarch Jyoti B..deccanchronicle
CALCUTTA, India--.wall street journal-USA  
Jyoti Basu, 95, Lead.........the new york times  
Obituary: Jyoti Basu........BBC




ഉണ്ണിത്താനും സക്കറിയയും......






ആദ്യമേ പറയട്ടെ , ഞാനൊരു ഇടതു പക്ഷക്കാരനല്ല . വലതു പക്ഷക്കാരനുമല്ല . ജനപക്ഷത്തു നില്‍ക്കുന്ന ഒരു സാധാരണക്കാരന്‍ മാത്രം.



സദസരിഞ്ഞു സംസാരിക്കണം എന്നാ പിണറായിയുടെ അഭിപ്രായത്തോട് യോജിപ്പില്ല. അത് രാഷ്ട്രീയക്കാരുടെ പണിയാണ്. ഒരു സാഹിത്യകാരന്‍ ചെയ്യേണ്ട പണിയല്ല. പക്ഷെ , സക്കറിയക്ക് പിഴച്ചത് അവിടെയല്ല. പറയുന്നത് മനസ്സില്‍ നിന്നുമാവണം. മനസക്ഷിക്കനുസരിച്ചു മാവണം. ഇതു രണ്ടുമില്ലാതെ ആര്‍ക്കോ വേണ്ടി പറഞ്ഞാല്‍ അതിനു കിട്ടുന്ന മറുപടി എല്ലാ സമയവും ഒരു പോലെ ആയിരിക്കില്ല. അതാണ് പയ്യനൂരില്‍ സംഭവിച്ചതും .



സംഭവത്തിന്റെ ന്യായ , അന്യയങ്ങളിലേക്ക് കടക്കുന്നില്ല.



ഇവിടെ എനിക്ക് മറ്റു ചില സംശയങ്ങളാണ് ഈ അവസരത്തില്‍ എന്റെ മനസിലുയരുന്നത്. കേരള സമൂഹം നിച്ചയിചിരിക്കുന്ന സദാജരത്തിന്റെ അതിര്‍ വരമ്പുകള്‍ സാക്കരിയക്ക് മനസിലായത് ഉണ്ണിത്താനെ ഒരു പെണ്ണിനൊപ്പം കൈയാമം വച്ചപ്പോളാണോ ????.......



തനിക്കു കിട്ടാത്തത് വേറൊരുത്തന്‍ ആസ്വതിച്ചതിന്റെ കൊതിക്കെരുവുകൊണ്ടും , അപമാനിച്ചു ആനന്ദം കൊള്ളുന്ന സാടിസ്റ്റു മനോഭാവം കൊണ്ടും , നമ്മുടെ പൊതു സമൂഹവും , പോലീസും , മാധ്യമങ്ങളും കുട്ടിച്ചോറാക്കിയ എത്രയോ മനുഷ്യ ജന്മങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഒരു നിമിഷത്തെ വികാരം കൊണ്ട് അവര്‍ക്ക് നഷ്ടപ്പെടുന്നത് ഒരു ജന്മമാണ്. ഇങ്ങനെ സമൂഹവും , മാധ്യമങ്ങളും കൊത്തിനുറുക്കുന്ന ജീവിതങ്ങള്‍ കണ്ടിട്ട് , ഇവിടെ ഒരു സംസകരിക നായകനും , സാഹിത്യ കാരനും , ബുദ്ധി ജീവിയും ശബധാമുയര്തിയിട്ടില്ല.


അന്നൊന്നും നോവതവര്‍ക്ക് ഇപ്പോള്‍ നോവുന്നതെന്തേ ?



അതോ കാശില്ലതവന് വികരവുമില്ലെന്നാണോ ?




കാമ വെറിയന്‍ മാരെയും , ബലാത്സംഗ വിദ്വാന്‍ മാരെയും തുരുങ്കിലടക്കുകയല്ല , തൂക്കി കൊല്ലുകയാണ് വേണ്ടത്. പക്ഷെ , പരസ്പര സമ്മതത്തോടെ വികാര ശമനം നടത്തുന്ന പ്രായ പൂര്ത്തിയായവരെ പിടിക്കപ്പെട്ടു പോയി എന്നാ ഒറ്റക്കാരണത്താല്‍ കൊല്ലാതെ കൊല്ലുന്നത് ആര്‍ക്കു വേണ്ടിയാണു ?



പരസ്ത്രീ ഗമനം നടത്താതിരിക്കുന്നത് പുണ്യം. പക്ഷെ അതിനു കഴിയാതെ , പിടിക്കപ്പെട്ടു പോകുന്നവര്‍ക്ക് കൊലപാതകികള്‍ക്കും , ഗുണ്ടകള്‍ക്കും നല്‍കുന്ന മാനുഷിക പരിഗണന പോലും കിട്ടാറില്ല എന്നത് സത്യമല്ലേ ??



സാംസ്‌കാരിക നായകരും, മത രാഷ്ട്രീയ പ്രമുഖരും സമൂഹത്തിനു മാത്രകയവേണ്ടാവര്‍ തന്നെയാണ്. അതാണ് നമ്മുടെ പാരമ്പര്യവും , സംസ്കാരവും. അതിനു കഴിയാത്തവര്‍ പൊതു രംഗത്ത് നിന്നും മാറി നില്‍ക്കുന്നതാകും ഉചിതം. അതാകും അവര്‍ സമൂഹത്തിനു നല്‍കുന്ന ഈറ്റവും വലിയ സേവനം. ഒരിക്കലും മടുക്കാത്ത അപ്പം തിന്നു നടക്കുന്നവര്‍ക്ക് എങ്ങനെ നന്നായി നാട് ഭരിക്കാന്‍സാധിക്കും.




ലൈങ്ങികത യെക്കുറിച്ച് പറയുമ്പോള്‍ പച്ചാത്യലൈംഗിക സ്വതത്രെക്കുരിച്ചു വാജാലരകുന്നവര്‍ , ഈ സ്വതത്യം അവരുടെ നാടിനും , സമൂഹത്തിനും ഉണ്ടാക്കിയിരിക്കുന്ന വിപതുകലെക്കുരിച്ചും ഒന്നു പഠിക്കുന്നത് നന്നായിരിക്കും.


മൂല്യച്യുതി വന്നിട്ടുണ്ടെങ്കിലും , നമ്മുടെ കെട്ടുറപ്പുള്ള കുടുംബ സംവിതനമാണ് നമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാനവും , നാടിന്‍റെ നട്ടെല്ലും. അത് തകര്‍ന്നാല്‍ നമ്മുടെ നാടും തളരും.



ഉണ്ണിത്താനെ ന്യയെകരിക്കാന്‍ സക്കറിയ എത്രയും കാടു കയറേണ്ട ആവശ്യം ഇല്ലായിരുന്നു. ലോകം മുഴുവന്‍ ലൈവ് പോലെ കണ്ട കാഴ്ച യായതുകൊണ്ട്‌ ആയിരിക്കും , ഇത്രയേറെ ഉപമയും ഉലുപ്രേഷയും പ്രയോഗിച്ചത്. ഒരു ലേഖനത്തില്‍ വാടകവീട്ടില്‍ നിന്നും പിടിച്ച ഉണ്നിത്തനെയും സ്ത്രീയെയും , മറ്റൊരു വാടക വീട്ടില്‍ കഴിയുന്ന മുഖ്യമന്ത്രി അച്ചുധാനന്ദനും ഭാര്യയുമായി വരെ അദ്ദേഹം താരതമ്യം ചെയ്തു. കഷ്ടം എന്നല്ലാതെ എന്നതാണ് പറയുക.



ആര്‍ക്കോ വേണ്ടി ചിന്തിക്കുക്കയും , പ്രസങ്ങിക്കുന്നവരുമായി നമ്മുടെ സാഹിത്യകാരന്മാര്‍ അധപതിച്ചുവോ ?



ദൈവത്തിന്റെ സ്വന്തം നാടല്ലെ ???? ദൈവം നമ്മളെ കാക്കട്ടെ !!!!




മൂടുപടമനിഞ്ഞവരോടുള്ള പുച്ഛത്തോടെ ,




ഒറ്റയാന്‍.

''ജനാധിപത്യം'' - അധിപതി ആര് ??

ജനങ്ങള്‍ക്ക്‌ വേണ്ടി , ജനങ്ങളാല്‍ എന്നൊക്കെ തങ്ക ലിപികളില്‍ താലോലിക്കുന്ന നമ്മുടെ ''ജനാധിപത്യം'' , സ്വാതത്ര്യം കിട്ടി ഈ ആറാം ദശകത്തിനു ശേഷം എത്തി നില്‍ക്കുമ്പോള്‍ ,എന്താണ് അതിന്റെ ഇന്നത്തെ അവസ്ഥ ??? ഒറ്റ വാക്കില്‍ പറഞ്ഞാല്‍ തികച്ചും പരിതാപകരം.


'' ജനാധിപത്യം '' ഇന്ന് , ജനങളുടെ ആധിപത്യമല്ല , മറിച്ച് ജനങളുടെ മേലുള്ള രാഷ്ട്രീയ , സമ്പന്ന വര്‍ഗ്ഗത്തിന്റെ ആധിപത്യമായി മാറിയിരിക്കുന്നു.



100% സാക്ഷരത്നേടിയ നമ്മുടെ കേരളത്തില്‍ പോലും ഈ അവസ്ഥക്ക് മാറ്റമൊന്നുമില്ല എന്നുള്ളത് ആശങ്ക ജനകവും , തീര്‍ത്തും ദുക്കകരവുമാണ്.



നാടിനേക്കാളും വലുതാണ് സ്വന്തം പാര്‍ട്ടി എന്ന്, അണികളെ പഠിപ്പിക്കുന്ന വിപ്ലവ വായാടികളും , സ്വന്തം കീശയുടെ വികസനം മാത്രം ലക്‌ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരും നമ്മുടെ നാടിന്‍റെ ശാപങ്ങളായി മാറിയിരുക്കുന്നു . '' അധികാരം '' എന്നാ അപ്പകഷണത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ടികള്‍ , അതിനുവേണ്ടി ഏതു സാമൂഹ്യ , രാജ്യ ദ്രോഹികളുമായി പരസ്യമായി കൈ കൊര്‍ക്കുന്നതിനു യാതൊരു മടിയുമില്ല.

ചെറു പാര്‍ട്ടികള്‍ ജനാധിപത്യത്തിനു ബാധ്യതയനെന്ന നമ്മുടെ പ്രധാന മന്ത്രിയുടെ പ്രസ്താവന , ഈ അവസരത്തില്‍ പ്രസക്തമാണ്‌. പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ പോലെ പ്രവര്‍ത്തിക്കുന്ന ഇത്തരം ചെരുപര്‍ത്ടികള്‍ ജനാധിപത്യത്തിന്റെ അന്തസത്തക്ക് നിരക്കുന്നതല്ല. വിരലിലെന്നവുന്ന M.L.A മാരുടെ അംഗ ബലത്തില്‍ വീതം വച്ച് കിട്ടുന്ന വകുപ്പുകള്‍ സ്വന്തം തറവാട് സ്വത്തു പോലെ ഭരിക്കുന്നവര്‍ക്ക് എന്ത് രാജ്യ തല്പര്യമാനുള്ളത് ?

അഞ്ചു വര്‍ഷത്തേക്ക് അധികാരത്തിലേറി , ഏകാതിപതികലെപ്പോലെ ഭരണം നടത്തുന്നവര്‍ കാട്ടിക്കൂടുന്ന രാഷ്ട്രീയ പെകൂതുകള്‍ക്കും , അധികാര ദുര്‍ വിനിയോഗത്തിനും മുന്‍പില്‍ വെറും കാഴ്ച്ചക്കാരെപ്പോലെ നോക്കി നില്‍ക്കാനേ , ജനാധിപത്യത്തില്‍ ഏറ്റവും അധികാരമുള്ള ജനത്തിന് കഴിയുകയുള്ളൂ എന്നത് തികച്ചും വിരോധാഭാസമാണ്.

ജനത്തിന്റെ ഈ നിസഹായവസ്ഥ മുതലെടുക്കുന്ന അധികാര വര്‍ഗം ഏകതിപതികലെപ്പോലെ ഭരണം നടത്തുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതില്‍ നിന്നും വിമുക്തരല്ല. ഒന്നു അര കള്ളനെങ്കില്‍ മറ്റേതു മുക്കാല്‍ കള്ളന്‍.

എല്ലാവരും കള്ളന്മാരാണ് എന്ന് പറഞ്ഞു കാടടച്ചു വെടിവെക്കാന്‍ ഞാന്‍ തയ്യാറല്ല. പക്ഷെ ധാര്‍മികതയും , രാജ്യ സ്നേഹവും നമ്മുടെ ഭൂരിപക്ഷം നേതാക്കല്‍ക്കുമില്ല എന്ന് പറഞ്ഞാല്‍ അതിനെ എതിര്‍ക്കാന്‍ നിഷ്പക്ഷരായി ചിന്തിക്കുന്ന ആളുകള്‍ മുന്‍പോട്ടു വരും എന്ന് ഞാന്‍ കരുതുന്നില്ല.

ഇവിടെ കുറ്റം ജനാധിപത്യതിനല്ല. മറിച്ച് വ്യക്തികള്‍ക്കാണ്. അറിവുള്ള , മൂല്യബോധമുള്ള വ്യക്തികള്‍ നേത്ര നിരയിലോട്ടു ഉയര്‍ന്നു വരുന്നില്ല എന്നുള്ളത് ഒരു വസ്തുതയാണ്. അല്ലെങ്കില്‍ അങ്ങനെയുള്ളവര്‍ക്ക് ഉയരാന്‍ പറ്റിയ ഒരു സഹജര്യമല്ല ഇന്നു നമ്മുടെ വ്യവസ്ഥിതിക്കുള്ളത്.

ഈ സഹാജര്യം മാറി കഴിവുള്ള , ധാര്‍മിക ബോധമുള്ള വ്യക്തികള്‍ ഉയര്‍ന്നു വന്നെങ്കിലേ നമ്മുടെ ജനാധിപത്യം ജനങളുടെ ആധിപത്യമായി മരുകയുള്ള് .


ഇന്നത്തെ സഹാജര്യത്തില്‍ , ഇതു സ്വപ്നം കാണാന്‍ മാത്രമേ കഴിയുകയോല്ലു എന്നാ പൂര്‍ണ ബോധ്യതോടെയും , എന്റെ തലമുറയ്ക്ക് കഴിയാത്തത് വരും തലമുറ നേടിയെടുക്കട്ടെ എന്നസംസിച്ചു കൊണ്ടും

ശുഭാപ്തി വിശ്വാസത്തോടെ തന്നെ ,


ഒറ്റയാന്‍.

14 വയസ്സില് മാനഭംഗം – ശിക്ഷ ആറു മാസം

രുചിക ഗിര്ഹോത്ര പത്തൊന്പതു വര്ഷങ്ങള്ക്കു ശേഷം വീണ്ടും മാധ്യമങ്ങളില് സ്ഥാനം പിടിക്കുകയാണ്.

ഇത്തവണ, അവളെ പതിനാലാം വയസ്സില് മാനഭംഗപ്പെടുത്താന് ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ വെറും ആറു മാസം മാത്രം ശിക്ഷിക്കാനേ കോടതിക്ക് കഴിഞ്ഞുള്ളു എന്ന കാരണത്താലാണ്.

രുചിക ഗിര്ഹോത്ര പിന്നീട് ആത്മഹത്യ ചെയ്തു എന്നതും പോലീസിനെയോ, കോടതിയെയോ തൊട്ടു തീണ്ടിയില്ലായെന്നതും ഇന്ത്യന് മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയിരിക്കുന്നു.

സാമൂഹ്യ സംഘടനകള് ഇതിനെതിരെ രംഗത്തു വന്നത് സര്ക്കാരുകളെയും വിഷമത്തിലാക്കിയിട്ടുണ്ട്.

ഈ കേസില് ഒരു ഉന്നത സംസ്ഥാനതല പോലീസ് ഉദ്യോഗസ്ഥന് ആരോപിയുടെ സ്ഥാനത്ത് നില്ക്കുന്നുവെന്നതും ഈ കേസിന്റെ പ്രാധാന്യം വര്ദ്ധിപ്പിച്ചിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥനെ വെറും ആറു മാസം മാത്രം ശിക്ഷിക്കാനേ കോടതിക്ക് കഴിഞ്ഞുള്ളു എന്നത് വിഷയത്തിന്റെ തീവ്രത കൂട്ടുന്നു.

ഈ വിഷയത്തിന്റെ പ്രത്യേകതയെന്തെന്നാല് ഇന്ത്യന് നീതിന്യായനിര്വ്വഹണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യത്തക്കരീതിയില് മാധ്യമ വിചാരണ മുന്നോട്ടു പോയിരിക്കുന്നു എന്നതാണ്.

മരത്തെക്കണ്ടു കാടെന്നു പറയുന്നതുപോലെയാണിത്.ഈ വിഷയത്തിലെ യഥാര്തഥ പ്രതി കോടതികളല്ലായെന്നുള്ളതാണ് ആദ്യത്തെ പ്രധാനപ്പെട്ട കാര്യം.എന്നാല് ഇക്കാര്യം തമസ്കരിക്കപ്പെട്ടിരുക്കുന്നു.

കോടതികള് തങ്ങളുടെ മുന്നിലെത്തുന്ന കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില് വിചാരണ നടത്തി തീരുമാനമെടുക്കുന്നുവെന്നു മാത്രം.മുത്തൂറ്റ് വധത്തില് കുറ്റപത്രം മടക്കി നല്കിയതു പോലെ കുറ്റപത്രം മടക്കി നല്കുന്ന കോടതി കീഴ്വഴക്കം വളരെ വിരളമാണ്.

ഐപിസീയിലെ തീരെ നിസ്സാരങ്ങളായ സെക്ഷനുകള് മാത്രം ആരോപിച്ചിട്ടുള്ള കുറ്റപത്രത്തില് നിന്നും രുചിക ഗിര്ഹോത്രയെ പതിനാലാം വയസ്സില് മാനഭംഗപ്പെടുത്താന് ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനായ രാഥോഡ് രക്ഷപ്പെട്ടതു യാദൃഛികമെന്നു വിളിക്കാനാകില്ലെങ്കിലും പോലീസിന്റെ നഗ്നമായ സഹായത്തോടെയാണെന്നു പറയാതിരിക്കാന് കഴിയില്ല.

ഇനി പറയൂ ആരാണ് യഥാര്ത്ഥത്തില് രുചിക ഗിര്ഹോത്ര കേസില് രാഥോഡിനെ സഹായിച്ചത്?

ഇന്ത്യന് നീതിന്യായവ്യവസ്ഥിതിയാണോ?

കോടതിയില് കാലതടസ്സം ഉണ്ടായിയെന്നത് നമ്മള് മറക്കാന് ശ്രമിക്കുന്ന വാസ്തവം.
പക്ഷേ, ഈ കേസില് ആരോപിയെ സഹായിച്ചത് പോലീസിന്റെ കഴിവുകേടോ, പിടിപ്പുകേടോ ചിലരുടെ സ്വാധീനമോ ആണെന്ന കാര്യം പകല് പോലെ വ്യക്തമാണ്.
ഇവിടെയാണ് നമ്മള് ശ്രദ്ധിക്കേണ്ട് കാര്യം.

കുറ്റകൃത്യങ്ങള് അന്വേഷിക്കുന്നതില്, പോലീസിന്റെ കഴിവുകേടും, പിടിപ്പുകേടും ഒപ്പം പോലീസിലെ അഴിമതിയും ആണ് ഇന്ന് ഇന്ത്യന് ജനതയെയും ഇന്ത്യന് നീതിന്യായനിര്വ്വഹണത്തിന്റെ വിശ്വാസ്യതയെയും ബാധിക്കുന്ന പ്രധാനഘടകങ്ങള്.
കോടതികള് നീതി നിര്വ്വഹണം നടത്തുന്നുവെന്നു മാത്രം.
നീതി നിര്വ്വഹണത്തിനുവേണ്ട മറ്റു കാര്യങ്ങളും നടപടികളും എടുക്കേണ്ട പോലീസ് അഴിമതിയിലും, പിടിപ്പുകേടിലും, കഴിവില്ലായ്മയിലും മൂടിയിരുന്നാല് പൌരന്മാര് നീതിക്കായി എവിടെ പോകും?

അതിനാല്, പോലീസിന്റെ കഴിവുകേടും, പിടിപ്പുകേടും ഒപ്പം പോലീസിലെ അഴിമതിയും കുറയ്ക്കാനുള്ള നടപടികള് കേന്ദ്ര സംസ്ഥാന സര്ക്കാറുകള് എത്രയും വേഗം എടുക്കേണ്താണ്.

ഇനിയും രുചിക ഗിര്ഹോത്രമാര് ഉണ്ടാകാതിരിക്കട്ടെ എന്നു പ്രാര്ത്ഥിക്കാം.
ഒപ്പം ഇന്ത്യന് നീതിന്യായവ്യവസ്ഥിതിയുടെ വിശ്വാസ്ത്യതയ്ക്ക് കോട്ടം പറ്റാതെയിരിക്കട്ടെ എന്നും പ്രാര്ത്ഥിക്കാം



Vijayan Balakrishnan
Related Posts with Thumbnails