അങ്ങനെ ആ വലിയ പ്രശ്നവും നമ്മള്‍ പരിഹരിച്ചു.നാളെ മുതല്‍ എല്ലാ സാധനങ്ങളുടെയും വില കുറയും.
ഹര്‍ത്താല്‍ ജനദ്രോഹം, തീവണ്ടിയും,പുക വണ്ടിയും തടയുന്നത് ഭീഗരം എന്നൊക്കെ അലമുരയിടുന്നവര്‍ക്ക് വിലക്കയറ്റത്തെപ്പറ്റി എന്താണ് പറയാനുള്ളത് ??
പണിയെടുക്കാതെ വീട്ടിലിരുന്നു കളര്‍ വെള്ളവും കോഴിക്കറിയും തിന്നാന്‍ നിധി പോലെ വീണു കിട്ടുന്ന ഇത്തരം ഹര്‍ത്താലുകള്‍ വേണ്ട എന്ന് പറയുന്നവര്‍ രസം കൊല്ലികള്‍ മാത്രമല്ല ജന ദ്രോഹികളുമാണ്. ഒരു പക്ഷെ ഇവരൊക്കെ വല്ല വിദേശ ചാരന്മാര്‍ ആകാന്‍ വരെ സാധ്യത ഉണ്ട്. അല്ലെങ്കില്‍ പിന്നെ ഈ നാട്ടുകാര്‍ പണിയെടുക്കാതെ വീട്ടിലിരുന്നു സുകിക്കുന്നത് കാണുമ്പോള്‍ ഏവര്ക്കെന്താണ് എത്ര അസൂയ !!
ഹര്‍ത്താലില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിനെപ്പറ്റി വലിയ വായില്‍ വിളിച്ചു പറയുന്നവര്‍ എന്തെ നമ്മുടെ മത്രിമാരുടെ ബുദ്ധിമുട്ട് കാണുന്നില്ല.
''തീവണ്ടിയും മറ്റു വാഹനങ്ങളും മറ്റും തടയുംബോഴുള്ള പ്രശ്നത്തെക്കാട്ടിലും വലിയൊരു പ്രശ്നം പരിഹരിക്കാനാണ് ഇന്നത്തെ ഹര്‍ത്താല്‍'' - കോടി കെട്ടിയ കാറില്‍ പായുന്ന കോടിയേരി സാറിന്റെ ഈ മഹത് വചനം എല്ലാ ഹര്‍ത്താല്‍ മുടക്കികള്‍ക്കുമുള്ള ചുട്ട മറുപടിയാണ്.
അതിനാല്‍ ഹര്‍ത്താല്‍ വിരുദ്ധരെ വാ അടക്കുക - അല്ലെങ്കില്‍ അതിനു വേണ്ടി ഞങ്ങള്‍ ഒരു ഹര്‍ത്താല്‍ കൂടെ നടത്തും - ജാഗ്രതൈ !!!
P. C അങ്ങനെയാണ്. പറയുമ്പോള്‍ എല്ലാം വെട്ടിത്തുറന്നു പറയും. എതിരാളിയുടെ മര്‍മ്മത് തന്നെ കൊള്ളുന്ന വിധത്തില്‍. ഒരു കാലത്ത് മാണി സാറായിരുന്നു പ്രക്യാപിത ശത്രു. ഇപ്പോള്‍ അക്കാര്യം ചോദിച്ചാല്‍ മാത്രമേ P . C ഒന്നു പിന്‍ വലിഞ്ഞു സംസാരിക്കൂ. ബാക്കി എല്ലാ പത്ര വാലാ ചോദ്യത്തിനും ഉത്തരം നൂറു നാവില്‍.....
ഇപ്പോള് പണി കൊടുതിരുക്കുന്നത് വര്‍ത്തമാനകാല ശത്രു പിണറായിക്ക് നേരെയാണ്. പിണറായി 1000 കോടിയിലേറെ ഇത്തവണത്തെ ഗള്‍ഫ് പര്യടനത്തില്‍ നിന്നും പിരിചിട്ടുന്ടെന്നാണ് ഒരു ആരോപണം. രണ്ടാമത്തെ അടി ലാവ്‌ലിന്‍ വടി കൊണ്ടും. വെറും ചപ്പടാച്ചി ആരോപണം ഒന്നും അല്ല. ''ധൈര്യമുണ്ടെങ്കില്‍ കേസ് കൊടുക്കാനാണ് '' വെല്ലുവിളി . ഏതായാലും ഇതു വരെ ആരും കേസ് കൊടുത്തിട്ടില്ല...
ഏതായാലും കേരള രാഷ്ട്രീയത്തില്‍ P.C ഒരു ഒറ്റയാന്‍ തന്നെ. P.C ക്ക് തുല്യന്‍ P.C മാത്രം. കളി ഇറക്കാന്‍ ചെല്ലുന്നവര്‍ ഒന്നു കൂടി ഓര്‍ക്കുക. കക്ഷിയുടെ കൈയില്‍ എപ്പോഴും തോക്കുണ്ട്. നല്ല ഉണ്ട ഉള്ളത് തന്നെ...
''മകനെ.....ഉടന്‍ തിരിച്ചു വരിക ....നിനക്കായി ഒരു രാജ്യം മുഴുവന്‍ കാത്തിരിക്കുന്നു... നിന്നോട് എന്തെങ്കിലും തെറ്റ് ഞങ്ങള്‍ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ്.....ഒരായിരം തവണ..... നീ പോയേതില്‍ പിന്നെ നമ്മുടെ വാഴയും തെങ്ങുമോന്നും വളം കഴിക്കുന്നില്ല.....മകനെ നീ എവിടെയാണെങ്കിലും വേഗം വരിക.... നിനക്കെന്തു വേണമെന്ന് പറഞ്ഞാല്‍ മാത്രം മതി.....''
ഇങ്ങനെ ഉള്ളവരെയും നമ്മള്‍ ചുമക്കുന്നുണ്ടെന്ന് ഒന്നോര്‍ക്കുന്നത് നന്നായിരിക്കും. പാര്‍ലമെന്റില്‍ പോകാറില്ല , കാബിനെറ്റ് മീറ്റിംഗില്‍ പങ്കെടുക്കില്ല , തമിഴ് അല്ലാതെ മറ്റൊരു ഭാഷ അറിയില്ല - ഇവന്‍ താന്‍ അഴഗിരി - നമ്മുടെ വളം വകുപ്പ് മന്ത്രി.
ഇവിടെ എനിക്കുള്ള സംശയം ഇതാണ് - ഇതിനെതിരെ ഒന്നും ഇവിടെ നീയമം ഇല്ലെ ? ഒരു ജോലിയുള്ള വ്യക്തി ( സര്‍ക്കാരോ , സ്വകാര്യമോ ) അതിനു പോയില്ലെങ്കില്‍ പണി ഇപ്പോള്‍ പോയെന്നു ചോദിച്ചാല്‍ മതി. പക്ഷെ അവരെയെല്ലാം ഭരിക്കുന്നവന്‍ ഓഫീസില്‍ പോയില്ലെങ്കില്‍ ചോദിക്കാന്‍ ഇവിടെ ആരുമില്ലേ ??? ഇതിന്റെ പേരാണോ ജനാധിപത്യം.
ഈ ഇന്ത്യയാണോ ഒന്നാമാനകാന്‍ കുതിച്ചുകൊണ്ടിരിക്കുന്നത്. കഷ്ടം കോണ്‍ഗ്രെസ്സെ , കഷ്ടം . കാരണം എന്തിന്റെ പേരിലാണെങ്കിലും ഇതെല്ലാം ചുമക്കുന്നത് നിങ്ങള്‍ ആണ്.
പുകഞ്ഞ കൊള്ളി അവസാനം പുറത്ത്. ഇതു സംഭവിക്കും എന്ന് അറിയാമായിരുന്നു. പക്ഷെ അത് ഒരു പെണ്ണില്‍ തട്ടി , അഴിമതിയുടെ മേലപ്പോടെ ആകുമെന്ന് സ്വപ്നത്തില്‍ പോരും ആരും വിചാരിച്ചില്ല എന്റെ തരൂര്‍ സാറേ ....
ബോഫോശ്സു, ശവപ്പെട്ടി, പാമോയില് , കാലിത്തീറ്റ , ലാവ്‌ലിന്‍ അങ്ങനെ ട്രേഡ് മാര്‍ക്ക് ആയ ധാരാളം പേരുകളുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ''ഐ പി എല്‍'' എന്നോ ''സുനന്ദ'' എന്നോ ഒരു പേര് കൂടി ചേര്‍ക്കണമായിരുന്നു എങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയം പഠിക്കണം സാറെ ....
സാര്‍ ഒരു പക്ഷെ ഒരു ഉഗ്രന്‍ യു. എന്‍ സെക്രട്ടറി ജനറല്‍ ആയേനെ . അതിനുള്ള .കഴിവ് സാറിന് ഇല്ലെന്നു ആരും പറയില്ല . പക്ഷെ ഒരു ഇന്ത്യന്‍ രാഷ്ട്രീയക്കാരന്‍ ആകാന്‍ ആ കഴിവ് പോരെന്നു ഇപ്പോള്‍ എങ്കിലും സാറിന് മനസിലായി കാണുമെന്നു കരുതട്ടെ ...!! ഇതാണ് സാര്‍ ഇന്ത്യന്‍ രാഷ്ട്രീയം.
നമ്മുടെ രാഷ്ട്രീയം പഠിച്ചു വരാന്‍ സാറിന്റെ ശേഷിക്കുന്ന ആയുസ് ഒരു പക്ഷെ മതിയാകില്ല. അതിനാല്‍ ഇനി ഈ പണി നിര്‍ത്തുക. പിന്നെ ചുമ്മാ ഒന്നും ഇരിക്കരുത്. ആ മോഡിക്കിട്ടു നല്ല പണി കൊടുക്കുക. പുഷ് തന്നവനിട്ടൊരു ചവിട്ട്. അതാകട്ടെ ഇനിയത്തെ ലക്‌ഷ്യം.......... All the best...
പരസ്യമായി എതിര്‍ക്കുന്നവര്‍ പോലും രഹസ്യത്തില്‍ പറയുന്നു : പട്ടാപ്പകല്‍ വീട്ടില്‍ കേറി ഒരു വീട്ടമ്മയെ വെട്ടി കൊന്നവനു ഇതു തന്നെ വേണം.
ഇത്രയും ക്രൂരമായ രീതിയില്‍ ഒരു മരണം പോലീസിന്റെ കസ്ടടിയില്‍ വച്ച് സംഭവിച്ചിട്ടും അതിനു വേണ്ടത്ര പൊതു ജന എതിര്‍പ്പ് ഉയരാഞ്ഞത് എന്ത് കൊണ്ട് ? നമ്മുടെ കോടതികള്‍ വഴി കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടും എന്നാ വിശ്വാസം പൊതു ജനത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നല്ലേ അതിനര്‍ത്ഥം.
നീയമങ്ങള്‍ ഉണ്ടാക്കുന്നവരും , അതിനെ വ്യാക്യനിച്ചു ശിക്ഷ വിധിക്കുന്നവരും ഇതൊന്നും കണ്ടില്ല എന്ന് നടിക്കരുത്.
ഇത്രയും പൈശാചികമായ കൊലപാതകം നടത്തിയ പ്രതിയും വ്യക്തമായ തെളിവിന്റെ അഭാവത്തില്‍ ഒരു പക്ഷെ വെറുതെ വിട്ടയക്കപ്പെട്ടെക്കാം . അല്ലെങ്കില്‍ കൂടി വന്നാല്‍ ഒരു ജീവ പര്യന്തം.
''ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്'' ഈനയത്തിന്റെ അടിസ്ഥാനത്തില്‍ ,കുറ്റം ചെയ്തു
എന്നറിയാമെങ്കിലും തെളിവില്ല എന്നാ കാരണത്താല്‍ എത്രയോ കുറ്റവാളികള്‍ നീയമത്തിന്റെ പിടിയില്‍ നിന്നും വഴുതി പോകുന്നു.
ഇവിടെ നമ്മളെല്ലാം മറന്നു കളയുന്ന ഒരു വിഭാഗമുണ്ട്. കുറ്റക്ര്യതത്തിനു ഇരയായി തീരുന്നവര്‍ , അവരുടെ ബന്ധുക്കള്‍. ഇവരുടെ വേദന ആരും കാണുന്നില്ല.
കുറ്റവാളിക്ക് അര്‍ഹമായ ശിക്ഷ കിട്ടിയേ തീരു. കുറ്റക്ര്യതത്തിനു ഇരയാകുന്നവര്‍ക്ക് നീതി ലഭിച്ചു എന്ന് തോന്നുന്ന രീതിയില്‍ തന്നെ. ( കൊല്ലപ്പെടുന്നവനു ഇല്ലാത്ത എന്തോന്ന് മനുഷ്യവകാശമാണ്
അങ്ങനെ ഒരു മഹാനെ സമൂഹത്തിനു നഷ്ടപ്പെട്ടപ്പോള്‍ , നഷ്ടപ്പെട്ടോ എന്ന് ഒരു നിമിഷം നമ്മള്‍ ശങ്കിച്ച് പോയ മറ്റൊരു മഹാനെ നമുക്ക് തിരിച്ചു കിട്ടി. ദൈവത്തിനു നന്ദി . ഇനി എന്തെല്ലാം ഞങള്‍ കാണും എന്റെ ദൈവമേ ???
''അയ്യേ !!! അത് ഞാനല്ല , അതെല്ലാം കമ്പ്യൂട്ടര്‍ പണിയാ... ഓ.... അതായിരുന്നോ അത് പൂജ അല്ലായിരുന്നോ ?? ''എന്നൊക്കെ തട്ടിവിട്ടു പിടിച്ചു നില്ക്കാന്‍ നോക്കിയാ സ്വാമി അതൊന്നും ഏല്‍ക്കുന്നില്ല എന്ന് കണ്ടപ്പോള്‍ പതുക്കെ തല വലിച്ചു. ഓടിച്ചിട്ട് പിടിച്ച കള്ളന്റെ ഷര്‍ട്ടിനു പിടിച്ചു പൊക്കിയപ്പോള്‍ ഷര്‍ട്ട് ഊരി ഓടി പോയപോലെ നമ്മുടെ സ്വാമിയും രക്ഷപെട്ടു.
പൂര്‍വാശ്രമവും പിന്നെ ഒരു ആശ്രമവും ആകാമെങ്കില്‍ ഇനി ഒരു ആശ്രമവും കൂടി ആയാലെന്താ ?? ഉണ്ടാക്കിയ കാശുമായി ഒരു അടിപൊളി മൂന്നാം ആശ്രമം. വെറുതെ കൊതിച്ചിട്ട് കാര്യമില്ല മോനെ ?? തലയില്‍ കിഡ്നി വേണം .... കിഡ്നി.......
സ്വാമിയുടെ ലീലകള്‍ മുഴുവന്‍ നേരില്‍ കണ്ടതിനാല്‍ നാമെല്ലാം അയാളെ കുറ്റപ്പെടുത്തി. എന്നാല്‍ ഒരു ലീലയും കാണാതെ നമ്മള്‍ ഉണ്ണിത്താന്‍ സാറിനെ കുറ്റപ്പെടുത്തി. ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് പറയുന്ന നാട്ടില്‍ നമ്മള്‍ ഒരു പാവത്തിനെ വെറുതെ കുരിശേല്‍ കേറ്റി.
മൊയ്തീന്‍ സാര്‍ വന്നില്ലെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി ?? കൊണ്ഗ്രസിലെ ഒരു മാണിക്യത്തെ എന്നതെക്കുമായി കേരളത്തിന് ( ഇന്ത്യക്കും) നഷ്ടമായേനെ !!
ബംഗ്ലൂര്‍ക്ക് സ്വന്തം മകനെ കൊണ്ട് വരാന്‍ പോയ ഉണ്ണിത്താന്‍ സാറിനെ ചതിയില്‍ പെടുത്തി മഞ്ചേരിയില്‍ കൊണ്ട് വന്നു , ആരുമില്ലാത്ത വാടക വീട്ടില്‍ കേറ്റി , കുടിപ്പിച്ചു ( കുടിച്ചു എന്ന് വീഡിയോ കണ്ടപ്പോള്‍ തോന്നിയതാ കേട്ടോ ..... എന്റെ കൈയില്‍ തെളിവൊന്നും ഇല്ല.) ക്യാമറ കാട്ടി തലയില്‍ തബല അടിപ്പിച്ച D.Y.F.I കാരെയും P.D.P ക്കാരെയും ജയിലില്‍ ഇടണം . ക്യാമറ കാണുമ്പോള്‍ ആര്‍ക്കാ നേലും ഒരു ഇതു വരില്ലേ. പ്രത്യേകിച്ച് രാത്രിയില്‍.....
കള്ളക്കേസ് കൊടുത്തു ജോസഫ് സാറിനെ കുടുക്കാന്‍ ശ്രമിച്ച സ്ത്രീയോട് സാറ് ക്ഷമിച്ച പോലെ , ഉണ്ണിത്താന്‍ സാറും ഇവരോടെല്ലാം ക്ഷമിക്കുമായിരിക്കും. പക്ഷെ , നമ്മള്‍ ക്ഷമിക്കരുത്. ഒരു മനുഷ്യനെ എങ്ങനെ നാണം കേടുതാമോ ?
അദ്ധേഹത്തിന്റെ പ്രസംഗം മാത്രം കേട്ടാല്‍ മതിയല്ലോ .ഇത്രയും നല്ല ഒരു കോണ്‍ഗ്രെസ്സ്കാരന്‍ വേറെയുണ്ടോ ? പോരാത്തതിനു നമ്മള്‍ ഉടുമുണ്ട് വരെ ഉരിഞ്ഞു നോക്കിയില്ലേ ?? എന്നിട്ടും മതിയാവാത്ത നമ്മളെ എന്ത് ചെയ്യണം. ഉണ്ണിത്താന്‍ സാറെ മാപ്പ് . ഞാനടങ്ങുന്ന വിവരമില്ലാത്ത എല്ലാ കേരള മക്കള്‍ക്കും വേണ്ടി ( സക്കറിയ സര്‍ ഒഴികെ ) മാപ്പ്. മാപ്പ്............
ഇനി ചെന്നിത്തല സാറിനോട് രണ്ടു വാക്ക്.... അല്ലേലും ഞങ്ങള്‍ക്ക് അറിയാമായിരുന്നു തിരിച്ചു എടുക്കുമെന്ന്. രാവിലത്തെ പെര്‍ഫോര്‍മന്‍സ് റൌണ്ട് കഴിഞ്ഞു കുളിച്ചു കുറിയും തൊട്ടു ചാനലില്‍ വന്ന ഉണ്ണിത്താന്‍ സാര്‍ ഒരു കാര്യം പറഞ്ഞിരുന്നു. '' എന്നെ പുറത്താക്കിയാല്‍ ഇവിടുത്തെ പല നേതാക്കളുടെയും നാറുന്ന കഥകള്‍ ഞാന്‍ വിളിച്ചു പറയുമെന്ന് '' . അപ്പോഴേ ഞങ്ങള്‍ വിധിയെഴുതി സാറേ ...........