കോണ്‍ഗ്രസിനെ ഒരു കഴുതയാക്കരുത് !!

ഏതു വിഴുപ്പും യാതൊരു പ്രതികരണവുമില്ലാതെ  ചുമക്കുന്ന ഒരു മ്രഗമാണല്ലോ  ''കഴുത''. മഹത്തായ ഒരു പാര്‍ട്ടിയെ അതിന്റെ നേതാക്കള്‍ ഇന്നു നയിക്കുന്നത് കാണുമ്പോള്‍  അതിനെ സ്നേഹിക്കുന്നവരുടെ മനസ്സില്‍  ഉണ്ടാകുന്ന ഒരു  തേങ്ങല്‍ ഇതായിരിക്കും.  

ഭൂമിയിലും ആകാശതുമായി  വിവാദങ്ങള്‍ ധാരാളം ഉണ്ടാക്കിയ ഒരു പാര്‍ട്ടിയെ സ്വന്തം ഘടക കക്ഷി കൂടെ കൂട്ടുമ്പോള്‍ , അതിനോടുള്ള ഇന്നത്തെ കോണ്‍ഗ്രസ്‌ നേതാക്കളുടെ എതിര്‍പ്പ് കേവലം സീറ്റ്‌ താല്പര്യങ്ങള്‍ക്ക് അപ്പുറം എന്തെങ്കിലും  ആദര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിശ്വസിക്കുന്നവര്‍ അധികം പേര്‍ കാണില്ല. അതല്ല ആദര്‍ശത്തിന് തന്നെയാണ് മുന്‍ തൂക്കമെങ്കില്‍ അത് കോണ്‍ഗ്രസ്‌ ഇനിയും തെളിയിക്കേണ്ടി ഇരിക്കുന്നു.

''അഴകൊഴമ്പന്‍'' അതെ അതാണ്  ഇന്നു യു.ഡി.എഫിനെ  നയിക്കുന്നു എന്ന്‌ അവകാശപ്പെടുന്ന കോണ്‍ഗ്രസ്‌ നയം. സി.പി. എമ്മിന്റെ  അത്രയും വേണ്ടെങ്കിലും  ഈ കാര്യത്തില്‍ പലതും അവരില്‍ നിന്ന് കോണ്‍ഗ്രസ്‌ പഠിക്കുന്നത് നന്നായിരിക്കും.

കൂട്ട് കക്ഷികളെ എങ്ങനെ നിലക്ക് നിര്‍ത്തണമെന്ന്  കേരള രാഷ്ട്രീയത്തില്‍ സി.പി. എം  കാട്ടി തന്നിട്ടുണ്ട്. ഒന്നോ രണ്ടോ എം. എല്‍. എ  മാരുമായി  പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെ രാഷ്ട്രീയം കളിക്കുന്ന വിദ്വാന്മാരെ എല്ലാം മൂലക്കിരുതിയത്  സി.പി. എമ്മാണ്. ബാക്കിയുള്ളവരെല്ലാം വായും പൂട്ടി കൂടെ നില്‍ക്കുന്നു.

കൂട്ട് കക്ഷികളെ പേടിപ്പിക്കുന്ന ഒരു  പാര്‍ട്ടി ആയില്ലെങ്കിലും , അവരെ പേടിച്ചു കഴിയുന്ന ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസിനെ അതിന്റെ ഇന്നത്തെ നേതാക്കള്‍ അധപതിപ്പിക്കരുത്. മാണി കൂടെ കൂട്ടിയ  ജോസെഫിനെയും , മുസ്ലിം ലീഗ് , ജമ അതിയെ കൂട്ടിയാല്‍ അവരെയും  താങ്ങേണ്ട   രീതിയിലേക്ക് കോണ്‍ഗ്രസിനെ അധപതിപ്പിച്ചതിനു  അതിന്റെ നേതാക്കള്‍ ഒരു നാള്‍ മറുപടി പറയേണ്ടി വരും.




ലോകത്തിലെ ഒന്നാം നമ്പര്‍ ജനാധിപത്യ രാജ്യത്തിലെ ഏറ്റവും വലിയ ജനാധിപത്യ  പാര്‍ട്ടിക്ക്  അതിലെ സംഘടന തിരഞ്ഞെടുപ്പ് ജനാധിപത്യ രീതിയില്‍ നടത്താന്‍ കഴിയുന്നില്ല എന്ന്‌ പറഞ്ഞാല്‍ ഇതില്‍ കൂടുതല്‍ എങ്ങനെയാണു ഒരു പാര്‍ട്ടി അധപധിക്കുക. വ്യക്തി  തല്പര്യതിലുപരി  രാജ്യതല്പര്യവും , ദീര്‍ഘ  വീക്ഷനവുമുള്ള നേതാക്കള്‍ ഏതൊരു സംഘടനയുടെയും  ആണിക്കല്ലുകളാണ്.  



യൂത്ത് കൊണ്ഗ്രെസ്സ് ബസില്‍ ആള്‍ കേറുന്നില്ല എന്ന രാഹുല്‍ ജിയുടെ   സങ്കടതിനുള്ള മറുപടി  ഇതിലുണ്ട് . കഴിവും , അറിവുമുള്ള  ചെറുപ്പക്കാരും , കാരികളും   രാഷ്ട്രീയം   അവരുടെ  മേഖലയായി തിരഞ്ഞെടുക്കപ്പെടാത്തത്തിന്റെ  കാരണം മനസിലാക്കാന്‍  ഏതു മന്ത്രിക്കും  സാധിക്കും. പിന്നെയെന്തിനാണ്  അതിനെപ്പറ്റി ഒരു വിശദീകരണം. 


സുരേഷ് .     

ദുഖിക്കാന്‍ എല്ലാര്ക്കും ഓരോരോ കാരണം!!

അതെ എല്ലാര്ക്കും ദുഖം:

വി . എസിന്റെ ദുഖം ''മൂന്നാര്‍'' - കേരളത്തിന്റെ ദുഖം   ''വി. എസ്'' .

ഭ്രാന്ത് പിടിച്ച വികസനം !!


അധികാരിക്ക്‌ പണമുണ്ടാക്കാന്‍ എന്തെല്ലാം വഴികള്‍. കാലം മാറുന്നതോടെ അതിന്റെ രീതിയും മാറും.

ചുളു വിലക്ക് വസ്തു വാങ്ങിക്കൂടി , അവിടെ ഒരു വികസന പദ്ധതിയും പ്രക്യാപിച്ചു, ഒന്നു മുടക്കിയത്തിനു പത്ത് എന്ന മട്ടില്‍  അത് മറിച്ച് വിട്ടു പണമുണ്ടാക്കുന്നത്  ഏറ്റവും പുതിയ രീതി. അഴിമതി ആരോപണങ്ങള്‍ വരില്ല - കേസും വരില്ല.


ജനിച്ചു വീണ മണ്ണില്‍ നിന്നും പറിച്ചെറിഞ്ഞു , വിയര്‍പ്പു വീഴ്ത്തി നട്ടു വളര്തിയതെല്ലാം  പിച്ചി ചീന്തി   നിസഹയന്റെ  വായില്‍ മണ്ണ് കോരിയിടുന്ന ഈ ആഭാസത്തിന്റെ പേര് വികസനം എന്നല്ല - വളരെ മാന്യമായ ഭാഷയില്‍ പറഞ്ഞാല്‍ ഇതാണ് തെമ്മാടിത്തരം.

ഈ വിദ്വാന്മാര്‍ എന്ത് കൊണ്ട്  ടാറ്റയെ തൊടുന്നില്ല , ഹാരിസനെ തൊടുന്നില്ല. മറ്റു ഒരു ഭൂ പ്രമാണിയെയും  ഇവര്‍ തൊടില്ല.

ഭരണക്കാര്‍ അതിന്റെ അവസാന കൊയ്തിലാണ്. ഭരണം പോകും എന്നുള്ള ഉറപ്പും എന്തൊക്കെ കാണിച്ചാലും  5 വര്‍ഷത്തിനു ശേഷം അത് തിരിച്ചു വരും എന്ന ധൈര്യവും. .

ഇതാണ് ജനാധിപത്യം . അത് നമുക്ക് നല്‍കുന്നത് നമ്മള്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ തന്നെയാണ്.

അപ്പോള്‍ കുഴപ്പം നമ്മുടെതാണ്‌.  വസ്തുതകളെ മതത്തിന്റെയും , പാര്‍ട്ടിയുടെയും  തുലാസില്‍ അളന്നു തീരുമാനങ്ങള്‍ എടുക്കുന്ന ഒരു ജനതയ്ക്ക് ഇതു അര്‍ഹതപ്പെട്ടത് തന്നെ.

ഇത്തരം കെട്ടുപാടുകള്‍ എന്ന് നമ്മള്‍ അഴിച്ചു കളയുന്നോ , സ്വതത്രമായി ചിന്തിക്കുന്നോ അന്ന് നമുക്ക് കിട്ടും , നല്ല നേതാക്കളെ.

കിനാലൂരില്‍ കിലുങ്ങുന്നത്.....

എന്താണ് ഇവിടെ മറച്ചു വെക്കാനുള്ളത് ? സ്വന്തം നാട്ടില്‍ വരുന്ന ഒരു വികസനത്തെ കുറിച്ച് ആ നാട്ടിലെ ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തി , അര്‍ഹമായ നഷ്ട പരിഹാരം നല്‍കി സ്ഥലം ഏറ്റെടുക്കല്‍ അല്ലെ ഒരു സാമാന്യ മര്യാദ.

തോക്കിന്‍ കുഴല്‍ വഴി വികസനം കൊണ്ട് വരാമെന്ന് വിശ്വസിക്കുന്ന മൂടന്മാര്‍ ഒന്നോര്‍ക്കുക - നിങ്ങളാണ് രാജ്യ ദ്രോഹികള്‍ക്ക് വളം നല്‍കുന്നത്.


സമിറ്റ്,ബഹറിന്‍

''ബ്രാ'' ഇല്ലാത്ത കേരള കോണ്‍ഗ്രസ്‌.

''മൂന്നു പെറ്റ'' പെണ്ണിനെയാണ് കൂടെ കൂട്ടുന്നതെന്നും , കൂട്ടിക്കഴിഞ്ഞു  ''ബ്രാ'' ഇല്ലാത്ത ഒരു കേരള കോണ്‍ഗ്രസ്‌ ഇവിടെ പിറവിയെടുക്കുമെന്നും   പറയുന്ന നേതാക്കളോട് പാവം ജനത്തിന് ഉള്ള ഒരു ചോദ്യമിതാണ് ?  ''ഇതു കൊണ്ട് എന്റെ നാടിനു എന്ത് ഗുണം ?? ''



+ 2 ,ഭവന നിര്‍മ്മാണം, വിമാനയാത്ര,തൊണ്ടി മുക്കല്‍,രാജകുമാരി  ഇങ്ങനെ എണ്ണമറ്റ  കുറെ കാക്ക തൂവലുകളുമായി   നാട് ഭരിച്ച  ജോസെഫിനെയും കൂടെ കൂട്ടി , കുറെ സീറ്റും കൂടെ പിടിച്ചു വാങ്ങി യു ഡി എഫില്‍   രണ്ടാമനായിട്ടു ഈ നാടിനു എന്ത് ഗുണം ?





പറയുന്നത് ആദര്‍ശമാണെങ്കില്‍ , നാടിനോട് സ്നേഹമുണ്ടെങ്കില്‍   ഇനിയെങ്കിലും കേരള കോണ്‍ഗ്രസ്‌ യു.ഡി.എഫിന്റെ  വാലാകരുത്. കോണ്‍ഗ്രസിന്റെ വേലക്കാരനുമാകരുത്.





മറ്റു സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളെ പോലെ നമ്മുടെ  കേരളത്തിന്‌ വേണ്ടി വാദിക്കുവാന്‍  കഴിവുള്ള ഒരു പ്രാദേശിക ശക്തിയായി അത് ഉയര്‍ന്നു വരണം.  അതിനു വേണ്ടി കുറെ ത്യാഗങ്ങള്‍ വേണ്ടി വന്നേക്കാം. അതിനുള്ള മനസ് ഇന്നത്തെ കേരള കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക് ഉണ്ടെങ്കില്‍ , അത് , ഈ ലയനത്തിന്റെ പാപക്കറകള്‍ കഴുകി ക്കളഞ്ഞു കൊള്ളും.





മറിച്ച് വില പേശലിനും , ഉപ മുഖ്യമന്ത്രി  സ്ഥാനതിനുമാണ്  ഈ ഒന്നാകലെങ്കില്‍  ജനത്തിനു മുന്‍പില്‍ നിങ്ങള്ക്ക്  നഷ്ട്ടപ്പെടുന്നത്  ''ബ്രാ'' മാത്രമല്ല  ,  ഉടുതുണി മുഴുവനുമാണ് എന്ന  കാര്യം   നേതാക്കന്മാര്‍  മറക്കരുത്. ........



സുരേഷ്  .

പുലിയുടെ തോല്‍ അഴിയുമ്പോള്‍ ???

അതെ ഇതാണ് രാഷ്ട്രീയം. പലതും വിളിച്ചു പറയും , പരസ്പരം പോരടിക്കും  പിന്നെ ഒരു നാളില്‍   ഈ പോരാളികള്‍ ചിരിച്ചുകൊണ്ട് കെട്ടിപ്പിടിച്ചു നില്‍ക്കും. ഇതെന്തു കഥ എന്നോര്‍ത്ത് വാ പൊളിച്ചു നില്‍ക്കുന്ന സാധാ ജനത്തെ നോക്കി അവര്‍ ഒന്നു വെളുക്കെ ചിരിക്കും. എന്നിട്ട് പറയും ''ഇതാണ് രാഷ്ട്രീയം - ഇവിടെ സ്ഥിരം ശത്രുക്കളില്ല , മിത്രങ്ങളും.(വാക്കിന് സ്ഥിരതയും)''

ഈ കഥയിലെ ഇന്നത്തെ പുലി നമ്മുടെ പി . സി  ജോര്‍ജ് ആണ്.

 സത്യം വെട്ടിത്തുറന്നു പറയുന്ന ആള്‍. ആരെയും പേടിക്കാതെ ആരോടും പടക്കിറങ്ങുന്ന പുലി. ആരോപണങ്ങള്‍ തെളിവ് സഹിതം ഉന്നയിക്കുന്ന കേരള രാഷ്ട്രീയത്തിലെ ഒരു ഒറ്റയാന്‍. ഇങ്ങനെ ഒക്കെ നമ്മള്‍ കരുതിയിരുന്ന ഈ പുപ്പുലിയുടെ തോലും മാണി - ജോസഫ്‌  ''അനിക്സ്പ്രേ'' ലയനത്തോടെ ഇപ്പോള്‍ അഴിഞ്ഞു വീണിരിക്കുന്നു.

പി . സി  ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍  തെറി പറഞ്ഞു നടന്ന ഒരു നേതാവാണ്‌ അദ്ധേഹത്തിന്റെ ഇന്നത്തെ നേതാവ് സാക്ഷാല്‍ മാണി സാര്‍. അന്ന് ജോസെഫിന്റെ പക്ഷത് നിന്ന് മാണിയെ  എതിര്‍ത്ത ആള്‍ ഒടുവില്‍ മാണിയെ തന്നെ നേതാവായി സ്വീകരിച്ചപ്പോള്‍   ജനം ഒന്നു ഞെട്ടി എങ്കിലും പിന്നെ ക്ഷമിച്ചു. ഏതു പോലീസുകാരനും  ഒരു തെറ്റ് പറ്റുമല്ലോ ?

പക്ഷെ , ഇതു ഇത്തിരി  കടന്ന കൈ ആയിപ്പോയി എന്റെ പി.സി .

ജോസെഫിനു എതിരെ , കുരുവിളക്ക് എതിരെ താങ്കള്‍ വാളോങ്ങിയത്‌  ഓര്‍ത്തിരിക്കുന്ന  ജനത്തിന് മുന്‍പില്‍ അവരോടൊപ്പം ചിരിച്ചു കൊണ്ട് താങ്കളും ചേരുമ്പോള്‍      ഞങ്ങളൊന്നു വിളിച്ചു പറഞ്ഞോട്ടെ - '' ഒരു പുലിയുടെ കൂടെ തോല്‍ അഴിഞ്ഞേ.........''

( വാല്‍ കഷണം --  പി. സി യുടെ പുതിയ ശത്രു പിണറായി ആണ്. ഒരു നാളില്‍ പിണറായിയുടെ   കൂടെയും  പി.സി യെ കണ്ടേക്കാം. കാരണം  ചരിത്രം  ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും)


ഒറ്റയാന്‍

എല്ലാവരും കേമന്മാര്‍.....!!!

എല്ലാവരും  കേമന്മാര്‍  ആകുമ്പോള്‍ എന്ത് ചെയ്യും.  മാണി കോണ്‍ഗ്രസിന്റെ ഒരു അവസ്ഥയെ.......


ചെയര്‍മാന്‍ , വര്‍ക്കിംഗ്‌ ചെയര്‍മാന്‍ ,  ആക്ടിംഗ് ചെയര്‍മാന്‍, ടെപുടി  ചെയര്‍മാന്‍  ഇങ്ങനെ ചെയര്‍മാന്മാര്‍ എത്ര തരം.


വളരുന്ന പാര്‍ട്ടിയുടെ പിളരുന്ന ചെയര്‍മാന്മാര്‍.........



അസുരവിത്ത്‌
Related Posts with Thumbnails