ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം ..
വെളുക്കെ ചിരിച്ചും ,
വെളുപ്പ് ധരിച്ചും ,
എല്ലാം നേടുവാന്‍ ഓടുന്നവര്‍ ..
ഓര്‍ക്കുന്നില്ലാരും ,
ഒരു നാളിലിതെല്ലാം
വെള്ളപ്പുതപ്പില്‍ ഒടുങ്ങുമെന്ന് .....
കോണ്‍ഗ്രസിനെ ഒരു കഴുതയാക്കരുത് !!
ഭ്രാന്ത് പിടിച്ച വികസനം !!
കിനാലൂരില്‍ കിലുങ്ങുന്നത്.....
''ബ്രാ'' ഇല്ലാത്ത കേരള കോണ്‍ഗ്രസ്.
+ 2 ,ഭവന നിര്‍മ്മാണം, വിമാനയാത്ര,തൊണ്ടി മുക്കല്‍,രാജകുമാരി ഇങ്ങനെ എണ്ണമറ്റ കുറെ കാക്ക തൂവലുകളുമായി നാട് ഭരിച്ച ജോസെഫിനെയും കൂടെ കൂട്ടി , കുറെ സീറ്റും കൂടെ പിടിച്ചു വാങ്ങി യു ഡി എഫില്‍ രണ്ടാമനായിട്ടു ഈ നാടിനു എന്ത് ഗുണം ?
പുലിയുടെ തോല്‍ അഴിയുമ്പോള്‍ ???
ഒറ്റയാന്‍
എല്ലാവരും കേമന്മാര്‍.....!!!
ചെയര്‍മാന്‍ , വര്‍ക്കിംഗ് ചെയര്‍മാന്‍ , ആക്ടിംഗ് ചെയര്‍മാന്‍, ടെപുടി ചെയര്‍മാന്‍ ഇങ്ങനെ ചെയര്‍മാന്മാര്‍ എത്ര തരം.
വളരുന്ന പാര്‍ട്ടിയുടെ പിളരുന്ന ചെയര്‍മാന്മാര്‍.........
അസുരവിത്ത്
വാ അടക്കുക്ക, വീട്ടിലിരിക്കുക...
അങ്ങനെ ആ വലിയ പ്രശ്നവും നമ്മള്‍ പരിഹരിച്ചു.നാളെ മുതല്‍ എല്ലാ സാധനങ്ങളുടെയും വില കുറയും.
ഹര്‍ത്താല്‍ ജനദ്രോഹം, തീവണ്ടിയും,പുക വണ്ടിയും തടയുന്നത് ഭീഗരം എന്നൊക്കെ അലമുരയിടുന്നവര്‍ക്ക് വിലക്കയറ്റത്തെപ്പറ്റി എന്താണ് പറയാനുള്ളത് ??
''തീവണ്ടിയും മറ്റു വാഹനങ്ങളും മറ്റും തടയുംബോഴുള്ള പ്രശ്നത്തെക്കാട്ടിലും വലിയൊരു പ്രശ്നം പരിഹരിക്കാനാണ് ഇന്നത്തെ ഹര്‍ത്താല്‍'' - കോടി കെട്ടിയ കാറില്‍ പായുന്ന കോടിയേരി സാറിന്റെ ഈ മഹത് വചനം എല്ലാ ഹര്‍ത്താല്‍ മുടക്കികള്‍ക്കുമുള്ള ചുട്ട മറുപടിയാണ്.
അതിനാല്‍ ഹര്‍ത്താല്‍ വിരുദ്ധരെ വാ അടക്കുക - അല്ലെങ്കില്‍ അതിനു വേണ്ടി ഞങ്ങള്‍ ഒരു ഹര്‍ത്താല്‍ കൂടെ നടത്തും - ജാഗ്രതൈ !!!
പുലിയാണീ P . C
കേന്ദ്ര മന്ത്രിയെ കാണാനില്ല !!
സുനന്ദ വഴി ഒരു മോഡി ''പുഷ്''
സാര്‍ ഒരു പക്ഷെ ഒരു ഉഗ്രന്‍ യു. എന്‍ സെക്രട്ടറി ജനറല്‍ ആയേനെ . അതിനുള്ള .കഴിവ് സാറിന് ഇല്ലെന്നു ആരും പറയില്ല . പക്ഷെ ഒരു ഇന്ത്യന്‍ രാഷ്ട്രീയക്കാരന്‍ ആകാന്‍ ആ കഴിവ് പോരെന്നു ഇപ്പോള്‍ എങ്കിലും സാറിന് മനസിലായി കാണുമെന്നു കരുതട്ടെ ...!! ഇതാണ് സാര്‍ ഇന്ത്യന്‍ രാഷ്ട്രീയം.
നമ്മുടെ രാഷ്ട്രീയം പഠിച്ചു വരാന്‍ സാറിന്റെ ശേഷിക്കുന്ന ആയുസ് ഒരു പക്ഷെ മതിയാകില്ല. അതിനാല്‍ ഇനി ഈ പണി നിര്‍ത്തുക. പിന്നെ ചുമ്മാ ഒന്നും ഇരിക്കരുത്. ആ മോഡിക്കിട്ടു നല്ല പണി കൊടുക്കുക. പുഷ് തന്നവനിട്ടൊരു ചവിട്ട്. അതാകട്ടെ ഇനിയത്തെ ലക്‌ഷ്യം.......... All the best...
അസുരവിത്ത്.
നീതി പീടങ്ങള്‍ ഒന്നു കണ്ണ് തുറക്കണം !!
മനോരമ അച്ചായന്‍ പൊട്ടിച്ച Easter മുട്ട.
അച്ചായന്‍ അങ്ങനെയാണ് ഒന്നും വെറുതെ പറയില്ല. ഇതിലും ഭംഗിയായി വ്യത്യസ്തമായി എങ്ങനെയാണു Easter മുട്ടയെപ്പറ്റി പറയുന്നത്.
മുട്ടയ്ക്ക് പകരം വല്ല ചക്ക ക്കുരുവെന്നും മറ്റും പറയാന്‍ പറ്റുമോ ? അപ്പോള്‍ പിന്നെ മദ്ദലന മറിയത്തെ പിടിച്ചു യേശുവിന്റെ അമ്മയാക്കി. അത്ര തന്നെ .......
അങ്ങനെ ഈ Easterനും അച്ചായന്‍ തന്നെ ഒന്നാമത്....... ജയ ഹോ...
അസുരവിത്ത്
സ്വാമി പുറത്തേക്കും , ഉണ്ണിത്താന്‍ അകത്തേക്കും !!
കള്ളക്കേസ് കൊടുത്തു ജോസഫ് സാറിനെ കുടുക്കാന്‍ ശ്രമിച്ച സ്ത്രീയോട് സാറ് ക്ഷമിച്ച പോലെ , ഉണ്ണിത്താന്‍ സാറും ഇവരോടെല്ലാം ക്ഷമിക്കുമായിരിക്കും. പക്ഷെ , നമ്മള്‍ ക്ഷമിക്കരുത്. ഒരു മനുഷ്യനെ എങ്ങനെ നാണം കേടുതാമോ ?
അദ്ധേഹത്തിന്റെ പ്രസംഗം മാത്രം കേട്ടാല്‍ മതിയല്ലോ .ഇത്രയും നല്ല ഒരു കോണ്‍ഗ്രെസ്സ്കാരന്‍ വേറെയുണ്ടോ ? പോരാത്തതിനു നമ്മള്‍ ഉടുമുണ്ട് വരെ ഉരിഞ്ഞു നോക്കിയില്ലേ ?? എന്നിട്ടും മതിയാവാത്ത നമ്മളെ എന്ത് ചെയ്യണം. ഉണ്ണിത്താന്‍ സാറെ മാപ്പ് . ഞാനടങ്ങുന്ന വിവരമില്ലാത്ത എല്ലാ കേരള മക്കള്‍ക്കും വേണ്ടി ( സക്കറിയ സര്‍ ഒഴികെ ) മാപ്പ്. മാപ്പ്............
ഇനി ചെന്നിത്തല സാറിനോട് രണ്ടു വാക്ക്.... അല്ലേലും ഞങ്ങള്‍ക്ക് അറിയാമായിരുന്നു തിരിച്ചു എടുക്കുമെന്ന്. രാവിലത്തെ പെര്‍ഫോര്‍മന്‍സ് റൌണ്ട് കഴിഞ്ഞു കുളിച്ചു കുറിയും തൊട്ടു ചാനലില്‍ വന്ന ഉണ്ണിത്താന്‍ സാര്‍ ഒരു കാര്യം പറഞ്ഞിരുന്നു. '' എന്നെ പുറത്താക്കിയാല്‍ ഇവിടുത്തെ പല നേതാക്കളുടെയും നാറുന്ന കഥകള്‍ ഞാന്‍ വിളിച്ചു പറയുമെന്ന് '' . അപ്പോഴേ ഞങ്ങള്‍ വിധിയെഴുതി സാറേ ...........
അസുരവിത്.
നോക്കിയില്ലെങ്കില്‍ ഞങള്‍ നെഞ്ചത്ത് കേറും !!

വഴി വക്കിലിരുന്നു എട്ടു മാറ് ഉച്ചത്തില്‍ പൊട്ടി തെറിച്ചാലും ആരും തിരിഞ്ഞു നോക്കുന്നിലെങ്കില്‍ പിന്നെ എന്ത് ചെയ്യും ? വഴിയുടെ നടുക്കോട്ടു മാറി നില്‍ക്കുക തന്നെ. ഇതാണ് ഇപ്പോള്‍ കേരള സമര ഫാഷന്‍ . ഇനിയുള്ള സമര മുഖങ്ങളിലും ഈ കാഴ്ച പ്രതീക്ഷിക്കാം.
''കേന്ദ്ര അവഗണന '' എന്നത് കേരളത്തില്‍ ഒരു സമരത്തിനുള്ള നിത്യ ഹരിത കാരണമാണ്. സമരത്തിന് എന്തിനു കാരണം എന്ന് ചോദിക്കുന്ന നാട്ടില്‍ ഇതു തന്നെ ധാരാളം.
ഈ സമരങ്ങളൊക്കെ നടത്തുന്നവര്‍ ഒരു കാര്യം പറയാന്‍ ബാധ്യസ്ഥരാണ്. എത്രയോ വര്‍ഷമായി ഈ പേരും പറഞ്ഞു സമരം നടത്തുന്നു. കുറെ അണികള്‍ക്ക് വീര്യം പകരാനും, ജനങ്ങളെ ബുദ്ധിമുട്ടിക്കാനും സാധിച്ചു എന്നതിനപ്പുറം എന്ത് നേട്ടമാണ് ഈ സമരങ്ങള്‍ വഴി ഉണ്ടായതു.
ജനങള്‍ക്ക് വിശ്വാസമുള്ള സമരങ്ങള്‍ വഴിയുടെ നടുക്ക് നടത്തേണ്ട ആവശ്യമില്ല. അത് ഏതു കാട്ടുമുക്കില്‍ നടത്തിയാലും ജനങ്ങള്‍ അവിടെ വരും. ഇതിനുള്ള ധൈര്യം സമരക്കാര്‍ക്ക് ഇല്ലാത്തത് കൊണ്ടല്ലേ അവര്‍ ജനങളുടെ നെഞ്ചത്ത് കേറി സമരം ചെയ്യുന്നത് ?? ഇതൊരു സത്യമല്ലേ ???
ഒറ്റയാന്‍
ബി.ജെ.പി ക്കൊരു താങ്ക്സ്..!!
നരേന്ദ്ര മോഡിയെ അങ്ങനെ എസ്. എ . ടി ക്ക് ചോദ്യം ചെയ്യാന്‍ കിട്ടി. ആദ്യമായി കൊലപാതക കേസില്‍ ചോദ്യം ചെയ്യപ്പെടുന്ന ഇന്ത്യ മഹാരാജ്യത്തെ ആദ്യത്തെ മുഖ്യ മന്ത്രിയായി മോഡി സാര്‍ ചരിത്രത്തിന്റെ ഭാഗമായി.
ഈ കേസ് എങ്ങനെ പോകുമെന്നോ , ആരെങ്കിലും ശിക്ഷിക്കപെടുമോ എന്നുള്ള എല്ലാ കാര്യങ്ങളും ഒരു നിമിഷം നമുക്ക് മറക്കാം. ബി ജെ പി യുടെ തലയിലെ കറുത്ത തൂവലായ ഗുജറാത് കലാപവും മറക്കാം .( ഗുജറാത് കലാപം ഒരു നിമിഷം മറക്കാം എന്ന് പറഞ്ഞത് അത് നമുക്ക് മറന്നു കളയാം എന്നാ അര്‍ത്ഥത്തില്‍ അല്ല. ഇന്ത്യ യുടെ ചരിത്രത്തില്‍ തന്നെ കറുത്ത പാടായ ആ കലാപം ഒരിക്കലും ക്ഷമിക്കാന്‍ പറ്റാത്തത് ആണ് എന്ന് തന്നെയാണ് എന്റെ നിലപാട്. പക്ഷെ ഇന്നത്തെ വിഷയം സമരങ്ങളെ കുറിച്ച് ആയതു കൊണ്ട് ഒരു നിമിഷം അത് മറക്കാം എന്ന് പറഞ്ഞതെ ഉള്ളു. തെറ്റിദ്ധരിക്കരുത്. )
എന്നിട്ട് രണ്ടു കൈയും നീട്ടി ഒരു ഷേക്ക് ഹാന്‍ഡ് നമുക്ക് ഇന്നു ബി ജെ പി ക്ക് നല്‍കാം. എന്തിനെന്നോ , മോഡി ചോദ്യം ചെയ്യലിന് വിധേയനായത് കൊണ്ടല്ല. മറിച്ച് അതിന്റെ പേരില്‍ ഒരു ഹര്‍ത്താലോ , പണിമുടക്കോ , സമരമോ അവര്‍ നടത്താതിരുന്നത് കൊണ്ട്.
വേഴാമ്പല്‍ മഴയ്ക്ക് കാത്തിരിക്കുന്നത് പോലെ ഹര്ത്താല്കള്‍ക്ക് കാതോര്‍ത്തിരിക്കുന്ന കേരളത്തില്‍ സുഖമായി ഒരു ഹര്‍ത്താല്‍ ഈ പേരില്‍ ഇന്നു ബി ജെ പി ക്ക് നടത്താമായിരുന്നു. വിജയം 101% ഉറപ്പു.
ഒരു ലാവലിന്റെ പേരില്‍ ഇവിടെ ഉണ്ടാക്കിയ പുക്കാര്‍ നമ്മളെല്ലാം കണ്ടതാണ്. ഇനിയും കാണാന്‍ കിടക്കുന്നത് ബാക്കി. കേസ് കോടതിയില്‍ നേരിടും എന്ന് പറഞ്ഞിട്ട് എന്തെല്ലാം വളഞ്ഞ വഴി തേടി. എത്രയോ സമരം നടത്തി നാട്ടുകാരുടെ മേല്‍ കുതിര കേറി. ''ഭരണത്തോടൊപ്പം സമരവും''എന്നു യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചു പറയുന്ന പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ലെങ്കിലും വെറുതെ മോഹിക്കുന്നു. ഇടതുപക്ഷവും ഇതു പോലെ ആയെങ്കില്‍....
ഒറ്റയാന്‍.
നാലു പെരെയോ , അതോ നാട് മുഴുവനെയുമോ ???
നാലു പേരെ കാണിക്കണമോ അതോ നാട് മുഴുവന്‍ കാണിക്കണമോ ? വായിച്ചപ്പോള്‍ എനിക്ക് ഒന്നും മനസിലായില്ല. എന്റെ മൊബൈലില്‍ വന്ന ഒരു എസ്. എം. എസ് ആയിരുന്നു. ബാക്കി കൂടി വായിച്ചപ്പോളാണ് ചിത്രം വ്യക്തമായത്.
ചോദ്യം ഭര്‍ത്താവു ചോദിക്കുന്നതാണ്. നഗരത്തില്‍ ഷോപ്പിങ്ങിനു വന്ന ഭാര്യക്ക് മൂത്ര ശങ്ക. ഏതെങ്കിലും ഹോടലിലോ , പബില്ക് ടൊഇലെട്ടിലൊ കയറി കാര്യം സാധിക്കാമെന്ന് പറഞ്ഞ ഭാര്യയോടാണ് ചോദ്യം. വഴി വക്കില്‍ ഇരുന്നാല്‍ നാലു പേരല്ലേ കാണു, ഹോട്ടലില്‍ കയറിയാല്‍ അത് ലോകം മുഴുവന്‍ കാണില്ലേ ? ഇതാണ് ഭര്‍ത്താവിന്റെ വാദം
സംഭവം തമാശ ആണെങ്കിലും അതിലുമൊരു സത്യമില്ലേ ?. ഇതാണ് നമ്മുടെ കേരളം.
മൊബൈല്‍ ഫോണുമായി ഇത്തരം ഞരമ്പ് രോഗങ്ങള്‍ കാണിക്കുന്ന വര്‍ഗം ഈ ലോകത്ത് വേറെ എവിടെ എങ്കിലും ഉണ്ടോ എന്നാ കാര്യം സംശയമാണ്. ഒരു അപകടം ഉണ്ടായാല്‍ അതില്പ്പെട്ടവരെ സഹായിക്കാനല്ല , അത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ തിടുകം കാണിക്കുന്ന മനോരോഗികളെ തീര്‍ച്ചയായും ചികിത്സിക്കണം.
ഒരു കാര്യം സത്യം. ഇവിടെ കുറ്റം മൊബൈല്‍ ഫോണിന്റെ അല്ല. അത് ഉപയോഗിക്കുന്നവരുടെ ആണ്.
എന്റെ ഇന്ത്യ - ഇല്ല , ഞാന്‍ കൈ വിട്ടു കളയില്ല...
ബി . എസ്. പി ആനയുടെ പാപ്പാന്മാര് കേരളത്തിലും ഉണ്ട് എന്ന് നാം മറക്കരുത്. മാത്രമല്ല , നമ്മുടെ വിധി മറിച്ചായിരുന്നു എങ്കില്‍ ഇടതു പക്ഷ പിന്തുണയോടെ ഈ ''മാലാവതി'' ഇന്ന് ഇന്ത്യ ഭരിച്ചേനെ !!
കാക്കിയിട്ട ചെകുത്താന്മാര്‍....
ഉണ്ട ചോറിന്റെ നന്ദിയോ , കാക്കിയുടെ അഹങ്കാരമോ എന്തുമാവട്ടെ ഇവിടെ നഷ്ടപ്പെട്ടത് ഒരു യുവാവിന്റെ ജീവിതമാണ്. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ്.
പൌരന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ കടമയുള്ള സര്‍ക്കാര്‍ ഇത്തരം വിഷയങ്ങളില്‍ കണ്ണടച്ചാല്‍ , ഇതിനു ആര് ഉത്തരം നല്‍കും.
പണിയെടുക്കാതെ വീട്ടിലിരുത്തി ശമ്പളം കൊടുക്കുന്ന '' സസ്പെന്‍ഷന്‍ '' നാടകം കൊണ്ട് ആര്‍ക്കു എന്ത് നേട്ടം. കുറച്ചു നാള്‍ വീട്ടിലിരുന്നു , കാണേണ്ടവരെ കണ്ടു വീണ്ടും തിരിച്ചു വരുന്ന കുറ്റവാളി കൂടുതല്‍ അഹങ്കരിയായിരിക്കും - തീര്‍ച്ച- .
കാക്കിയുടെ ബലത്തില്‍ അഹങ്കാരം കാണിക്കുന്നവരും , അവരെ താങ്ങിനിര്‍ത്തുന്ന രാഷ്ട്രീയ മാമമാരും ഒന്നോര്‍ക്കുക്ക. നിങ്ങള്‍ക്കും ഉണ്ട് കുട്ടികള്‍. അവര്‍ക്കാണ് ഇങ്ങനെ സംബവിച്ചതെങ്കില്‍...........
സ്വാശ്രയ കോളേജില്‍ ആല്‍മഹത്യ ചെയ്യുന്ന പെണ്കുട്ടികളുടെ വീടുകളിലും , വാണിഭാതില്‍ പെടുന്ന പെണ്‍കുട്ടികളുടെ വീടുകളിലും കിഴിക്കെട്ടും , ജോലിയുമായി ഓടി വരുന്ന മന്തിമാര്‍ ഒന്നു ചെയ്യുക . ഈ യുവാവിന് നീതി നടത്തി കൊടുക്കുക . അതിനു വേണ്ടത് രണ്ടു കാര്യം മാത്രം . കാക്കിയിട്ട ചെകുത്തന്‍ മാരെ പറഞ്ഞു വീട്ടില്‍ വിടുക. ഈ യുവാവിനു ഒരു ജോലി നല്‍കുക..
ചെയ്ത തെറ്റിന് ശിക്ഷ കൊടുക്കുന്നിലെങ്കില്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും. എത്രയോ പോലീസ് പീഡനങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായി. അതില്‍ എത്ര പേര്‍ക്ക് അര്‍ഹമായ ശിക്ഷ കൊടുത്തു എന്നാ കാര്യം മാത്രം പരിശോധിച്ചാല്‍ മതി , എന്ത് കൊണ്ട് ഇത്തരം കാടത്തരങ്ങള്‍ നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കുന്നു എന്ന് മനസിലാക്കാന്‍.
ഗുണ്ടകളുടെ മുന്‍പില്‍ എലിയെപ്പോലെയും, പാവപ്പെട്ടവന്റെ മുന്‍പില്‍ പുലിയെപ്പോലെയും പെരുമാറുന്ന പോലീസും , അവര്‍ക്ക് താളംതുള്ളി നില്‍ക്കുന്ന രാഷ്ട്രീയക്കാരും - വിരല്‍ ചൂണ്ടി പറയട്ടെ - ഇവരാണ് ഈ നാടിന്‍റെ ശാപം. ഇവരാണ് ഈ നാട്ടില്‍ തീവ്രവാദികളെ സ്രഷ്ടിക്കുന്നത്.
ഒറ്റയാന്‍.
വനിതാ സംവരണം - ഇതാര്‍ക്ക് വേണ്ടി ???

ഞാനൊരു സ്ത്രീ വിദ്വെഷിയോന്നുമല്ല . സ്ത്രീക്കും പുരുഷനും സമൂഹത്തില്‍ ഒരേ സ്ഥാനം വേണം എന്ന് ആഗ്രഹിക്കുന്ന ഒരാള്‍ തന്നെയാണ്.
സ്ത്രീ ജനങ്ങള്‍ കടന്നു വന്നാല്‍ അഴിമതി കുറയും എന്ന് വിളിച്ചു പറയുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ് മായാവതിയും , ജയലളിതയും. സ്വന്തമായി സ്ത്രീ ഗുണ്ടകള്‍ വരെ ഉള്ള നാടാണ് നമ്മുടേത്.
അത് കൊണ്ട് എന്റെ നിഗമനം ഇത്രയെ ഉള്ളു - ഇതു കൊണ്ട് നാടിനോ , സാധാ സ്ത്രീ ജനതിനോ ഒരു മെച്ചവും ഉണ്ടാകില്ല. രാഷ്ട്രീയ മണം അടിച്ച കുറെ വനിതാ മണികള്‍ ഭരണം പഠിക്കും - അല്ലെങ്കില്‍ അത് ആസ്വതിക്കും..... അത്ര തന്നെ......പിന്നെ കൊണ്ഗ്രെസ്സിനു വോട്ട് ചോദിക്കാന്‍ ഒരു കാരണവും....
ലജ്ജിക്കുന്നു ഞാന്‍ !!!! - കാരണം ഇതാണെന്റെ നാട് കേരളം.
ഈ പാവത്തിനെ സഹായിക്കാന്‍ '' മംഗളം '' ഒരു ഫണ്ട് കളക്ഷന്‍ നടത്തുന്നുണ്ട്. സന്മനസ് ഉള്ളവര്‍ സഹായിക്കുക്ക..
താഴെ കാണുന്ന ലിങ്കില്‍ പോയാല്‍ വിശദ വിവരങ്ങള്‍ കിട്ടും.
http://mangalam.com/index.php?page=detail&nid=279804&lang=malayalam
ലീഗിനെ പോരാട്ടം .... യു ഡി എഫ് ന്റെ പാക്കിംഗ്...
വിടരുത് കുഞ്ഞാലിക്ക ....വിട്ടു കളയരുത്......മുസ്ലിം ലീഗിന് സീറ്റ് ഇല്ലാത്ത ഒരു രാജ്യ സഭയോ ? അതും ഇന്ത്യ ഒന്നമാനകാന്‍ കിടന്നു പാട് പെടുമ്പോള്‍.......
തിരോന്തോരത്ത് കാരോട് ഒന്നും പറയാനില്ല , എല്ലാം ഡല്‍ഹിയില്‍ പറഞ്ജോലം എന്ന് വിളിച്ചു പറയുമ്പോള്‍ , എന്തിലും ഏതിലുമ് കുറ്റം മാത്രം കാണുന്ന ചിലര്‍ അടക്കം പറയുന്നത് ഞാന്‍ കേട്ട്. തിരോന്തോരത്ത് കാര്‍ക്ക് വേണ്ടി നമ്മുടെ ആന്റണി സാറിനിട്ടു ഒരു കൊട്ട് കൊടുക്കാനുള്ള പുറപ്പാടാണെന്നു......നേരാണോ ? അതോ നുണയാണോ ? എനിക്കറിയില്ല.....
നമ്മുടെ ജോസഫ് ചേട്ടനും പതുക്കെ അനക്കം വച്ചിട്ടുണ്ട് - ഒരു സീറ്റിനായി - ഇടതനു പിന്നെ ഹൈ കമാണ്ടും ലോ കമാണ്ടും ഒക്കെ ഒന്നായത് കൊണ്ട് ഒറ്റ ഇരുപ്പിന് ആ പ്രശ്നം തീരും....അല്ലെങ്കില്‍ തീര്‍ക്കും......
ഇനി എങ്ങാനും ഒരു സീറ്റ് കിട്ടിയാല്‍ നമ്മുടെ കുരുവിള സാറിനെ അങ്ങോട്ട് വിട്ടേക്കണം. ഒന്നിരിക്കാന്‍ തുടങ്ങിയപ്പോലെ കസേര തെറിച്ചതിലുള്ള ദുക്കം അങ്ങനെ തീരട്ടെ.....
ഇത്രയും കാലം രാജ്യ സഭയിലിരുന്നു ഓരോ പാര്‍ട്ടിയും നാട്ടുകാര്‍ക്ക് ചെയ്ത സേവനം ഒന്നു മനസിലാക്കി കൊടുത്താല്‍ ഈ നാട്ടിലെ ജനങ്ങലോന്നകെ നിങ്ങളുടെ പിന്നാലെ കാണും..... കൈയില്‍ ചൂലുമായി.......
അസുര വിത്ത്.
ഇവരോക്കെയോ നമ്മുടെ സാംസ്കാരിക നായകര്‍ ????
ഇവരോക്കെയാണോ നമ്മുടെ സാംസ്കാരിക നായകര്‍ ?? സാമാന്യ ബുദ്ധിയുള്ളവര്‍ പോലും പരസ്യമായി വിളിച്ചു പറയാത്ത കാര്യങ്ങള്‍ ആര്‍ക്കൊക്കെയോ വേണ്ടി വിളിച്ചു പറയുന്നതാണോ കേരള സംസ്കാരം. സ്വന്തം പണത്തിന്റെ അഹങ്കാരത്തില്‍ മിനുമിനുത്ത സിംഹാസനങ്ങളില്‍ ഇരുന്നു പരസ്പരം പോരടിക്കുന്നവര്‍ , രണ്ടു ദിവസങ്ങള്‍ക്കു ശേഷം വെളുക്കെ ചിരിച്ചു പൊതു വേധികളിലിരുന്നു ആദര്‍ശം പ്രസങ്ങിക്കുന്നവര്‍ - ഇവരരിയുന്നുണ്ടോ ഒരു നേരത്തെ ആഹാരത്തിനായി കഷ്ടപ്പെടുന്ന പാവപ്പെട്ടവന്റെ വേദന.
സമൂഹത്തിലെ സ്ഥാനം വെറുതെ വിവര ദോഷ വായടിതത്തിനു വേണ്ടി കളയാതെ നമ്മുടെ നാടിന്‍റെ വികസനത്തിനായി , പാവപ്പെട്ടവന്റെ കണ്ണീരൊപ്പാന്‍ ഇവര്‍ എന്നുപയോഗിക്കുന്നുവോ അന്നിവരെ നമുക്ക് വിളിക്കാം ''സാംസ്കാരിക നായകര്‍'' എന്ന്. അത് വരെ ഇവര്‍ വെറും ''ജാടക്കാര്‍'' മാത്രം. സ്വന്തം പണത്തിന്റെ '' ജാഡ '' കാട്ടുന്നവര്‍.
ഒറ്റയാന്‍.
കഴുത രാജാക്കന്മാര്‍ !!!
മുഖം മൂടികള്‍.

ഈ പട്ടികയില്‍ ഒടുവില്‍ വന്നിരിക്കുന്ന വേദ വാക്യം ഐ . എന്‍ . ടി. യു. സി സംസ്ഥാന പ്രസിഡന്റ് വകയാണ്. ധാര്‍മികത നോക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല എന്ന് ഒരു നേതാവ് പരസ്യമായി പറഞ്ഞാല്‍ മാന്യമായ ഭാഷയില്‍ നമുക്കതിനെ ''വിവരക്കേട് '' എന്ന് വിളിക്കാം.
ഒരു ട്രെയിന്‍ മറിഞ്ഞാല്‍ റെയില്‍ മന്തി രാജി വെക്കുന്ന പാരമ്പര്യമുള്ള ഒരു നാടായിരുന്നു നമ്മുടേത്. മൂല്യങ്ങള്‍ ഉയര്തിപിടിച്ചിരുന്ന ആ പഴയ കാല നേതാക്കളുടെ മഹത്വം ഇന്നത്തെ എത്ര നേതാക്കള്‍ക്കുണ്ട്. ഇതാണ് നമ്മുടെ നാടിന്‍റെ ശാപവും.
ഒറ്റയാന്‍
സസ്പെന്‍ഡ് ചെയ്യരുത് പ്ലീസ്......


ഇതു നമുക്ക് സ്വന്തം.
''കളിപ്പാവ''
നീ വെറും കളിപ്പാവാ
ചരടില്‍ കളിക്കും കളിപ്പാവാ
ചരടുകള്‍ ഈശ്വരന്‍ കൈയിലല്ലോ !!
പിന്നെന്തിനു നിന്റെയഹന്ത
എന്തിനു നിന്റെയഹന്ത......
മൂന്നാറിന്റെ മരണ''മണി''കള്‍ .
കൈ വെട്ടും , തല വെട്ടും എന്നൊക്കെ ഈ നാട്ടിലെ നീയമ വ്യവസ്ഥയെ വെല്ലു വിളിച്ചു പരസ്യ പ്രക്യാപനം നടത്താന്‍ ഒരു രാഷ്ട്രീയ നേതാവ് ധൈര്യം കാണിച്ചാല്‍ സംശയിക്കേണ്ട - അവര്‍ നമുക്കിട്ടിരിക്കുന്ന വില പുല്ലു വിലയാണ്. തനിക്കു നാവ് പിഴച്ചതാനെന്നോ , ഒരു തെറ്റ് പറ്റിയതാനെന്നോ പറയാതെ - ഞാനങ്ങനെ പറഞ്ഞിട്ടേ ഇല്ല എന്ന് കല്ല് വെച്ച നുണ പറയുന്ന ആള്‍ ഒരു നാലാം കിട രാഷ്ട്രീയക്കാരനല്ല. ഇന്ത്യന്‍ പാര്‍ലമെന്റിലെ ഒരാങ്ങമാണ്. വിപ്ലവ പാര്‍ട്ടിയുടെ മുന്‍ നിര നേതാവുമാണ്.
മദപ്പാടില്‍ തന്നെ ,
ഒറ്റയാന്‍
ലാല്‍സലാം സഖാവെ..
ഉണ്ണിത്താനും സക്കറിയയും......

ആദ്യമേ പറയട്ടെ , ഞാനൊരു ഇടതു പക്ഷക്കാരനല്ല . വലതു പക്ഷക്കാരനുമല്ല . ജനപക്ഷത്തു നില്‍ക്കുന്ന ഒരു സാധാരണക്കാരന്‍ മാത്രം.
സദസരിഞ്ഞു സംസാരിക്കണം എന്നാ പിണറായിയുടെ അഭിപ്രായത്തോട് യോജിപ്പില്ല. അത് രാഷ്ട്രീയക്കാരുടെ പണിയാണ്. ഒരു സാഹിത്യകാരന്‍ ചെയ്യേണ്ട പണിയല്ല. പക്ഷെ , സക്കറിയക്ക് പിഴച്ചത് അവിടെയല്ല. പറയുന്നത് മനസ്സില്‍ നിന്നുമാവണം. മനസക്ഷിക്കനുസരിച്ചു മാവണം. ഇതു രണ്ടുമില്ലാതെ ആര്‍ക്കോ വേണ്ടി പറഞ്ഞാല്‍ അതിനു കിട്ടുന്ന മറുപടി എല്ലാ സമയവും ഒരു പോലെ ആയിരിക്കില്ല. അതാണ് പയ്യനൂരില്‍ സംഭവിച്ചതും .
സംഭവത്തിന്റെ ന്യായ , അന്യയങ്ങളിലേക്ക് കടക്കുന്നില്ല.
ഇവിടെ എനിക്ക് മറ്റു ചില സംശയങ്ങളാണ് ഈ അവസരത്തില്‍ എന്റെ മനസിലുയരുന്നത്. കേരള സമൂഹം നിച്ചയിചിരിക്കുന്ന സദാജരത്തിന്റെ അതിര്‍ വരമ്പുകള്‍ സാക്കരിയക്ക് മനസിലായത് ഉണ്ണിത്താനെ ഒരു പെണ്ണിനൊപ്പം കൈയാമം വച്ചപ്പോളാണോ ????.......
തനിക്കു കിട്ടാത്തത് വേറൊരുത്തന്‍ ആസ്വതിച്ചതിന്റെ കൊതിക്കെരുവുകൊണ്ടും , അപമാനിച്ചു ആനന്ദം കൊള്ളുന്ന സാടിസ്റ്റു മനോഭാവം കൊണ്ടും , നമ്മുടെ പൊതു സമൂഹവും , പോലീസും , മാധ്യമങ്ങളും കുട്ടിച്ചോറാക്കിയ എത്രയോ മനുഷ്യ ജന്മങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഒരു നിമിഷത്തെ വികാരം കൊണ്ട് അവര്‍ക്ക് നഷ്ടപ്പെടുന്നത് ഒരു ജന്മമാണ്. ഇങ്ങനെ സമൂഹവും , മാധ്യമങ്ങളും കൊത്തിനുറുക്കുന്ന ജീവിതങ്ങള്‍ കണ്ടിട്ട് , ഇവിടെ ഒരു സംസകരിക നായകനും , സാഹിത്യ കാരനും , ബുദ്ധി ജീവിയും ശബധാമുയര്തിയിട്ടില്ല.
അന്നൊന്നും നോവതവര്‍ക്ക് ഇപ്പോള്‍ നോവുന്നതെന്തേ ?
അതോ കാശില്ലതവന് വികരവുമില്ലെന്നാണോ ?
കാമ വെറിയന്‍ മാരെയും , ബലാത്സംഗ വിദ്വാന്‍ മാരെയും തുരുങ്കിലടക്കുകയല്ല , തൂക്കി കൊല്ലുകയാണ് വേണ്ടത്. പക്ഷെ , പരസ്പര സമ്മതത്തോടെ വികാര ശമനം നടത്തുന്ന പ്രായ പൂര്ത്തിയായവരെ പിടിക്കപ്പെട്ടു പോയി എന്നാ ഒറ്റക്കാരണത്താല്‍ കൊല്ലാതെ കൊല്ലുന്നത് ആര്‍ക്കു വേണ്ടിയാണു ?
പരസ്ത്രീ ഗമനം നടത്താതിരിക്കുന്നത് പുണ്യം. പക്ഷെ അതിനു കഴിയാതെ , പിടിക്കപ്പെട്ടു പോകുന്നവര്‍ക്ക് കൊലപാതകികള്‍ക്കും , ഗുണ്ടകള്‍ക്കും നല്‍കുന്ന മാനുഷിക പരിഗണന പോലും കിട്ടാറില്ല എന്നത് സത്യമല്ലേ ??
സാംസ്‌കാരിക നായകരും, മത രാഷ്ട്രീയ പ്രമുഖരും സമൂഹത്തിനു മാത്രകയവേണ്ടാവര്‍ തന്നെയാണ്. അതാണ് നമ്മുടെ പാരമ്പര്യവും , സംസ്കാരവും. അതിനു കഴിയാത്തവര്‍ പൊതു രംഗത്ത് നിന്നും മാറി നില്‍ക്കുന്നതാകും ഉചിതം. അതാകും അവര്‍ സമൂഹത്തിനു നല്‍കുന്ന ഈറ്റവും വലിയ സേവനം. ഒരിക്കലും മടുക്കാത്ത അപ്പം തിന്നു നടക്കുന്നവര്‍ക്ക് എങ്ങനെ നന്നായി നാട് ഭരിക്കാന്‍സാധിക്കും.
ലൈങ്ങികത യെക്കുറിച്ച് പറയുമ്പോള്‍ പച്ചാത്യലൈംഗിക സ്വതത്രെക്കുരിച്ചു വാജാലരകുന്നവര്‍ , ഈ സ്വതത്യം അവരുടെ നാടിനും , സമൂഹത്തിനും ഉണ്ടാക്കിയിരിക്കുന്ന വിപതുകലെക്കുരിച്ചും ഒന്നു പഠിക്കുന്നത് നന്നായിരിക്കും.
മൂല്യച്യുതി വന്നിട്ടുണ്ടെങ്കിലും , നമ്മുടെ കെട്ടുറപ്പുള്ള കുടുംബ സംവിതനമാണ് നമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാനവും , നാടിന്‍റെ നട്ടെല്ലും. അത് തകര്‍ന്നാല്‍ നമ്മുടെ നാടും തളരും.
ഉണ്ണിത്താനെ ന്യയെകരിക്കാന്‍ സക്കറിയ എത്രയും കാടു കയറേണ്ട ആവശ്യം ഇല്ലായിരുന്നു. ലോകം മുഴുവന്‍ ലൈവ് പോലെ കണ്ട കാഴ്ച യായതുകൊണ്ട് ആയിരിക്കും , ഇത്രയേറെ ഉപമയും ഉലുപ്രേഷയും പ്രയോഗിച്ചത്. ഒരു ലേഖനത്തില്‍ വാടകവീട്ടില്‍ നിന്നും പിടിച്ച ഉണ്നിത്തനെയും സ്ത്രീയെയും , മറ്റൊരു വാടക വീട്ടില്‍ കഴിയുന്ന മുഖ്യമന്ത്രി അച്ചുധാനന്ദനും ഭാര്യയുമായി വരെ അദ്ദേഹം താരതമ്യം ചെയ്തു. കഷ്ടം എന്നല്ലാതെ എന്നതാണ് പറയുക.
ആര്‍ക്കോ വേണ്ടി ചിന്തിക്കുക്കയും , പ്രസങ്ങിക്കുന്നവരുമായി നമ്മുടെ സാഹിത്യകാരന്മാര്‍ അധപതിച്ചുവോ ?
ദൈവത്തിന്റെ സ്വന്തം നാടല്ലെ ???? ദൈവം നമ്മളെ കാക്കട്ടെ !!!!
മൂടുപടമനിഞ്ഞവരോടുള്ള പുച്ഛത്തോടെ ,
ഒറ്റയാന്‍.
''ജനാധിപത്യം'' - അധിപതി ആര് ??
100% സാക്ഷരത്നേടിയ നമ്മുടെ കേരളത്തില്‍ പോലും ഈ അവസ്ഥക്ക് മാറ്റമൊന്നുമില്ല എന്നുള്ളത് ആശങ്ക ജനകവും , തീര്‍ത്തും ദുക്കകരവുമാണ്.
നാടിനേക്കാളും വലുതാണ് സ്വന്തം പാര്‍ട്ടി എന്ന്, അണികളെ പഠിപ്പിക്കുന്ന വിപ്ലവ വായാടികളും , സ്വന്തം കീശയുടെ വികസനം മാത്രം ലക്‌ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരും നമ്മുടെ നാടിന്‍റെ ശാപങ്ങളായി മാറിയിരുക്കുന്നു . '' അധികാരം '' എന്നാ അപ്പകഷണത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ടികള്‍ , അതിനുവേണ്ടി ഏതു സാമൂഹ്യ , രാജ്യ ദ്രോഹികളുമായി പരസ്യമായി കൈ കൊര്‍ക്കുന്നതിനു യാതൊരു മടിയുമില്ല.
ചെറു പാര്‍ട്ടികള്‍ ജനാധിപത്യത്തിനു ബാധ്യതയനെന്ന നമ്മുടെ പ്രധാന മന്ത്രിയുടെ പ്രസ്താവന , ഈ അവസരത്തില്‍ പ്രസക്തമാണ്. പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ പോലെ പ്രവര്‍ത്തിക്കുന്ന ഇത്തരം ചെരുപര്‍ത്ടികള്‍ ജനാധിപത്യത്തിന്റെ അന്തസത്തക്ക് നിരക്കുന്നതല്ല. വിരലിലെന്നവുന്ന M.L.A മാരുടെ അംഗ ബലത്തില്‍ വീതം വച്ച് കിട്ടുന്ന വകുപ്പുകള്‍ സ്വന്തം തറവാട് സ്വത്തു പോലെ ഭരിക്കുന്നവര്‍ക്ക് എന്ത് രാജ്യ തല്പര്യമാനുള്ളത് ?
അഞ്ചു വര്‍ഷത്തേക്ക് അധികാരത്തിലേറി , ഏകാതിപതികലെപ്പോലെ ഭരണം നടത്തുന്നവര്‍ കാട്ടിക്കൂടുന്ന രാഷ്ട്രീയ പെകൂതുകള്‍ക്കും , അധികാര ദുര്‍ വിനിയോഗത്തിനും മുന്‍പില്‍ വെറും കാഴ്ച്ചക്കാരെപ്പോലെ നോക്കി നില്‍ക്കാനേ , ജനാധിപത്യത്തില്‍ ഏറ്റവും അധികാരമുള്ള ജനത്തിന് കഴിയുകയുള്ളൂ എന്നത് തികച്ചും വിരോധാഭാസമാണ്.
ജനത്തിന്റെ ഈ നിസഹായവസ്ഥ മുതലെടുക്കുന്ന അധികാര വര്‍ഗം ഏകതിപതികലെപ്പോലെ ഭരണം നടത്തുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതില്‍ നിന്നും വിമുക്തരല്ല. ഒന്നു അര കള്ളനെങ്കില്‍ മറ്റേതു മുക്കാല്‍ കള്ളന്‍.
എല്ലാവരും കള്ളന്മാരാണ് എന്ന് പറഞ്ഞു കാടടച്ചു വെടിവെക്കാന്‍ ഞാന്‍ തയ്യാറല്ല. പക്ഷെ ധാര്‍മികതയും , രാജ്യ സ്നേഹവും നമ്മുടെ ഭൂരിപക്ഷം നേതാക്കല്‍ക്കുമില്ല എന്ന് പറഞ്ഞാല്‍ അതിനെ എതിര്‍ക്കാന്‍ നിഷ്പക്ഷരായി ചിന്തിക്കുന്ന ആളുകള്‍ മുന്‍പോട്ടു വരും എന്ന് ഞാന്‍ കരുതുന്നില്ല.
ഇവിടെ കുറ്റം ജനാധിപത്യതിനല്ല. മറിച്ച് വ്യക്തികള്‍ക്കാണ്. അറിവുള്ള , മൂല്യബോധമുള്ള വ്യക്തികള്‍ നേത്ര നിരയിലോട്ടു ഉയര്‍ന്നു വരുന്നില്ല എന്നുള്ളത് ഒരു വസ്തുതയാണ്. അല്ലെങ്കില്‍ അങ്ങനെയുള്ളവര്‍ക്ക് ഉയരാന്‍ പറ്റിയ ഒരു സഹജര്യമല്ല ഇന്നു നമ്മുടെ വ്യവസ്ഥിതിക്കുള്ളത്.
ഈ സഹാജര്യം മാറി കഴിവുള്ള , ധാര്‍മിക ബോധമുള്ള വ്യക്തികള്‍ ഉയര്‍ന്നു വന്നെങ്കിലേ നമ്മുടെ ജനാധിപത്യം ജനങളുടെ ആധിപത്യമായി മരുകയുള്ള് .
ഇന്നത്തെ സഹാജര്യത്തില്‍ , ഇതു സ്വപ്നം കാണാന്‍ മാത്രമേ കഴിയുകയോല്ലു എന്നാ പൂര്‍ണ ബോധ്യതോടെയും , എന്റെ തലമുറയ്ക്ക് കഴിയാത്തത് വരും തലമുറ നേടിയെടുക്കട്ടെ എന്നസംസിച്ചു കൊണ്ടും
ശുഭാപ്തി വിശ്വാസത്തോടെ തന്നെ ,
ഒറ്റയാന്‍.
14 വയസ്സില് മാനഭംഗം – ശിക്ഷ ആറു മാസം
ഇത്തവണ, അവളെ പതിനാലാം വയസ്സില് മാനഭംഗപ്പെടുത്താന് ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ വെറും ആറു മാസം മാത്രം ശിക്ഷിക്കാനേ കോടതിക്ക് കഴിഞ്ഞുള്ളു എന്ന കാരണത്താലാണ്.
രുചിക ഗിര്ഹോത്ര പിന്നീട് ആത്മഹത്യ ചെയ്തു എന്നതും പോലീസിനെയോ, കോടതിയെയോ തൊട്ടു തീണ്ടിയില്ലായെന്നതും ഇന്ത്യന് മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയിരിക്കുന്നു.
സാമൂഹ്യ സംഘടനകള് ഇതിനെതിരെ രംഗത്തു വന്നത് സര്ക്കാരുകളെയും വിഷമത്തിലാക്കിയിട്ടുണ്ട്.
ഈ കേസില് ഒരു ഉന്നത സംസ്ഥാനതല പോലീസ് ഉദ്യോഗസ്ഥന് ആരോപിയുടെ സ്ഥാനത്ത് നില്ക്കുന്നുവെന്നതും ഈ കേസിന്റെ പ്രാധാന്യം വര്ദ്ധിപ്പിച്ചിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥനെ വെറും ആറു മാസം മാത്രം ശിക്ഷിക്കാനേ കോടതിക്ക് കഴിഞ്ഞുള്ളു എന്നത് വിഷയത്തിന്റെ തീവ്രത കൂട്ടുന്നു.
ഈ വിഷയത്തിന്റെ പ്രത്യേകതയെന്തെന്നാല് ഇന്ത്യന് നീതിന്യായനിര്വ്വഹണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യത്തക്കരീതിയില് മാധ്യമ വിചാരണ മുന്നോട്ടു പോയിരിക്കുന്നു എന്നതാണ്.
മരത്തെക്കണ്ടു കാടെന്നു പറയുന്നതുപോലെയാണിത്.ഈ വിഷയത്തിലെ യഥാര്തഥ പ്രതി കോടതികളല്ലായെന്നുള്ളതാണ് ആദ്യത്തെ പ്രധാനപ്പെട്ട കാര്യം.എന്നാല് ഇക്കാര്യം തമസ്കരിക്കപ്പെട്ടിരുക്കുന്നു.
കോടതികള് തങ്ങളുടെ മുന്നിലെത്തുന്ന കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില് വിചാരണ നടത്തി തീരുമാനമെടുക്കുന്നുവെന്നു മാത്രം.മുത്തൂറ്റ് വധത്തില് കുറ്റപത്രം മടക്കി നല്കിയതു പോലെ കുറ്റപത്രം മടക്കി നല്കുന്ന കോടതി കീഴ്വഴക്കം വളരെ വിരളമാണ്.
ഐപിസീയിലെ തീരെ നിസ്സാരങ്ങളായ സെക്ഷനുകള് മാത്രം ആരോപിച്ചിട്ടുള്ള കുറ്റപത്രത്തില് നിന്നും രുചിക ഗിര്ഹോത്രയെ പതിനാലാം വയസ്സില് മാനഭംഗപ്പെടുത്താന് ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനായ രാഥോഡ് രക്ഷപ്പെട്ടതു യാദൃഛികമെന്നു വിളിക്കാനാകില്ലെങ്കിലും പോലീസിന്റെ നഗ്നമായ സഹായത്തോടെയാണെന്നു പറയാതിരിക്കാന് കഴിയില്ല.
ഇനി പറയൂ ആരാണ് യഥാര്ത്ഥത്തില് രുചിക ഗിര്ഹോത്ര കേസില് രാഥോഡിനെ സഹായിച്ചത്?
ഇന്ത്യന് നീതിന്യായവ്യവസ്ഥിതിയാണോ?
കോടതിയില് കാലതടസ്സം ഉണ്ടായിയെന്നത് നമ്മള് മറക്കാന് ശ്രമിക്കുന്ന വാസ്തവം.
പക്ഷേ, ഈ കേസില് ആരോപിയെ സഹായിച്ചത് പോലീസിന്റെ കഴിവുകേടോ, പിടിപ്പുകേടോ ചിലരുടെ സ്വാധീനമോ ആണെന്ന കാര്യം പകല് പോലെ വ്യക്തമാണ്.
ഇവിടെയാണ് നമ്മള് ശ്രദ്ധിക്കേണ്ട് കാര്യം.
കുറ്റകൃത്യങ്ങള് അന്വേഷിക്കുന്നതില്, പോലീസിന്റെ കഴിവുകേടും, പിടിപ്പുകേടും ഒപ്പം പോലീസിലെ അഴിമതിയും ആണ് ഇന്ന് ഇന്ത്യന് ജനതയെയും ഇന്ത്യന് നീതിന്യായനിര്വ്വഹണത്തിന്റെ വിശ്വാസ്യതയെയും ബാധിക്കുന്ന പ്രധാനഘടകങ്ങള്.
കോടതികള് നീതി നിര്വ്വഹണം നടത്തുന്നുവെന്നു മാത്രം.
നീതി നിര്വ്വഹണത്തിനുവേണ്ട മറ്റു കാര്യങ്ങളും നടപടികളും എടുക്കേണ്ട പോലീസ് അഴിമതിയിലും, പിടിപ്പുകേടിലും, കഴിവില്ലായ്മയിലും മൂടിയിരുന്നാല് പൌരന്മാര് നീതിക്കായി എവിടെ പോകും?
അതിനാല്, പോലീസിന്റെ കഴിവുകേടും, പിടിപ്പുകേടും ഒപ്പം പോലീസിലെ അഴിമതിയും കുറയ്ക്കാനുള്ള നടപടികള് കേന്ദ്ര സംസ്ഥാന സര്ക്കാറുകള് എത്രയും വേഗം എടുക്കേണ്താണ്.
ഇനിയും രുചിക ഗിര്ഹോത്രമാര് ഉണ്ടാകാതിരിക്കട്ടെ എന്നു പ്രാര്ത്ഥിക്കാം.
ഒപ്പം ഇന്ത്യന് നീതിന്യായവ്യവസ്ഥിതിയുടെ വിശ്വാസ്ത്യതയ്ക്ക് കോട്ടം പറ്റാതെയിരിക്കട്ടെ എന്നും പ്രാര്ത്ഥിക്കാം
Vijayan Balakrishnan










