
ആയിരങ്ങള്‍ക്ക് സമാധാനവും സന്തോഷവും കൊടുത്തു കൊടുത്തു , കൈയിലുള്ള സമാധാനം മുഴുവന്‍ തീര്ന്നു പോയപ്പോള്‍ സംഭവിക്കേണ്ടത് സംഭവിച്ചു. എത്രയോ പേരാണു ദിവസവും ഒന്നു മുഖം കാണിക്കാന്‍ വന്നിരുന്നത്. അവസാനം ആര്ക്കും വേണ്ടാതെ മോര്‍ച്ചറിയില്‍ കിടക്കേണ്ടി വന്നു നമ്മുടെ പാവം ആള്‍ ദൈവത്തിന്
എന്തെങ്കിലും കേള്‍ക്കുമ്പോലെ വാലും പരിചോടുന്ന മലയാളിക്കുള്ള മറുപടിയാണിത്. ഇത്രയുംവിദ്യ സംബന്നരുള്ള നമ്മുടെ നാട്ടിലാണ് ഇതൊക്കെ നടക്കുന്നത് എന്നോര്‍ക്കുമ്പോള്‍ അതിശയം തോന്നുന്നു. വേറെ ഒരു കാര്യം ഇവരുടെ ഒക്കെ കാലില്‍ വീഴാന്‍ പോകുന്നവര്‍ കൂടുതലും വിദ്യ സമ്പന്നരും സമൂഹത്തിലെ ഉന്നതര്‍ മാരുമാണ്. കാശ് പോയി കഴിയുമ്പോള്‍ നാണക്കേട് ഓര്‍ത്തു ആരും പുറത്തു പറയില്ല.
സന്തോഷ് മാധവനെ പിടിച്ചപ്പോള്‍ എത്ര കള്ളാ ദൈവങ്ങളെ ആണ് പിടിച്ചത്. പക്ഷെ ആരെപ്പറ്റിയും ആര്ര്‍ക്കും പരാതി ഇല്ല . സന്തോഷിനു മാത്രം പെണ്ണ് കേസ് ഉണ്ടായിരുന്നത് കൊണ്ടു അകത്തു പോയി . അല്ലെങ്കില്‍ ആ മാധവനും പണ്ടാതെക്കള്‍ ഭംഗ്യായി ഇപ്പൊള്‍ വിലസിയേനെ.
ഇതൊക്കെ ആരോട് പറയാന്‍. നിധി കിട്ടും , സ്വര്‍ണം കിട്ടും എന്നൊക്കെ കേള്‍ക്കുമ്പോള്‍ കാലില്‍ വീഴുന്നവരെ പറഞ്ഞാല്‍ മതിയല്ലോ. വിവരധോഷികള്‍. അവര്‍ അനുഭവിക്കട്ടെ.....
