പുതുവത്സരാശംസകള്‍

അങ്ങനെ  2010 എത്തി ....വേള്‍ഡ്  കപ്പ്‌  ഫുട്ബാളിന്റെ  വര്‍ഷം...ഏഷ്യന്‍ ഗെയിംസ് ന്റെ  വര്‍ഷം ഇന്ത്യയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ്  നടക്കുന്ന വര്‍ഷം ..കേരളത്തില്‍ നാഷണല്‍ ഗെയിംസ് ന്റെ  വര്‍ഷം . പഞ്ചായത്ത്  ഇലക്ഷന്റെ  വര്‍ഷം പെട്ടന്നോര്‍ക്കുമ്പോള്‍ ഇങ്ങനെ കുറെ കാര്യങ്ങള്‍ ഓര്‍മവരുന്നു.ഇതില്‍ ഇന്ത്യയില്‍ നടക്കുന്നവ, ശ്രീമതി ഷീല ദീക്ഷിത് സങ്കടപെടുന്നത് കേട്ടാല്‍ ബ്രിട്ടീഷുകാരും അവരുടെ കോളനികളും കൂടെ ഇവിടെ വന്നു നമ്മളെ തല്ലിയിട്ടു പോകാനുള്ള സാധ്യത യുണ്ട്.ഇന്നത്തെ വാര്‍ത്തയില്‍ ഇംഗ്ലണ്ട് പങ്കെടുക്കില്ല എന്ന്  കേട്ടു, പിന്നെ അവര്‍ വരുമെന്നും പറഞ്ഞു..പിന്നെ നാഷണല്‍ ഗെയിംസ് അത് നമ്മുടെ കുട്ടികള്‍ ആയതിനാല്‍ അവര്‍ക്ക് ഇതൊക്കെ ശീലമാണ്..അതില്‍ പുതുമ തേടേണ്ട ആവശ്യമില്ല..
  

ഇങ്ങനെ ഇനിയുള്ള കാര്യം പറഞ്ഞു തുടങ്ങിയത് ചത്ത കുഞ്ഞിന്റെ ജാതകം നോക്കി വേണ്ട എന്നതിനാലാണ് ..നടന്നവയെ കുറിച്ച് ഊറ്റം കൊള്ളാതിരിക്കാന്‍ നമുക്ക് പറ്റില്ല.അങ്ങനെ ഒക്കെ കഴിഞ്ഞു എങ്കില്‍ ഈ പ്രശ്നം ഉണ്ടാകില്ലല്ലോ .അല്ലെങ്കിലും വലിയ പ്രശ്നം ഒന്നുമില്ല ..ജീവിതം അതിന്റെ അരക്ഷിതാവസ്ഥ യുടെ സൗന്ദര്യത്തില്‍ മുന്നോട്ടുപോകുന്നു ..സന്തോഷങ്ങള്‍ക്കു വേണ്ടി കാത്തിരിക്കേണ്ടി വരുന്നില്ല..അത് അതാതിന്റെ സമയത്ത് ആരോടും അനുവാദം തേടാതെ ഇങ്ങു എത്തുന്നുണ്ട്...സങ്കടങ്ങളും വേറെ രീതിയിലല്ല  വരുന്നത്  .കാശ് കൊടുത്തു സന്തോഷം വാങ്ങുന്നതിന്റെ ഗതികേടിനെ കുറിച്ച് ഞാന്‍ കൂടുതല്‍ തര്‍ക്കിച്ചിട്ടുള്ള tonu ഇപ്പോള്‍ നാട്ടിലാണ്  അപ്പന്റെ പിറന്നാളും, ക്രിസ്തുമസും, പുതുവര്‍ഷവും ആഘോഷിക്കുകയാണ്..

                   അപ്പോള്‍ ലോകം പുതുവര്‍ഷത്തിന് പരവതാനി വിരിച്ചു കാത്തിരിക്കുന്നു..നാട്ടിലെ മുന്തിയ ബാറുകളും ഹോട്ടലുകളും ..പിന്നെ ദിവസങ്ങള്‍ക്കുമുന്പേ റെക്കോര്‍ഡ്‌ ചെയ്തു വെച്ച ജീവനില്ലാത്ത ആട്ടത്തിന്റെയും  പാട്ടിന്റെയും എച്ചിലുമായി ഒരു പറ്റം ചാനലുകളും ..ഞങ്ങളും ഇവിടെ സൗദി അറേബ്യയില്‍ കേക്ക് വാങ്ങണമെന്നും ,അത് പങ്കിട്ടു തിന്ന ശേഷം ..കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിക്ക് നിര്‍ത്തിയ പാട്ട് മത്സരം തുടരണമെന്നും തീരുമാനിച്ചിട്ടുണ്ട്..അശോക്‌ സ്വന്തമായി ..തന്നെ രചനയും സംഗീതവും ( അത് വലുതായി ഒന്നുമില്ല എങ്കിലും ) ആലാപനവും ഒക്കെ നിര്‍വഹിച്ചു കളയും എന്നുള്ളതുകൊണ്ട് ഹിന്ദി പാട്ടു വേണ്ട എന്ന് മെല്‍വിന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
              ശ്രീവിലാസം 05  നു വേണ്ടി കുറച്ചു കാര്യങ്ങള്‍ എഴുതി എങ്കിലും അത് ഒന്നുകൂടി വായിച്ചുനോക്കാനുള്ള ഇഷ്ടം എനിക്ക് തന്നെ തോന്നത്തതിനാല്‍ നാട്ടുകാരെ കാണിക്കാന്‍ മനസ്സുവന്നില്ല .എങ്കിലും പുതിയ കുപ്പിയിലാക്കി ഉടന്‍ കൊണ്ടുവരാന്‍ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷ .ഇന്നലെ യാണ് അജിത്തിന്റെ ഒരു സുഹൃത്ത് എന്റെ മുന്‍പില്‍ വന്നു പെട്ടത്..ഒരു മെയില്‍ നു മറുപടി അയച്ചതില്‍ കിട്ടിയ വിലാസം .അങ്ങനെ എന്റെ പോസ്റ്റുകള്‍ ഒരാളും കൂടി  വായിച്ചു എന്ന് കേട്ടപ്പോള്‍ ഒരു സന്തോഷം..അങ്ങനെ പുതിയ കുറെ ആള്‍ക്കാരുമായി സംസാരിക്കാന്‍ പറ്റുന്നു എന്നതാണ് ഈ കുറച്ചു ദിവസങ്ങളിലെ വിരസതക്ക് മറുപടി..ഇതെന്റെ  ഇരുപത്തി എഴാം പുതുവര്‍ഷമാണ്..

പക്ഷെ ഇത് ഇങ്ങനെ നാട്ടുകാര്‍ക്ക് ഹാപ്പി ന്യൂ ഇയര്‍ പറയാനുള്ള ദിവസമാണെന്ന് മനസ്സിലാക്കിയിട്ടു വര്‍ഷങ്ങള്‍ അധികം ആയിട്ടില്ല..സ്കൂളില്‍ പഠിക്കുമ്പോള്‍ നമുക്കെന്തു ആഘോഷം ..ക്രിസ്തുമസ് അവധിക്കിടയില്‍ ദൂരദര്‍ശനില്‍ രാത്രി 10  മുതല്‍ 12  മണി മലയാളം പരിപാടി വരുന്ന വര്‍ഷത്തിലെ ഒരേ ഒരു ദിവസം..അന്ന് അതിനൊക്കെ എന്താ ഡിമാന്റ് ..അതില്‍ ഏതോ ഒരു വര്‍ഷം ഒരു പരിപാടി കണ്ടു.നാളെ ലോകം അവസാനിക്കുന്നു അതുകൊണ്ട് ഇനി എല്ലാം എല്ലാവര്‍ക്കും സൗജന്യം..ഹോട്ടലില്‍ കയറി എല്ലാരും വയറു നിറയെ കഴിക്കുന്നു..നൂറിന്റെ നോട്ടുകള്‍ വാരി വിതറുന്നു..ഭിക്ഷക്കാര്‍ ,പണക്കാര്‍ ,വൃദ്ധര്‍ ..ഓരോരുത്തര്‍ക്ക് ഓരോ വികാരങ്ങള്‍ .. അതിലെ ആശയം ഓരോ പ്രായത്തിലും ഞാന്‍ ആലോചിച്ചു ഉറപ്പിക്കാറുണ്ട്..
        

ഓര്‍മയിലെ ആഘോഷങ്ങള്‍ ...പ്രീ -ഡിഗ്രി ക്ക് ആദ്യവര്‍ഷം ഒരാള്‍ എനിക്കൊരു കാര്‍ഡ്‌ തന്നു ..ജീവിതത്തിലെ ആദ്യത്തെ ന്യൂ ഇയര്‍ കാര്‍ഡ്‌..അതും നോക്കി 1999 ന്റെ കുറെ ദിവസങ്ങള്‍ ഉറങ്ങി..അതിന്റെ പ്രിയതരമായ സുഖം ...പിന്നീടു രണ്ടാം വര്‍ഷം അപ്പോള്‍ ആഘോഷം ഉഷാറായി..ഇന്നത്തെ ജ്യോതിസ് സെന്‍ട്രല്‍ സ്കൂള്‍ ...അന്നത്തെ അക്കാദമി ഓഫ് ഇംഗ്ലീഷ്.അവിടെ യായിരുന്നു ആഘോഷം..അന്ന് പൊന്നി ബുക്ക്‌ സെന്റെറില്‍ ഒരു രൂപയുടെ കുറെ കാര്‍ഡുകള്‍ ..ചെറുതായിരുന്നു..എങ്കിലും അന്ന് മനസ്സില്‍ നിറഞ്ഞ സാഹിത്യമൊക്കെ ചേര്‍ത്ത്.എല്ലാ പെണ്കൊടികള്‍ക്കും കൊടുത്തു .ഞാന്‍ അജിത്‌, വിനു,സുനില്‍, മഹേന്ദ്ര ,മുനീര്‍ ..പിന്നെ   ബാക്കി   എല്ലാം പെണ്‍കുട്ടികള്‍ ..അവര്‍ക്ക് 6  കാര്‍ഡ്‌ വാങ്ങിയാല്‍ മതിയല്ലോ ..ഞങ്ങള്‍ക്ക് എല്ലാം കൂടി 60  കാര്‍ഡ്‌  വേണം  .ഒരു രൂപയുടെതിലും കുറഞ്ഞത്‌ ഇല്ലായിരുന്നു...എങ്കിലും ഇടയ്ക്കിടയ്ക്ക് സഹോദരീ എന്നും സുഹൃത്ത്‌ എന്നും ഒക്കെ ചേര്‍ത്ത വരികളില്‍ സംഗതി പോടീ പൊടിച്ചു..ഞാന്‍ ഈ പോസ്റ്റ്‌ മെയില്‍ ചെയ്യുന്നവരില്‍ അന്നത്തെ കുറച്ചു പേര്‍ എങ്കിലും കാണും അവരുടെ ഓര്‍മകളും ഈ ഡിസംബറിന്റെ അവസാന മണിക്കൂറുകളില്‍ ആവേശം നിറയ്ക്കും എന്നു കരുതുന്നു.. 
                        അതിനു ശേഷം പിന്നെ ഹൃദയം കൊണ്ട് ഇഷ്ടപെട്ട പുതുവര്‍ഷങ്ങള്‍ സംഭവിച്ചില്ല..

ഒടുവില്‍ 2008  ടെക്നോ പാര്‍കില്‍ ഉണ്ടായി ഒരു ആഘോഷം ..ഫുള്‍ സ്ലീവും ടൈ യുമായി ആഘോഷം..പക്ഷെ അന്ന് ഹാന്സനും ജോസ് പോളും ആ ദിവസം അവരുടെ പേരിലാക്കി..അവരുടെ സൗദി ഡാന്‍സ്..അന്ന് ആത്മാര്‍ഥമായി ചിരിക്കാന്‍ അവര്‍ വകയുണ്ടാക്കി...രണ്ടു വര്‍ഷത്തിനു ശേഷം അവിടെ എന്താ ഇപ്പോള്‍ സംഭവിക്കുന്നതെന്ന് പോലുമറിയാനുള്ള ആഗ്രഹം ഇല്ലാതെ പോകുന്നത് വളരെ സങ്കടമായി തീരുന്നു.ഈ പോസ്റ്റ്‌ അന്നത്തെ പെരുകളിലേക്കും എത്തട്ടെ..
           2009  എല്ലാവര്‍ക്കും പോലെ സംഭവബഹുലം.എനിക്ക് മാത്രം അവകാശപെട്ട ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങള്‍ ,പ്രവാസിയായി .ആദ്യ നാടുകാണല്‍ ..ജീവിതത്തിന്റെ നിറങ്ങളില്‍ കുറെ കൂട്ടിചേര്‍ക്കലുകള്‍ ...ഒരു വീടിന്റെ പൂര്‍ണത .എണ്ണിയെടുക്കാനും  നെടുവീര്‍പ്പിടാനും ഞെളിഞ്ഞിരിക്കാനും ..കുന്നോളം ഓര്‍മ്മകള്‍ ...

2010 ആദ്യ നിമിഷങ്ങള്‍ ആകാശത്ത് വെച്ച് കൂടാമെന്ന് കരുതി ഇന്നു വൈകുന്നേരം ചേര്‍ത്ത് ഒരു  ടിക്കറ്റ്‌ എടുത്തതാണ് ..പക്ഷെ ആ ആവേശതിനുമപ്പുറം സാഹചര്യങ്ങള്‍ ഇടപെട്ടപ്പോള്‍ രണ്ടാമത്തെ ന്യൂ ഇയര്‍ ഇവിടെ തന്നെ കൂടാം  എന്നു കരുതുകയായിരുന്നു .കഴിഞ്ഞ വര്‍ഷം എന്നോടൊപ്പം സന്തോഷവും സങ്കടവും പങ്കുവെച്ചവള്‍ ,അവളുടെ പകരം വെക്കാനില്ലാത്ത സ്നേഹം ,ഇപ്പോള്‍ ഞാന്‍ തന്നെ കെട്ടിയുണ്ടാക്കിയ എപ്പോള്‍ വേണമെങ്കിലും നിലം പതിക്കാവുന്ന ഒരു മതില്‍ .ഈ കഴിഞ്ഞ 60 ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ പരിചയപെട്ട കുറെ പേര്‍ ..ആഘോഷങ്ങളില്‍ ഞാനും കൂടുന്നു.
                      

ഈ അക്ഷരങ്ങള്‍ ഇതുവരെ വായിച്ചു എന്നോടൊപ്പം ഇവിടെ എത്തിയവരും വട്ടുകള്‍ എന്നു മനസ്സിലാക്കി ഇടയ്ക്കു വെച്ച് വഴിമാറി പോയവര്‍ക്കും .തുറക്കാതെ ഈ പോസ്റ്റ്‌ ഒഴിവാക്കിയവര്‍ക്കും എല്ലാവര്‍ക്കും കഴിഞ്ഞ വര്‍ഷം സംഭവിച്ചതില്‍ നിന്നും എന്തെങ്കിലും പുതുമകള്‍ പുതുവര്‍ഷത്തില്‍ ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു .സന്തോഷങ്ങളെ കുറിച്ച് വേറെ പറയേണ്ട..സങ്കടങ്ങള്‍ അത് സംഭവിക്കുക തന്നെ ചെയ്യും..അതൊന്നും നിങ്ങള്‍ എന്ന വ്യക്തിയെ തളര്‍ത്താതിരിക്കട്ടെ..അതൊക്കെ അടുത്ത ദിവസങ്ങളിലേക്കുള്ള ഊര്‍ജമായിമാറട്ടെ..
 


 SHIJU SASIDHARAN
   
http://sreevilasom.blogspot.com/
http://sarasamughi.blogspot.com/

എന്നാലും.....ലാലേട്ടാ ??????

അന്യസംസ്‌ഥാന ചിത്രങ്ങള്‍ക്ക്‌ നിയന്ത്രണം വേണം: മോഹന്‍ലാല്‍

മംഗളം 30-12-2009

--------------------------------------------------------------------------------------
എന്നാലും ലാലേട്ടാ , ഇതു കുറച്ചു കടുപ്പമായിപ്പോയി. അന്യ സംസ്ഥാന സിനിമ കാണുന്നവരുടെ റേഷന്‍ കാര്‍ഡ്‌ വാങ്ങി കീരിക്കലയണം എന്ന് പറയാഞ്ഞത് ഞങ്ങളുടെ ഭാഗ്യം. ഞങ്ങളുടെ റേഷന്‍ മുട്ടിപ്പോയേനെ....



ഒളിമ്പിക്സില്‍ ഇന്ത്യക്ക് ഓട്ടത്തിന് സ്വര്‍ണം കിട്ടാത്തത് കൊണ്ട് , ഇനി മുതല്‍ ഇന്ത്യ ഓടുമ്പോള്‍ മറ്റാരും ഓടരുത് എന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും ???എതിര്‍ ടീമിന്റെ ഗോളിയെ മാറ്റി നിര്ത്തിയലെ ഞങ്ങള്‍ ഗോളടിക്കൂ എന്നൊരു ഫുട് ബോള്‍ ടീം പറഞ്ഞാല്‍ എന്ത് തോന്നും ???



ഇതു പോലെ തന്നെയല്ലേ താങ്കളും പറഞ്ഞത് ?? മലയാളിക്ക് മലയാളം കാണാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടാണ് മറ്റു സിനിമകള്‍ കാണുന്നെത് എന്ന് കരുതരുത്. അവനഗ്രഹിക്കുന്നത് കൊടുക്കാന്‍ ഇവിടെയുള്ളവര്‍ക്ക് കഴിയാത്തത് കൊണ്ടാണ് അവന്‍ മട്ടുല്ലതിന്റെ പുറകെ പോകുന്നത്.



''അവതറും'' , 2012 ഉം കണ്ടില്ല എന്ന് പറയാന്‍ മലയാളിക്ക് നാണക്കേടാണെന്ന് അങ്ങ് പറഞ്ഞല്ലോ ? അതിനെ കാരണം ആ സിനിമയുടെ മേന്മയാണ്. ഇതു പോലെ കണ്ടില്ല എന്ന് മലയാളി പറയാന്‍ മടിക്കുന്ന സിനിമകളാണ് താങ്കളുടെ ചിത്രവും, കിലുക്കവും. അതിനു കൈയടിച്ച മലയാളി , എല്ലാ ചവറു സിനിമകളും കാണണമെന്നും കൈ അടിക്കനമെന്നും വാശി പിടിക്കരുത്.



നല്ല കഥയുള്ള , അഭിനയ സാധ്യതയുള്ള സിനിമകളില്‍ മാത്രമേ അഭിനയിക്കൂ എന്ന് പറയാന്‍ താങ്കളെപ്പോലുള്ള സൂപ്പര്‍ താരങ്ങള്‍ പോലും തയ്യാറാകുന്നില്ലെങ്കില്‍ മറ്റാരെ ഇവിടെ കുറ്റം പറയണം. ??????



ഇവിടെ മലയാളവും , തമിഴും , ഹിന്ദിയും , ഇംഗ്ലീഷും എല്ലാം ഓടട്ടെ... നല്ലത് കാണികള്‍ തിരഞ്ഞെടുക്കട്ടെ..... അങ്ങനെ മത്സരിക്കാന്‍ ചങ്കൂട്ടമില്ലെങ്കില്‍ , വിജയിക്കുന്നതിനെ കുറ്റം പറയുകയല്ല , സ്വയം തിരുത്താനാണ് ശ്രമിക്കേണ്ടത്.



പുതുവത്സര ആശംസകളോടെ ,



ഒറ്റയാന്‍.

അച്ചുമാമയുടെ കണ്‍ഫ്യൂഷന്‍....

''കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...'' ജയറാം ആടിതിമിര്‍ത്ത ഈ ഡാന്‍സ് ഇപ്പോള്‍ കളിക്കുന്നത് നമ്മുടെ സ്വന്തം മുഖ്യനാണ്.


മുല്ലപ്പെരിയാര്‍ എങ്ങനെ പൊളിക്കും ? ടാടയെ എങ്ങനെ മൂന്നാറില്‍ നിന്നും ഓടിക്കും ? പെണ് വാണിഭക്കാരെ കൈയാമം വച്ച് വഴിയില്ക്കോടെ എങ്ങനെ നടത്താം ? ഇങ്ങനെ പരസുരാമന്റെ മഴു വീണത്‌ മുതല്‍ കേരളം നേരിടുന്ന എല്ലാ ഈടാകൂടങ്ങള്‍ക്കും ഒരേയൊരു പരിഹാരമായി നമ്മള്‍ കണ്ട , അല്ലെങ്കില്‍ അങ്ങനെ നമ്മളെ പറഞ്ഞു മോഹിപ്പിച്ച മുഖ്യനിപ്പോള്‍ ടോട്ടല്‍ കണ്‍ഫ്യൂഷന്‍ ആണ്.


ഒന്നും മിണ്ടാന്‍ വയ്യ , ഇന്നൊരു കാര്യം പറഞ്ഞാല്‍ നാളെ അത് പാര്‍ട്ടി തിരുതിക്കും. അത് പിന്നെ പറഞ്ഞു പറഞ്ഞു പത്രക്കാര്‍ വീണ്ടും തിരുതിതിക്കും . അപ്പോള്‍ ആദ്യം പറഞ്ഞതോ , അവസാനം പറഞ്ഞതോ അഭിപ്രായം എന്ന് ചോദിച്ചാല്‍ പുതിയത് വേറെ .........


അങ്ങനെ അവസാനം കണ്ടുപിടിച്ച വഴിയാണ് . എല്ലാ കണ്‍ഫ്യൂഷന്‍ ഉം തീര്‍ക്കാന്‍ ഒരു കത്തെഴുതുക. മറുപടി വരുമ്പോള്‍ മുഖ്യന്റെ കണ്‍ഫ്യൂഷന്‍ മാറുമോ ? അതോ അത് കൂടുമോ ? കാത്തിരുന്ന് കാണാം........



പുതുവത്സര ആശംസകളോടെ ,



കബീര്‍ , കുവൈറ്റ്‌ .

രോയല്ട്ടിയുടെ റിയാലിറ്റി ....

സംഗീതം ദൈവ ദത്തമാണ്. ദൈവീകമായ ആ ദാനം കിട്ടിയവരാണ് സംഗീതണ്ജര്‍ എന്നൊക്കെ നാം മനസാവരിച്ച കാര്യങ്ങളാണ്‌. അങ്ങനെയുള്ള സംഗീത പണ്ഡിതര്‍ക്കു നമ്മുടെ മനസ്സില്‍ നമ്മള്‍ നല്‍കുന്ന സ്ഥാനം വളരെ ഉന്നതവും പരിപാവനവുമാണ്.


എന്നാല്‍ ഇന്നത്തെ വിദ്വാന്മാരുടെ ഗാനസ്രഷ്ടികളും , പണതിനോടുള്ള അഭിനിവേശവും കാണുമ്പോള്‍ മനസിലുള്ളത് പലതും പൊയ്മുഖങ്ങള്‍ ആണെന്ന് തോന്നി പോകുന്നു.




പാട്ടിനുള്ള റോയല്‍റ്റിയും അതിനെപ്പറ്റിയുള്ള പല സംഗീത പ്രതിഭാകളുടെയും അഭിപ്രായങ്ങളും കേട്ടപ്പോളാണ് ഇതിനെപ്പറ്റി ഒന്നലോചിച്ചത്.

ഇതിന്റെ യുക്തി എനിക്ക് മനസിലാകുന്നില്ല. പാട്ടിനുള്ള രോയല്‍ടിയാണ് ഇവിടുത്തെ വില്ലന്‍. നിര്‍മാതാവിനോട് കണക്കു പറഞ്ഞു പൈസ വാങ്ങിചിട്ടല്ലേ ഗാനരജയിതാവ് ഗാനം കൊടുക്കുന്നത്. ആരെങ്കിലും വെറുതെ ട്യൂണ്‍ ചെയ്തു കൊടുക്കുമോ ? അയാളും കാശു വാങ്ങും . അങ്ങനെ ഒരാള്‍ക്കുവേണ്ടി കാശ് മേടിച്ചു ഒരു പണി ചെയ്തിട്ട് , പിന്നെയും പ്രതിഫലം ആവശ്യപ്പെടുന്നതിന്റെ യുക്തി എനിക്ക് മനസിലാകുന്നില്ല.




ഗാനരജയിതാക്കള്‍ പാവപ്പെട്ടവര്‍ ആണെന്നാണ് ഇതിനുവേണ്ടി വാദിക്കുന്നവരുടെ ഒരു വാദം. ഈ നാട്ടില്‍ ഗാനരജയിതാക്കള്‍ മാത്രമേ പാവപ്പെട്ടവര്‍ ഉള്ളോ ?



അതല്ലെങ്കില്‍ ഇവിടുത്തെ എല്ലാ ഗാനസ്രാഷ്ട്ടകളും പാവപ്പെട്ടവര്‍ ആണോ ?.....
ഫൈവ് സ്റ്റാര്‍ ഹോട്റെലുകളില്‍ അന്തിയുറങ്ങാനും , ആഡംബര കാറുകളില്‍ നടക്കാനും പാട് പെടുന്ന പാവപ്പെട്ടവരില്‍ ഒരാള്‍ പോലും പറഞ്ഞില്ല , ഈ പണം എനിക്ക് വേണ്ട എന്ന്. അല്ലെങ്കില്‍ ഞാനീ പണം ഏതെങ്കിലും അനധാലയത്തിനു നല്‍കും എന്ന്.



ഒരു സംശയം ചോദിക്കട്ടെ ? ഞാന്‍ ഒരു പണിക്കാരനെ വീട്ടില്‍ വിളിച്ചു എന്റെ പറമ്പില്‍ കുറെ വാഴ വപ്പിക്കുന്നു. അയാള്‍ക്കുള്ള ദിവസക്കൂലിയുമായി സന്തോഷത്തോടെ അയാള്‍ പോകുന്നു. ഞാന്‍ വാഴക്കുല വെട്ടി വില്‍ക്കുന്ന ദിവസം അയാള്‍ വന്നു , ഇതു ഞാന്‍ വച്ച വാഴയുടെ കുലയാണ്. ഇതിന്റെ ഒരു അവകാശം എനിക്കും വേണം എന്ന് പറഞ്ഞാല്‍............



( ''നോക്കുകൂലി'' എന്നപേരില്‍ മേലനങ്ങാതെ കാശ് കൈ നീട്ടി വാങ്ങുന്ന ഈ നാട്ടില്‍ ഒരു നാള്‍ മേല്‍ പറഞ്ഞ അവസ്ഥ വന്നുകൂടായ്കയില്ല എന്നാ കാര്യം ഞാന്‍ തള്ളിക്കളയുന്നില്ല. അതവിടെ നില്‍ക്കട്ടെ.......)




ഗാനരജയിതാക്കള്‍ ശ്യൂന്യതയില്‍ നിന്നും ശ്രഷ്ട്ടിക്കുന്നു എന്നാണ് മറ്റൊരു വാദം . ശൂന്യതയില്‍ നിന്ന് ശ്രഷ്ട്ടിക്കാന്‍ ഇവരാരാണ് ഈസ്വരന്മാരോ ? ഈതെങ്കിലും ഒരു ഗാനത്തിന്റെ , സംഭവത്തിന്റെ, ട്യൂണിന്റെ , ആശയത്തിന്റെ ചുവടു പിടിച്ചാണ് ഓരോ ഗാനവും പിറക്കുന്നത്‌. കലാപരമായ കഴിവുകൊണ്ട് ഒരാള്‍ ഒരു ആശയത്തെ നല്ല ഗാനമാക്കി മാറ്റുന്നു.




ഇതു പോലെ തന്നെയല്ലേ ഒരു ശില്‍പ്പിയും . വെറുമൊരു കല്ലിനെ അയാള്‍ തന്റെ കഴിവുകൊണ്ട് ഒരു സില്പ്പമാക്കി മാറ്റുന്നു. ഒരു മേസ്തിരി ഇഷ്ടിക കൊണ്ട് ഒരു വീട് പണിയുന്നു. പെന്‍സിലും പേപ്പറും മാത്രം മതി ഒരു ചിത്രകാരന്‌ ഒരു പടം വരയ്ക്കാന്‍. ഇങ്ങനെ ഓരോരുത്തരും അവരവരുടെ സംഭാവനകള്‍ സമൂഹത്തിനു വേണ്ടി ചെയ്താണ് നമ്മുടെ ജീവിതം മനോഹരമാക്കുന്നത്. ഇതിനൊക്കെ ഓരോരുത്തരും റോയല്‍റ്റി ചോദിയ്ക്കാന്‍ തുടങ്ങിയാല്‍........




കണ്ടുപിടുത്തങ്ങള്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ ഹോമിച്ച പല ശാസ്ത്ര പ്രതിഭകളെയും നമുക്കറിയാം. ഇലക്ട്രിക്‌ ബള്‍ബ്‌ കണ്ടു പിടിച്ച തോമസ്‌ എടിസണോ , റേഡിയോ കണ്ടു പിടിച്ച മാര്‍ക്കൊനിയോ നമ്മളോട് റോയല്‍റ്റി മേടിക്കുണ്ടോ ? ഇതിനെക്കാളൊക്കെ മഹാന്മാരാണോ അതിമാനോഹങ്ങളായ ചവറു സംഗീതം ശ്രഷ്ട്ടിക്കുന്ന ഇന്നത്തെ ഗാന കൊകിലങ്ങള്‍.

പൈറസിയെ ഞാനും എതിര്‍ക്കുന്നു. ഒരാള്‍ കാശ് മുടക്കി ഒരു സിനിമ ഇറക്കിയാല്‍ , ഒരു ആല്‍ബം ഇറക്കിയാല്‍ അത് അയാള്‍ക്ക് മുന്‍പേ നാട് മുഴുവന്‍ വിതരണം നടത്തി കാശ് ഉണ്ടാക്കുന്നതിനു ഞാനും എതിരാണ്. അതിന്റെ യുക്തി എനിക്ക് മനസിലാകും , പക്ഷെ ഇതിന്റെ..........ഒരു പിടിയും കിട്ടുന്നില്ല......




ഒരു നേരത്തെ ആഹാരത്തിന് വേണ്ടി വയറ്റത്തടിച്ചു പടുന്നവന്റെ പിച്ച ചട്ടിയില്‍നിന്ന് കൈയിട്ടു വരാന്‍ പോലും മടിക്കാത്തവരാണ് മനസ്സില്‍ സൂക്ഷിക്കുന്ന വിഗ്രഹങ്ങള്‍ എന്നോര്‍ക്കുമ്പോള്‍ , ലജ്ജ തോന്നുന്നു ...... എനിക്ക് എന്നോട് തന്നെ..........

(പണത്തിനു വേണ്ടി സംഗീതത്തെ ഉപയോഗിക്കുന്നത് പാപമാണെന്ന് വരെ വിശ്വസിച്ചു തങ്ങളുടെ ജീവിതം മുഴുവന്‍ അതിനായി സമര്‍പ്പിച്ച മഹാ സ്രെഷ്ട്ടന്മാരും ഈ നാട്ടില്‍ ജീവിച്ചിരുന്നു എന്നാ കാര്യം വെറുതെ ഒന്നോര്‍ക്കാം)


തികഞ്ഞ കോപത്തോടെ,


ഒറ്റയാന്‍

ഒരു നിമിഷം.

അതെ .... ഇതു നിങ്ങള്ക്ക് കൂടി ഉള്ളതാണ്.


ലോകത്തിന്റെ ഏതു മൂലയില്‍ ആണെങ്കിലും നമ്മുടെ കേരളത്തെ സ്നേഹിക്കുന്ന , മലയാളം മറക്കാത്ത , ഇന്ത്യ എന്ന വികാരം ജ്വലിക്കുന്ന ഒരു മനസ് നിങ്ങള്‍ക്കുണ്ടോ ?



അഴിമതിയുടെയും , ഗുണ്ടായിസതിന്റെയും, രാഷ്ട്രീയ കൊമാളിതരങ്ങളുടെയും വാര്‍ത്തകള്‍ കാണുമ്പോള്‍ പ്രതികരിക്കുന്ന ഒരു മനസ് നിങ്ങള്‍ക്കുണ്ടോ ?



ലോകം മുഴുവന്‍ വിരല്‍ തുമ്പില്‍ നിര്‍ത്താവുന്ന ഈ കാലത്ത് , എന്തിനു നിങ്ങളുടെ വികാരങ്ങള്‍ മനസ്സില്‍ ഒളിച്ചു വെക്കണം ... അത് മറ്റുള്ളവര്‍ അറിയട്ടെ..



ഞങ്ങള്‍ നിങ്ങള്ക്ക് അവസരം തരാം . ഞങ്ങളുടെ ബ്ലോഗില്‍ നിങ്ങള്‍ക്കും എഴുതാം. പച്ച മലയാളത്തില്‍ തന്നെ. നിങ്ങളുടെ ഇമെയില്‍ ഐ ഡി സഹിതം ഞങ്ങള്‍ക്ക് മെയില്‍ അയക്കുക.



മത , രാഷ്ട്രീയ സംകുചിത നിലപാടുകള്‍ക്ക് മുകളില്‍ ചിന്തിക്കുന്ന ഒരു സമൂഹം ഇവിടെ രൂപപ്പെടട്ടെ.


ഇതു നമ്മുടെ നാടിനു വേണ്ടി...... നമ്മുടെ തലമുറകള്‍ക്ക് വേണ്ടി.....
Related Posts with Thumbnails