ഇവരോക്കെയാണോ നമ്മുടെ സാംസ്കാരിക നായകര്‍ ?? സാമാന്യ ബുദ്ധിയുള്ളവര്‍ പോലും പരസ്യമായി വിളിച്ചു പറയാത്ത കാര്യങ്ങള്‍ ആര്‍ക്കൊക്കെയോ വേണ്ടി വിളിച്ചു പറയുന്നതാണോ കേരള സംസ്കാരം.
സ്വന്തം പണത്തിന്റെ അഹങ്കാരത്തില്‍ മിനുമിനുത്ത സിംഹാസനങ്ങളില്‍ ഇരുന്നു പരസ്പരം പോരടിക്കുന്നവര്‍ , രണ്ടു ദിവസങ്ങള്‍ക്കു ശേഷം വെളുക്കെ ചിരിച്ചു പൊതു വേധികളിലിരുന്നു ആദര്‍ശം പ്രസങ്ങിക്കുന്നവര്‍ - ഇവരരിയുന്നുണ്ടോ ഒരു നേരത്തെ ആഹാരത്തിനായി കഷ്ടപ്പെടുന്ന പാവപ്പെട്ടവന്റെ വേദന.
സമൂഹത്തിലെ സ്ഥാനം വെറുതെ വിവര ദോഷ വായടിതത്തിനു വേണ്ടി കളയാതെ നമ്മുടെ നാടിന്‍റെ വികസനത്തിനായി , പാവപ്പെട്ടവന്റെ കണ്ണീരൊപ്പാന്‍ ഇവര്‍ എന്നുപയോഗിക്കുന്നുവോ അന്നിവരെ നമുക്ക് വിളിക്കാം ''സാംസ്കാരിക നായകര്‍'' എന്ന്. അത് വരെ ഇവര്‍ വെറും ''ജാടക്കാര്‍'' മാത്രം. സ്വന്തം പണത്തിന്റെ '' ജാഡ '' കാട്ടുന്നവര്‍.
'' രാഷ്ട്രീയ രംഗം '' കുടുംബത്തില്‍ പിറന്നവര്‍ക്കുള്ള സേവന വേദിയായിരുന്നു ഒരു കാലത്ത്. ഇന്നത് ഏതു നാണം കേട്ടവനും , വിവരധോഷിക്കും എളുപ്പത്തില്‍ പണം സംബാതിക്കുന്നതിനുള്ള എളുപ്പ വഴിയായി മാറിയിരിക്കുന്നു.
സ്വന്തം കീശക്കുവേണ്ടി ഇക്കൂട്ടര്‍ എന്തും വളചോടിക്കും. എന്തിനെയും തള്ളിപ്പറയും. സ്വന്തം ഇച്ചക്കനുസരിച്ച് നിലക്കാതവരെ പരസ്യമായി അധിഷേപിക്കും.. ഇതൊക്കെ കേട്ട് പൊട്ടിച്ചിരിക്കാനും കൈ അടിക്കാനും കുറെ കഴുതകള്‍ ചുറ്റും കാണും.
ഇങ്ങനെ ചുറ്റും കഴുതകളെ അണിനിരത്തി സ്വയം പണിത സിംഹാസനങ്ങളില്‍ അഹങ്കാരത്തിന്റെ കിരീടവം ചൂടി പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ ഭരണം നടത്തുന്ന നാട്ടു രാജാക്കന്മാരുടെ നാടായി കേരളം മാറിയിരുക്കുന്നു.
ഇതു വിവരധോഷികളുടെ നാടാണ്. വിരോധഭാസങ്ങളുടെ നാടാണ്.
പണ്ടത്തെ നാട്ടു രാജാക്കന്മാര്‍ സായിപ്പിന്റെ കൈയില്‍ നിന്ന് കാശു വാങ്ങി നാടിനെ നശിപ്പിച്ചു. ഇതു ചരിത്രത്തിന്റെ ആവര്‍ത്തനമാണ്.
ഇനിയും വേണം ഒരു സ്വാതത്ര്യ സമരം. വിവരധോഷികളും , അഴിമതിക്കാരും, രാജ്യ ദ്രോഹികലുമായ രാഷ്ട്രീയക്കാരെ അറബിക്കടലില്‍ താഴ്ത്താന്‍, ഒരു നല്ല രാഷ്ട്രീയ സംസ്കാരത്തിനായി ....... ഒരു നല്ല കേരളത്തിനായി.......
ഹൈകോടതി നിര്‍ദേശ പ്രകാരവും , മാധ്യമങ്ങളുടെ പ്രസംസനീയമായ റിപ്പോര്‍ട്ടുകള്‍ വഴിയും വീണ്ടും പോടീ തട്ടിയെടുത്ത മൂന്നാം മൂന്നാര്‍ വിമോചനം മൂന്നാറിനെ രക്ഷിചില്ലെങ്കിലും അത് കൊണ്ട് ഒരു പ്രയോജനം ഉണ്ടായി. നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ തനി നിറം ഇത്രയും അനാവരണം ചെയ്യപ്പെട്ട മറ്റൊരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.
യജമാന ഭക്തി കൊണ്ടും , നഷ്ടപ്പെട്ടു പോയേക്കാവുന്ന അവ്ധാര്യങ്ങള്‍ ഓര്‍ത്തും പലരും സമ നില തെറ്റിയ പോലെയാണ് സംസാരിക്കുന്നതു. മാധ്യമങ്ങള്‍ക്കിത് ആകോഷകാലം
ഈ പട്ടികയില്‍ ഒടുവില്‍ വന്നിരിക്കുന്ന വേദ വാക്യം ഐ . എന്‍ . ടി. യു. സി സംസ്ഥാന പ്രസിഡന്റ് വകയാണ്. ധാര്‍മികത നോക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല എന്ന് ഒരു നേതാവ് പരസ്യമായി പറഞ്ഞാല്‍ മാന്യമായ ഭാഷയില്‍ നമുക്കതിനെ ''വിവരക്കേട് '' എന്ന് വിളിക്കാം.
''ധാര്‍മികത'' എന്നത് ഓരോ വ്യക്തിയും കാത്തു സൂക്ഷിക്കേണ്ടതാണ്. തൊഴിലാളി നേതാവയിരിക്കുമ്പോള്‍ അത് ഇല്ലാത്ത ഒരാള്‍ക്ക് നാളെ എം . എല്‍. എ യോ , മന്ത്രിയോ ആകുമ്പോള്‍ ആ സാധനം എവിടുന്നു മേടിക്കും.
ഒരു ട്രെയിന്‍ മറിഞ്ഞാല്‍ റെയില്‍ മന്തി രാജി വെക്കുന്ന പാരമ്പര്യമുള്ള ഒരു നാടായിരുന്നു നമ്മുടേത്. മൂല്യങ്ങള്‍ ഉയര്തിപിടിച്ചിരുന്ന ആ പഴയ കാല നേതാക്കളുടെ മഹത്വം ഇന്നത്തെ എത്ര നേതാക്കള്‍ക്കുണ്ട്. ഇതാണ് നമ്മുടെ നാടിന്‍റെ ശാപവും.
''പിതൃ ശൂന്യതക്ക് '' കൈയും കാലും വച്ച ഇത്തരം ഉധ്യോഗസ്തരെ സസ്പെന്‍ഡ് ചെയ്തു വെറുതെ ശമ്പളം കൊടുക്കുകയല്ല വേണ്ടത് , പണിയും നിര്‍ത്തി വീട്ടില്‍ വിടുകയാണ്.
ജനകീയ പോലിസെന്നും പറഞ്ഞു സ്റ്റേജ് ഷോവ്കളും , തെരുവ് നാടകങ്ങളും നടത്തിയിട്ട് കാര്യമില്ല , സേനയില്‍ കടന്നു കൂടിയിട്ടുള്ള ഇത്തരം പുഴുക്കളെ എടുത്തു ദൂരെ എറിയുകയാണ് ആദ്യം ചെയ്യേണ്ടത്.
കാക്കിയുടെ ബലത്തില്‍ കൈയൂക്ക് കാണിക്കുന്നവര്‍ ഒന്നോര്‍ക്കുക - അഹങ്കാരത്തിന്റെ പ്രതിഫലം അധികം വൈകാറില്ല.....
''നിസംഗത'' ഇതാണ് നമ്മുടെ മുഖമുദ്ര. ഒന്നിനും മിനക്കെടാന്‍ കഴിയില്ല. അധികാര വര്‍ഗത്തിന് മാത്രമല്ല , സാധാരണ സമൂഹത്തിന്റെയും മനസ് ഇതു തന്നെ .
സ്വന്തം പോക്കട്ടിനോടുള്ള സ്നേഹമല്ലാതെ മറ്റെന്തിനോടെലും ഈ സമൂഹത്തിനു താല്പര്യമുണ്ടോ എന്ന് സംസയമാണ്. ''രാജ്യസ്നേഹം'' എന്നത് എന്നോ മറന്നു പോയ ഒരു കാര്യം.
സ്വന്തം പാര്‍ട്ടിയുടെ വിജയങ്ങള്‍ , അധികാരത്തിനു വേണ്ടി മാത്രമല്ല - നാടിന്‍റെ വികസനത്തിന് വേണ്ടിയുള്ള രാഷ്ട്രീയ സമ്മര്‍ ധങ്ങള്‍ ക്കായി മറ്റു സംസ്ഥാനഗളിലെ പാര്‍ട്ടികള്‍ ഉപയോഗിക്കുമ്പോള്‍ എന്താണ് നമ്മുടെ നേതാക്കള്‍ ചെയ്യുന്നത് ????
വിഴിഞ്ഞം, വല്ലാര്‍പാടം , സ്മാര്‍ട്ട് സിറ്റി , കോച്ച് ഫാക്ടറി , നമ്മുടെ എണ്ണ സമ്പത്ത് ഇങ്ങനെ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടുന്ന പദ്ധധികള്‍ക്ക് വേണ്ടി മിനക്കെടാന്‍ നമ്മുടെ അധികാര വര്‍ഗത്തിന് വലിയ താല്പര്യമൊന്നുമില്ല. അത് ഇടതായാലും വലതായാലും ..........
ഒരാള്‍ ചെയ്യുന്നതിനെ മറ്റൊരാള്‍ കുറ്റപ്പെടുത്തും. ഇതിനിടയില്‍ അന്യ സംസ്ഥാനങ്ങള്‍ കാര്യം നേടുകയും ചെയ്യും . കാലാ കാലങ്ങളായി നടക്കുന്ന ഈ കോമാളി നാടകത്തിനു എന്നാണ് ഒരവസാനം.
പോക്കറ്റിന്റെ കനം കൂട്ടുന്നതില്‍ മാത്രം താല്പര്യമുള്ള അധികാര വര്‍ഗ്ഗവും , ഒന്നിനോടും പ്രതികരിക്കാത്ത ഒരു സമൂഹവും. .....
ഇതാണ് മലയാളിയുടെ വിധി.
സ്വന്തം നാട്ടില്‍ പണിയില്ലാതെ, വീടും നാടും സ്വന്തക്കാരെയും ഉപേഷിച്ച് അന്യ നാടുകളില്‍ ആട്ടും തുപ്പും സഹിച്ചു വിയര്‍പ്പൊഴുക്കി പണിയെടുക്കുന്ന മലയാളി ഒന്നോര്‍ക്കുക. ഈ വിധി നാം സ്വയം വരുത്തി വച്ചതാണ്.
സ്വന്തം പാര്‍ട്ടിയുടെ നിറത്തില്‍ , ഊറ്റം കൊള്ളുന്നവര്‍ ഇനിയെങ്കിലും തിരിച്ചറിയുക - നമ്മുടെ രാഷ്ട്രീയക്കാരുടെ യഥാര്‍ഥ നിറം. ഇവിടെ പാര്‍ട്ടി ഭേദമില്ല , ഗ്രൂപുമില്ല - എല്ലാവര്ക്കും ഒരേ നിറം.
മൂന്നാറില്‍ എന്ത് സംഭവിക്കും എന്നറിയാന്‍ , സ്വന്തം ബുദ്ധി ഒരു പാര്‍ടിക്കും പണയം വെക്കാത്ത ഏതു നാലാം ക്ലാസുകാരനും സാധിക്കും. കാശുള്ളവന് സ്വിസ് ബാങ്കില്‍ ഒരു അക്കൗണ്ട് പോലെയാണ് നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് മൂന്നാര്‍. അവിടെ ഒരു തുണ്ട് ഭൂമി അവരുടെ അവകാസമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ അപചയത്തില്‍ നിന്ന് മുക്തരല്ല.
പക്ഷെ നമ്മുടെ ഭരണ കര്‍ത്താക്കള്‍ക്കു മാത്രം മൂന്നാറിലെ കൈയേറ്റം അത്രക്കങ്ങു പിടി കിട്ടുന്നില്ല. അവര്‍ പര്യവേഷനത്തിലാണ്. സമിതിയായി , ഉപ സമിതിയായി അവര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭരണ പാര്‍ട്ടിയും , പ്രതിപക്ഷ പാര്‍ട്ടിയും എല്ലാം മല കയറ്ടതിലാണ്. പച്ചമലയാളത്തില്‍ ഞാനൊരു കാര്യം പറയട്ടെ !! മൂന്നാറില്‍ ഒരു ചുക്കും നടക്കാന്‍ പോകുന്നില്ല.
മൂന്നാറില്‍ കൈയെരിയവര്‍ അവടെതന്നെ നില്‍ക്കും.ബാക്കിയുള്ളത് ഇനിയും കൈയേറും. അതിനുള്ള വഴി ഈ സമതികള്‍ തന്നെ കണ്ടു പിടിക്കും. ഏതു പ്രധിസന്ടിക്കുമുള്ള പരിഹാരമായ '' പാവപ്പെട്ടവന്‍ '' എന്നാ ആയുധം അവര്‍ പുറത്തെടുക്കും. മൂന്നാറില്‍ പാവപ്പെട്ടവന് ഭൂമി , വന്‍കിടക്കാരെ ഒഴിപ്പിക്കണം എന്നവര്‍ അവസാനം പ്രക്യാപിക്കും.
മൂന്നാറില്‍ നിന്ന് മണിയടി ശബ്ദങ്ങള്‍ വീണ്ടും ഉയരും. പിന്നെ വീണ്ടും ഒരു ചര്‍ച്ചയാകും. ആരാണ് പാവപ്പെട്ടവര്‍ , ആരാണ് വന്‍കിടക്കാര്‍ ???? അത് കണ്ടു പിടിക്കാന്‍ ചിലപ്പോള്‍ വേറൊരു സമിതി വരും . അവസാനം അവര്‍ കണ്ടു പിടിക്കും - മൂന്നാറില്‍ പാവപ്പെട്ടവര്‍ മാത്രമേ ഉള്ളു. അവര്‍ക്കെല്ലാം ഭൂമി മാത്രം കൊടുത്താല്‍ പോര , B.P.L കാര്‍ഡ് കൂടി കൊടുക്കണം. വന്‍കിട , ബൂര്‍ഷ , കുത്തക എന്നൊക്കെ നമ്മള്‍ ഇന്ന് വിളിക്കുന്ന ടാറ്റയുടെ ദയനീയ അവസ്ഥ കാണുമ്പോള്‍ അന്ന് നമ്മള്‍ കണ്ണീര്‍ പൊഴിക്കും - ഇതു സത്യം.
( ഇതല്ലാതെ , കൈയെരിയവന്റെ കഴുത്തില്‍ പിടിച്ചു ഇറക്കി വിടാന്‍ ആണായി പിറന്നവര്‍ ആരുണ്ട് ഈ ഭൂമി മലയാളത്തില്‍ ????)
ഇവിടെ ആണത്തത്തോടെ , ഈ വിഷയത്തില്‍ സംസാരിക്കുന്ന രാഷ്ട്രീയ നേതാവ് ഒരാള്‍ മാത്രം - പി . സി ജോര്‍ജ് . പി . സി യുടെ ഭൂഥകാല വിക്രിയകള്‍ മറന്നു കൊണ്ട് തന്നെ പറയട്ടെ - Well done P.C , WELL DONE . നാളെ സ്വന്തം പാര്‍ട്ടി അധികാരത്തില്‍ കേരുംപോലും ഈ ആര്‍ജവം കാണിക്കണം. മഞ്ഞഞ്ഞ കുഞ്ഞഞ്ഞ പറയരുത്.
കഴിഞ്ഞ ദിവസം മനോരമയില്‍ വന്ന വാര്‍ത്തയാണ് താഴെ കാണുന്നത്. ഇതു പോലെ കേറിക്കിടക്കാന്‍ ഒരു കൂരക്കു വേണ്ടി കൊതിക്കുന്ന എത്രയോ മനുഷ്യ ജന്മങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.
സ്വന്തം പേര് അന്ന്വര്തമാക്കി '' വെലിക്കകതിരുന്നു '' ഭരണം നടത്തുന്ന മുഖ്യ മന്ത്രിയോട് രണ്ടു വാക്ക് :മനസ്സില്‍ ആഗ്രഹിക്കുന്നത് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ , അതിനരെങ്കിലും തടസം നില്‍ക്കുന്നുണ്ടെങ്കില്‍ അത്തരം പൊയ്മുഖങ്ങളെ നാട്ടുകാരുടെ മുന്‍പില്‍ തുറന്നു കാട്ടുക. നഷ്ടം ഒരു വയസു മാത്രം കൂടി ആയുസുള്ള ഒരു കസേരയായിരിക്കും.
കോരന്റെ വാഴക്കുല കൊണ്ട് പോയ തമ്ബ്രാന്റെ പാട്ട് പാടി പാട്ടുകാരെല്ലാം തമ്പ്രാക്കള്‍ ആയപ്പോള്‍ കോരന്റെ കഞ്ഞി ഇന്നുംകുമ്പിളില്‍ തന്നെയാണ്. ആ കൊരന്മാര്‍ക്കൊപ്പം നില്ക്കാന്‍ ഏറ്റവും സീനിയറായ താങ്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ലജ്ജിക്കണം വി. എസ് താങ്കള്‍ . കാരണം താങ്കളും ഒരു ''കമ്മ്യൂണിസ്റ്റ് '' എന്നാണ് അറിയപ്പെടുന്നത്. തെറ്റുകള്‍ തിരുത്താന്‍ എല്ലാവര്ക്കും അവസരം കിട്ടി എന്ന് വരില്ല . ഇതു താങ്കള്‍ക്കുള്ള അവസരമാണ്.
അത് ചെയ്യാതെ ഇതു പോലെ കാലം കഴിച്ചാല്‍ , താങ്കളുടെ ഒക്കെ വിപ്ലവ വീര്യം തെങ്ങും , വാഴയും വെട്ടി സങ്കടന ബലം കൊണ്ട് പാവപ്പെട്ടവന്റെ നെഞ്ചത്ത് കുതിര കേരുന്നതാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ , അവരെ എങ്ങനെ തെറ്റ് പറയാന്‍ പറ്റും.
''മൂന്നാര്‍'' ഒരു രേഖ ചിത്രം മാത്രമാണ്. കേരളത്തിലങ്ങോളം ഇങ്ങോളം നടക്കുന്ന രാഷ്ട്രീയ - സമ്പന്ന കൂട്ടിന്റെ . പണ്ടൊക്കെ എത്ര കൊള്ളരുതാത്ത രാഷ്ട്രീയക്കാരന്‍ ആണെങ്കിലും പരസ്യ സംഭാഷണങ്ങളില്‍ മിതത്വം കാണിച്ചിരുന്നു.
മൂന്നാറില്‍ ജന സേവകര്‍ എന്ന് പറയുന്നവരുടെ പ്രസ്താവന മാത്രം കേട്ടാല്‍ മതി അവരുടെ ധാര്‍ഷ്ട്യവും , പൊതു സമൂഹത്തോടുള്ള പുച്ചവും മനസിലാകാന്‍. എന്ത് പറഞ്ഞാലും ഒന്നും സംഭവിക്കില്ല എന്ന് മാത്രമല്ല , കൂടുതല്‍ തീവ്ര നിലപാടാണ് തനിക്കു എന്ന് മറ്റുള്ളവരെ കാണിച്ചാല്‍ സമ്പന്ന വര്‍ഗ്ഗത്തിന്റെ പിന്തുണയും പണവും കിട്ടും.
കൈ വെട്ടും , തല വെട്ടും എന്നൊക്കെ ഈ നാട്ടിലെ നീയമ വ്യവസ്ഥയെ വെല്ലു വിളിച്ചു പരസ്യ പ്രക്യാപനം നടത്താന്‍ ഒരു രാഷ്ട്രീയ നേതാവ് ധൈര്യം കാണിച്ചാല്‍ സംശയിക്കേണ്ട - അവര്‍ നമുക്കിട്ടിരിക്കുന്ന വില പുല്ലു വിലയാണ്. തനിക്കു നാവ് പിഴച്ചതാനെന്നോ , ഒരു തെറ്റ് പറ്റിയതാനെന്നോ പറയാതെ - ഞാനങ്ങനെ പറഞ്ഞിട്ടേ ഇല്ല എന്ന് കല്ല് വെച്ച നുണ പറയുന്ന ആള്‍ ഒരു നാലാം കിട രാഷ്ട്രീയക്കാരനല്ല. ഇന്ത്യന്‍ പാര്‍ലമെന്റിലെ ഒരാങ്ങമാണ്. വിപ്ലവ പാര്‍ട്ടിയുടെ മുന്‍ നിര നേതാവുമാണ്.
എല്ലാ മണികളും കിലുങ്ങുന്നത് ഒന്നിന് വേണ്ടി മാത്രം - മണിക്കുവേണ്ടി. അത് എവിടുന്നു കിട്ടുന്നുവോ അവര്‍ക്കുവേണ്ടി അത് കിലുങ്ങി കൊണ്ടേയിരിക്കും. ദൈവമുണ്ട് എന്ന് പറയുന്ന മണിക്കും , ദൈവമില്ല എന്ന് പറയുന്ന മണിക്കും വേണ്ടത് ഒന്നു മാത്രം - ''മണി''.
ഇവിടെ നിസഹായരായ നമുക്ക് ആശ്വസിക്കാന്‍ ഒന്നുണ്ട് - എല്ലാ കിങ്ങിനിക്കുട്ടന്മാര്‍ക്കും അവസാനം ഒന്നുണ്ടല്ലോ !! ''മരണം''.