ബി.ജെ.പി ക്കൊരു താങ്ക്സ്..!!

നരേന്ദ്ര മോഡിയെ അങ്ങനെ എസ്. എ . ടി ക്ക് ചോദ്യം ചെയ്യാന്‍ കിട്ടി. ആദ്യമായി കൊലപാതക കേസില്‍ ചോദ്യം ചെയ്യപ്പെടുന്ന ഇന്ത്യ മഹാരാജ്യത്തെ ആദ്യത്തെ മുഖ്യ മന്ത്രിയായി മോഡി സാര്‍ ചരിത്രത്തിന്റെ ഭാഗമായി.



ഈ കേസ് എങ്ങനെ പോകുമെന്നോ , ആരെങ്കിലും ശിക്ഷിക്കപെടുമോ എന്നുള്ള എല്ലാ കാര്യങ്ങളും ഒരു നിമിഷം നമുക്ക് മറക്കാം. ബി ജെ പി യുടെ തലയിലെ കറുത്ത തൂവലായ ഗുജറാത്‌ കലാപവും മറക്കാം .( ഗുജറാത്‌ കലാപം ഒരു നിമിഷം മറക്കാം എന്ന് പറഞ്ഞത് അത് നമുക്ക് മറന്നു കളയാം എന്നാ അര്‍ത്ഥത്തില്‍ അല്ല. ഇന്ത്യ യുടെ ചരിത്രത്തില്‍ തന്നെ കറുത്ത പാടായ ആ കലാപം ഒരിക്കലും ക്ഷമിക്കാന്‍ പറ്റാത്തത് ആണ് എന്ന് തന്നെയാണ് എന്റെ നിലപാട്. പക്ഷെ ഇന്നത്തെ വിഷയം സമരങ്ങളെ കുറിച്ച് ആയതു കൊണ്ട് ഒരു നിമിഷം അത് മറക്കാം എന്ന് പറഞ്ഞതെ ഉള്ളു. തെറ്റിദ്ധരിക്കരുത്. )

എന്നിട്ട് രണ്ടു കൈയും നീട്ടി ഒരു ഷേക്ക്‌ ഹാന്‍ഡ്‌ നമുക്ക് ഇന്നു ബി ജെ പി ക്ക് നല്‍കാം. എന്തിനെന്നോ , മോഡി ചോദ്യം ചെയ്യലിന് വിധേയനായത് കൊണ്ടല്ല. മറിച്ച് അതിന്റെ പേരില്‍ ഒരു ഹര്‍ത്താലോ , പണിമുടക്കോ , സമരമോ അവര്‍ നടത്താതിരുന്നത് കൊണ്ട്.



വേഴാമ്പല്‍ മഴയ്ക്ക് കാത്തിരിക്കുന്നത് പോലെ ഹര്ത്താല്കള്‍ക്ക് കാതോര്‍ത്തിരിക്കുന്ന കേരളത്തില്‍ സുഖമായി ഒരു ഹര്‍ത്താല്‍ ഈ പേരില്‍ ഇന്നു ബി ജെ പി ക്ക് നടത്താമായിരുന്നു. വിജയം 101% ഉറപ്പു.



ഒരു ലാവലിന്റെ പേരില്‍ ഇവിടെ ഉണ്ടാക്കിയ പുക്കാര്‍ നമ്മളെല്ലാം കണ്ടതാണ്. ഇനിയും കാണാന്‍ കിടക്കുന്നത് ബാക്കി. കേസ് കോടതിയില്‍ നേരിടും എന്ന് പറഞ്ഞിട്ട് എന്തെല്ലാം വളഞ്ഞ വഴി തേടി. എത്രയോ സമരം നടത്തി നാട്ടുകാരുടെ മേല്‍ കുതിര കേറി. ''ഭരണത്തോടൊപ്പം സമരവും''എന്നു യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചു പറയുന്ന പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ലെങ്കിലും വെറുതെ മോഹിക്കുന്നു. ഇടതുപക്ഷവും ഇതു പോലെ ആയെങ്കില്‍....



ഒറ്റയാന്‍.

0 comments:

Related Posts with Thumbnails