ഉണ്ട ചോറിന്റെ നന്ദിയോ , കാക്കിയുടെ അഹങ്കാരമോ എന്തുമാവട്ടെ ഇവിടെ നഷ്ടപ്പെട്ടത് ഒരു യുവാവിന്റെ ജീവിതമാണ്. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ്.
പൌരന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ കടമയുള്ള സര്‍ക്കാര്‍ ഇത്തരം വിഷയങ്ങളില്‍ കണ്ണടച്ചാല്‍ , ഇതിനു ആര് ഉത്തരം നല്‍കും.
പണിയെടുക്കാതെ വീട്ടിലിരുത്തി ശമ്പളം കൊടുക്കുന്ന '' സസ്പെന്‍ഷന്‍ '' നാടകം കൊണ്ട് ആര്‍ക്കു എന്ത് നേട്ടം. കുറച്ചു നാള്‍ വീട്ടിലിരുന്നു , കാണേണ്ടവരെ കണ്ടു വീണ്ടും തിരിച്ചു വരുന്ന കുറ്റവാളി കൂടുതല്‍ അഹങ്കരിയായിരിക്കും - തീര്‍ച്ച- .
കാക്കിയുടെ ബലത്തില്‍ അഹങ്കാരം കാണിക്കുന്നവരും , അവരെ താങ്ങിനിര്‍ത്തുന്ന രാഷ്ട്രീയ മാമമാരും ഒന്നോര്‍ക്കുക്ക. നിങ്ങള്‍ക്കും ഉണ്ട് കുട്ടികള്‍. അവര്‍ക്കാണ് ഇങ്ങനെ സംബവിച്ചതെങ്കില്‍...........
സ്വാശ്രയ കോളേജില്‍ ആല്‍മഹത്യ ചെയ്യുന്ന പെണ്കുട്ടികളുടെ വീടുകളിലും , വാണിഭാതില്‍ പെടുന്ന പെണ്‍കുട്ടികളുടെ വീടുകളിലും കിഴിക്കെട്ടും , ജോലിയുമായി ഓടി വരുന്ന മന്തിമാര്‍ ഒന്നു ചെയ്യുക . ഈ യുവാവിന് നീതി നടത്തി കൊടുക്കുക . അതിനു വേണ്ടത് രണ്ടു കാര്യം മാത്രം . കാക്കിയിട്ട ചെകുത്തന്‍ മാരെ പറഞ്ഞു വീട്ടില്‍ വിടുക. ഈ യുവാവിനു ഒരു ജോലി നല്‍കുക..
ചെയ്ത തെറ്റിന് ശിക്ഷ കൊടുക്കുന്നിലെങ്കില്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും. എത്രയോ പോലീസ് പീഡനങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായി. അതില്‍ എത്ര പേര്‍ക്ക് അര്‍ഹമായ ശിക്ഷ കൊടുത്തു എന്നാ കാര്യം മാത്രം പരിശോധിച്ചാല്‍ മതി , എന്ത് കൊണ്ട് ഇത്തരം കാടത്തരങ്ങള്‍ നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കുന്നു എന്ന് മനസിലാക്കാന്‍.
ഗുണ്ടകളുടെ മുന്‍പില്‍ എലിയെപ്പോലെയും, പാവപ്പെട്ടവന്റെ മുന്‍പില്‍ പുലിയെപ്പോലെയും പെരുമാറുന്ന പോലീസും , അവര്‍ക്ക് താളംതുള്ളി നില്‍ക്കുന്ന രാഷ്ട്രീയക്കാരും - വിരല്‍ ചൂണ്ടി പറയട്ടെ - ഇവരാണ് ഈ നാടിന്‍റെ ശാപം. ഇവരാണ് ഈ നാട്ടില്‍ തീവ്രവാദികളെ സ്രഷ്ടിക്കുന്നത്.
ഒറ്റയാന്‍.

1 comments:
ഗുണ്ടകളുടെ മുന്‍പില്‍ എലിയെപ്പോലെയും, പാവപ്പെട്ടവന്റെ മുന്‍പില്‍ പുലിയെപ്പോലെയും പെരുമാറുന്ന പോലീസും , അവര്‍ക്ക് താളംതുള്ളി നില്‍ക്കുന്ന രാഷ്ട്രീയക്കാരും - വിരല്‍ ചൂണ്ടി പറയട്ടെ - ഇവരാണ് ഈ നാടിന്‍റെ ശാപം. ഇവരാണ് ഈ നാട്ടില്‍ തീവ്രവാദികളെ സ്രഷ്ടിക്കുന്നത്.
You r abslutly RIGHT
Post a Comment