ഇതു നമുക്ക് സ്വന്തം.

''നിസംഗത'' ഇതാണ് നമ്മുടെ മുഖമുദ്ര. ഒന്നിനും മിനക്കെടാന്‍ കഴിയില്ല. അധികാര വര്‍ഗത്തിന് മാത്രമല്ല , സാധാരണ സമൂഹത്തിന്റെയും മനസ് ഇതു തന്നെ .


സ്വന്തം പോക്കട്ടിനോടുള്ള സ്നേഹമല്ലാതെ മറ്റെന്തിനോടെലും ഈ സമൂഹത്തിനു താല്പര്യമുണ്ടോ എന്ന് സംസയമാണ്‌. ''രാജ്യസ്നേഹം'' എന്നത് എന്നോ മറന്നു പോയ ഒരു കാര്യം.


സ്വന്തം പാര്‍ട്ടിയുടെ വിജയങ്ങള്‍ , അധികാരത്തിനു വേണ്ടി മാത്രമല്ല - നാടിന്‍റെ വികസനത്തിന്‌ വേണ്ടിയുള്ള രാഷ്ട്രീയ സമ്മര്‍ ധങ്ങള്‍ ക്കായി മറ്റു സംസ്ഥാനഗളിലെ പാര്‍ട്ടികള്‍ ഉപയോഗിക്കുമ്പോള്‍ എന്താണ് നമ്മുടെ നേതാക്കള്‍ ചെയ്യുന്നത് ????


വിഴിഞ്ഞം, വല്ലാര്‍പാടം , സ്മാര്‍ട്ട്‌ സിറ്റി , കോച്ച് ഫാക്ടറി , നമ്മുടെ എണ്ണ സമ്പത്ത് ഇങ്ങനെ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടുന്ന പദ്ധധികള്‍ക്ക് വേണ്ടി മിനക്കെടാന്‍ നമ്മുടെ അധികാര വര്‍ഗത്തിന് വലിയ താല്പര്യമൊന്നുമില്ല. അത് ഇടതായാലും വലതായാലും ..........


ഒരാള്‍ ചെയ്യുന്നതിനെ മറ്റൊരാള്‍ കുറ്റപ്പെടുത്തും. ഇതിനിടയില്‍ അന്യ സംസ്ഥാനങ്ങള്‍ കാര്യം നേടുകയും ചെയ്യും . കാലാ കാലങ്ങളായി നടക്കുന്ന ഈ കോമാളി നാടകത്തിനു എന്നാണ് ഒരവസാനം.


പോക്കറ്റിന്റെ കനം കൂട്ടുന്നതില്‍ മാത്രം താല്പര്യമുള്ള അധികാര വര്‍ഗ്ഗവും , ഒന്നിനോടും പ്രതികരിക്കാത്ത ഒരു സമൂഹവും. .....

ഇതാണ് മലയാളിയുടെ വിധി.


സ്വന്തം നാട്ടില്‍ പണിയില്ലാതെ, വീടും നാടും സ്വന്തക്കാരെയും ഉപേഷിച്ച് അന്യ നാടുകളില്‍ ആട്ടും തുപ്പും സഹിച്ചു വിയര്‍പ്പൊഴുക്കി പണിയെടുക്കുന്ന മലയാളി ഒന്നോര്‍ക്കുക. ഈ വിധി നാം സ്വയം വരുത്തി വച്ചതാണ്.


മലയാളി.
Related Posts with Thumbnails