മൂന്നാറിന്റെ മരണ''മണി''കള്‍ .


സ്വന്തം പാര്‍ട്ടിയുടെ നിറത്തില്‍ , ഊറ്റം കൊള്ളുന്നവര്‍ ഇനിയെങ്കിലും തിരിച്ചറിയുക - നമ്മുടെ രാഷ്ട്രീയക്കാരുടെ യഥാര്‍ഥ നിറം. ഇവിടെ പാര്‍ട്ടി ഭേദമില്ല , ഗ്രൂപുമില്ല - എല്ലാവര്ക്കും ഒരേ നിറം.




മൂന്നാറില്‍ എന്ത് സംഭവിക്കും എന്നറിയാന്‍ , സ്വന്തം ബുദ്ധി ഒരു പാര്‍ടിക്കും പണയം വെക്കാത്ത ഏതു നാലാം ക്ലാസുകാരനും സാധിക്കും. കാശുള്ളവന് സ്വിസ് ബാങ്കില്‍ ഒരു അക്കൗണ്ട്‌ പോലെയാണ് നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് മൂന്നാര്‍. അവിടെ ഒരു തുണ്ട് ഭൂമി അവരുടെ അവകാസമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ അപചയത്തില്‍ നിന്ന് മുക്തരല്ല.





പക്ഷെ നമ്മുടെ ഭരണ കര്‍ത്താക്കള്‍ക്കു മാത്രം മൂന്നാറിലെ കൈയേറ്റം അത്രക്കങ്ങു പിടി കിട്ടുന്നില്ല. അവര്‍ പര്യവേഷനത്തിലാണ്. സമിതിയായി , ഉപ സമിതിയായി അവര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭരണ പാര്‍ട്ടിയും , പ്രതിപക്ഷ പാര്‍ട്ടിയും എല്ലാം മല കയറ്ടതിലാണ്. പച്ചമലയാളത്തില്‍ ഞാനൊരു കാര്യം പറയട്ടെ !! മൂന്നാറില്‍ ഒരു ചുക്കും നടക്കാന്‍ പോകുന്നില്ല.




മൂന്നാറില്‍ കൈയെരിയവര്‍ അവടെതന്നെ നില്‍ക്കും.ബാക്കിയുള്ളത് ഇനിയും കൈയേറും. അതിനുള്ള വഴി ഈ സമതികള്‍ തന്നെ കണ്ടു പിടിക്കും. ഏതു പ്രധിസന്ടിക്കുമുള്ള പരിഹാരമായ '' പാവപ്പെട്ടവന്‍ '' എന്നാ ആയുധം അവര്‍ പുറത്തെടുക്കും. മൂന്നാറില്‍ പാവപ്പെട്ടവന് ഭൂമി , വന്‍കിടക്കാരെ ഒഴിപ്പിക്കണം എന്നവര്‍ അവസാനം പ്രക്യാപിക്കും.




മൂന്നാറില്‍ നിന്ന് മണിയടി ശബ്ദങ്ങള്‍ വീണ്ടും ഉയരും. പിന്നെ വീണ്ടും ഒരു ചര്‍ച്ചയാകും. ആരാണ് പാവപ്പെട്ടവര്‍ , ആരാണ് വന്‍കിടക്കാര്‍ ???? അത് കണ്ടു പിടിക്കാന്‍ ചിലപ്പോള്‍ വേറൊരു സമിതി വരും . അവസാനം അവര്‍ കണ്ടു പിടിക്കും - മൂന്നാറില്‍ പാവപ്പെട്ടവര്‍ മാത്രമേ ഉള്ളു. അവര്‍ക്കെല്ലാം ഭൂമി മാത്രം കൊടുത്താല്‍ പോര , B.P.L കാര്‍ഡ്‌ കൂടി കൊടുക്കണം. വന്‍കിട , ബൂര്‍ഷ , കുത്തക എന്നൊക്കെ നമ്മള്‍ ഇന്ന് വിളിക്കുന്ന ടാറ്റയുടെ ദയനീയ അവസ്ഥ കാണുമ്പോള്‍ അന്ന് നമ്മള്‍ കണ്ണീര്‍ പൊഴിക്കും - ഇതു സത്യം.





( ഇതല്ലാതെ , കൈയെരിയവന്റെ കഴുത്തില്‍ പിടിച്ചു ഇറക്കി വിടാന്‍ ആണായി പിറന്നവര്‍ ആരുണ്ട്‌ ഈ ഭൂമി മലയാളത്തില്‍ ????)





ഇവിടെ ആണത്തത്തോടെ , ഈ വിഷയത്തില്‍ സംസാരിക്കുന്ന രാഷ്ട്രീയ നേതാവ് ഒരാള്‍ മാത്രം - പി . സി ജോര്‍ജ് . പി . സി യുടെ ഭൂഥകാല വിക്രിയകള്‍ മറന്നു കൊണ്ട് തന്നെ പറയട്ടെ - Well done P.C , WELL DONE . നാളെ സ്വന്തം പാര്‍ട്ടി അധികാരത്തില്‍ കേരുംപോലും ഈ ആര്‍ജവം കാണിക്കണം. മഞ്ഞഞ്ഞ കുഞ്ഞഞ്ഞ പറയരുത്.



കഴിഞ്ഞ ദിവസം മനോരമയില്‍ വന്ന വാര്‍ത്തയാണ് താഴെ കാണുന്നത്. ഇതു പോലെ കേറിക്കിടക്കാന്‍ ഒരു കൂരക്കു വേണ്ടി കൊതിക്കുന്ന എത്രയോ മനുഷ്യ ജന്മങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.








സ്വന്തം പേര് അന്ന്വര്തമാക്കി '' വെലിക്കകതിരുന്നു '' ഭരണം നടത്തുന്ന മുഖ്യ മന്ത്രിയോട് രണ്ടു വാക്ക് :മനസ്സില്‍ ആഗ്രഹിക്കുന്നത് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ , അതിനരെങ്കിലും തടസം നില്‍ക്കുന്നുണ്ടെങ്കില്‍ അത്തരം പൊയ്മുഖങ്ങളെ നാട്ടുകാരുടെ മുന്‍പില്‍ തുറന്നു കാട്ടുക. നഷ്ടം ഒരു വയസു മാത്രം കൂടി ആയുസുള്ള ഒരു കസേരയായിരിക്കും.





കോരന്റെ വാഴക്കുല കൊണ്ട് പോയ തമ്ബ്രാന്റെ പാട്ട് പാടി പാട്ടുകാരെല്ലാം തമ്പ്രാക്കള്‍ ആയപ്പോള്‍ കോരന്റെ കഞ്ഞി ഇന്നുംകുമ്പിളില്‍ തന്നെയാണ്. ആ കൊരന്മാര്‍ക്കൊപ്പം നില്ക്കാന്‍ ഏറ്റവും സീനിയറായ താങ്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ലജ്ജിക്കണം വി. എസ് താങ്കള്‍ . കാരണം താങ്കളും ഒരു ''കമ്മ്യൂണിസ്റ്റ്‌ '' എന്നാണ് അറിയപ്പെടുന്നത്. തെറ്റുകള്‍ തിരുത്താന്‍ എല്ലാവര്ക്കും അവസരം കിട്ടി എന്ന് വരില്ല . ഇതു താങ്കള്‍ക്കുള്ള അവസരമാണ്.





അത് ചെയ്യാതെ ഇതു പോലെ കാലം കഴിച്ചാല്‍ , താങ്കളുടെ ഒക്കെ വിപ്ലവ വീര്യം തെങ്ങും , വാഴയും വെട്ടി സങ്കടന ബലം കൊണ്ട് പാവപ്പെട്ടവന്റെ നെഞ്ചത്ത് കുതിര കേരുന്നതാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ , അവരെ എങ്ങനെ തെറ്റ് പറയാന്‍ പറ്റും.







''മൂന്നാര്‍'' ഒരു രേഖ ചിത്രം മാത്രമാണ്. കേരളത്തിലങ്ങോളം ഇങ്ങോളം നടക്കുന്ന രാഷ്ട്രീയ - സമ്പന്ന കൂട്ടിന്റെ . പണ്ടൊക്കെ എത്ര കൊള്ളരുതാത്ത രാഷ്ട്രീയക്കാരന്‍ ആണെങ്കിലും പരസ്യ സംഭാഷണങ്ങളില്‍ മിതത്വം കാണിച്ചിരുന്നു.



മൂന്നാറില്‍ ജന സേവകര്‍ എന്ന് പറയുന്നവരുടെ പ്രസ്താവന മാത്രം കേട്ടാല്‍ മതി അവരുടെ ധാര്‍ഷ്ട്യവും , പൊതു സമൂഹത്തോടുള്ള പുച്ചവും മനസിലാകാന്‍. എന്ത് പറഞ്ഞാലും ഒന്നും സംഭവിക്കില്ല എന്ന് മാത്രമല്ല , കൂടുതല്‍ തീവ്ര നിലപാടാണ്‌ തനിക്കു എന്ന് മറ്റുള്ളവരെ കാണിച്ചാല്‍ സമ്പന്ന വര്‍ഗ്ഗത്തിന്റെ പിന്തുണയും പണവും കിട്ടും.


കൈ വെട്ടും , തല വെട്ടും എന്നൊക്കെ ഈ നാട്ടിലെ നീയമ വ്യവസ്ഥയെ വെല്ലു വിളിച്ചു പരസ്യ പ്രക്യാപനം നടത്താന്‍ ഒരു രാഷ്ട്രീയ നേതാവ് ധൈര്യം കാണിച്ചാല്‍ സംശയിക്കേണ്ട - അവര്‍ നമുക്കിട്ടിരിക്കുന്ന വില പുല്ലു വിലയാണ്. തനിക്കു നാവ് പിഴച്ചതാനെന്നോ , ഒരു തെറ്റ് പറ്റിയതാനെന്നോ പറയാതെ - ഞാനങ്ങനെ പറഞ്ഞിട്ടേ ഇല്ല എന്ന് കല്ല്‌ വെച്ച നുണ പറയുന്ന ആള്‍ ഒരു നാലാം കിട രാഷ്ട്രീയക്കാരനല്ല. ഇന്ത്യന്‍ പാര്‍ലമെന്റിലെ ഒരാങ്ങമാണ്. വിപ്ലവ പാര്‍ട്ടിയുടെ മുന്‍ നിര നേതാവുമാണ്.











എവിടെപ്പോയി നമ്മുടെ സാംസ്‌കാരിക നായകര്‍ ? എവിടെപ്പോയി ബുദ്ധിജീവികള്‍ ? ഒന്നിനും മിണ്ടാട്ടമില്ല !!





എല്ലാ മണികളും കിലുങ്ങുന്നത് ഒന്നിന് വേണ്ടി മാത്രം - മണിക്കുവേണ്ടി. അത് എവിടുന്നു കിട്ടുന്നുവോ അവര്‍ക്കുവേണ്ടി അത് കിലുങ്ങി കൊണ്ടേയിരിക്കും. ദൈവമുണ്ട് എന്ന് പറയുന്ന മണിക്കും , ദൈവമില്ല എന്ന് പറയുന്ന മണിക്കും വേണ്ടത് ഒന്നു മാത്രം - ''മണി''.



ഇവിടെ നിസഹായരായ നമുക്ക് ആശ്വസിക്കാന്‍ ഒന്നുണ്ട് - എല്ലാ കിങ്ങിനിക്കുട്ടന്മാര്‍ക്കും അവസാനം ഒന്നുണ്ടല്ലോ !! ''മരണം''.







മദപ്പാടില്‍ തന്നെ ,


ഒറ്റയാന്‍


ഇതു കൂടി ഒന്നു വായിക്കുക.........................

3 comments:

jose david,ksa said...

feeling your angry.

sunil,us said...

really appriciating ur effort

Anonymous said...

ellam kallanmaranu

Related Posts with Thumbnails