അധികാരിക്ക് പണമുണ്ടാക്കാന്‍ എന്തെല്ലാം വഴികള്‍. കാലം മാറുന്നതോടെ അതിന്റെ രീതിയും മാറും.
ചുളു വിലക്ക് വസ്തു വാങ്ങിക്കൂടി , അവിടെ ഒരു വികസന പദ്ധതിയും പ്രക്യാപിച്ചു, ഒന്നു മുടക്കിയത്തിനു പത്ത് എന്ന മട്ടില്‍ അത് മറിച്ച് വിട്ടു പണമുണ്ടാക്കുന്നത് ഏറ്റവും പുതിയ രീതി. അഴിമതി ആരോപണങ്ങള്‍ വരില്ല - കേസും വരില്ല.
ജനിച്ചു വീണ മണ്ണില്‍ നിന്നും പറിച്ചെറിഞ്ഞു , വിയര്‍പ്പു വീഴ്ത്തി നട്ടു വളര്തിയതെല്ലാം പിച്ചി ചീന്തി നിസഹയന്റെ വായില്‍ മണ്ണ് കോരിയിടുന്ന ഈ ആഭാസത്തിന്റെ പേര് വികസനം എന്നല്ല - വളരെ മാന്യമായ ഭാഷയില്‍ പറഞ്ഞാല്‍ ഇതാണ് തെമ്മാടിത്തരം.
ഈ വിദ്വാന്മാര്‍ എന്ത് കൊണ്ട് ടാറ്റയെ തൊടുന്നില്ല , ഹാരിസനെ തൊടുന്നില്ല. മറ്റു ഒരു ഭൂ പ്രമാണിയെയും ഇവര്‍ തൊടില്ല.
ഭരണക്കാര്‍ അതിന്റെ അവസാന കൊയ്തിലാണ്. ഭരണം പോകും എന്നുള്ള ഉറപ്പും എന്തൊക്കെ കാണിച്ചാലും 5 വര്‍ഷത്തിനു ശേഷം അത് തിരിച്ചു വരും എന്ന ധൈര്യവും. .
ഇതാണ് ജനാധിപത്യം . അത് നമുക്ക് നല്‍കുന്നത് നമ്മള്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ തന്നെയാണ്.
അപ്പോള്‍ കുഴപ്പം നമ്മുടെതാണ്. വസ്തുതകളെ മതത്തിന്റെയും , പാര്‍ട്ടിയുടെയും തുലാസില്‍ അളന്നു തീരുമാനങ്ങള്‍ എടുക്കുന്ന ഒരു ജനതയ്ക്ക് ഇതു അര്‍ഹതപ്പെട്ടത് തന്നെ.
ഇത്തരം കെട്ടുപാടുകള്‍ എന്ന് നമ്മള്‍ അഴിച്ചു കളയുന്നോ , സ്വതത്രമായി ചിന്തിക്കുന്നോ അന്ന് നമുക്ക് കിട്ടും , നല്ല നേതാക്കളെ.

1 comments:
വികസനം വേണം.നാട്ടിനല്ല (അത് വേണമെങ്കില്‍ എപ്പഴേ ആകാമായിരുന്നു!)പാര്‍ട്ടിക്ക് .
Post a Comment