''ബ്രാ'' ഇല്ലാത്ത കേരള കോണ്‍ഗ്രസ്‌.

''മൂന്നു പെറ്റ'' പെണ്ണിനെയാണ് കൂടെ കൂട്ടുന്നതെന്നും , കൂട്ടിക്കഴിഞ്ഞു  ''ബ്രാ'' ഇല്ലാത്ത ഒരു കേരള കോണ്‍ഗ്രസ്‌ ഇവിടെ പിറവിയെടുക്കുമെന്നും   പറയുന്ന നേതാക്കളോട് പാവം ജനത്തിന് ഉള്ള ഒരു ചോദ്യമിതാണ് ?  ''ഇതു കൊണ്ട് എന്റെ നാടിനു എന്ത് ഗുണം ?? ''



+ 2 ,ഭവന നിര്‍മ്മാണം, വിമാനയാത്ര,തൊണ്ടി മുക്കല്‍,രാജകുമാരി  ഇങ്ങനെ എണ്ണമറ്റ  കുറെ കാക്ക തൂവലുകളുമായി   നാട് ഭരിച്ച  ജോസെഫിനെയും കൂടെ കൂട്ടി , കുറെ സീറ്റും കൂടെ പിടിച്ചു വാങ്ങി യു ഡി എഫില്‍   രണ്ടാമനായിട്ടു ഈ നാടിനു എന്ത് ഗുണം ?





പറയുന്നത് ആദര്‍ശമാണെങ്കില്‍ , നാടിനോട് സ്നേഹമുണ്ടെങ്കില്‍   ഇനിയെങ്കിലും കേരള കോണ്‍ഗ്രസ്‌ യു.ഡി.എഫിന്റെ  വാലാകരുത്. കോണ്‍ഗ്രസിന്റെ വേലക്കാരനുമാകരുത്.





മറ്റു സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളെ പോലെ നമ്മുടെ  കേരളത്തിന്‌ വേണ്ടി വാദിക്കുവാന്‍  കഴിവുള്ള ഒരു പ്രാദേശിക ശക്തിയായി അത് ഉയര്‍ന്നു വരണം.  അതിനു വേണ്ടി കുറെ ത്യാഗങ്ങള്‍ വേണ്ടി വന്നേക്കാം. അതിനുള്ള മനസ് ഇന്നത്തെ കേരള കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക് ഉണ്ടെങ്കില്‍ , അത് , ഈ ലയനത്തിന്റെ പാപക്കറകള്‍ കഴുകി ക്കളഞ്ഞു കൊള്ളും.





മറിച്ച് വില പേശലിനും , ഉപ മുഖ്യമന്ത്രി  സ്ഥാനതിനുമാണ്  ഈ ഒന്നാകലെങ്കില്‍  ജനത്തിനു മുന്‍പില്‍ നിങ്ങള്ക്ക്  നഷ്ട്ടപ്പെടുന്നത്  ''ബ്രാ'' മാത്രമല്ല  ,  ഉടുതുണി മുഴുവനുമാണ് എന്ന  കാര്യം   നേതാക്കന്മാര്‍  മറക്കരുത്. ........



സുരേഷ്  .

2 comments:

Rejeesh Sanathanan said...

"മറിച്ച് വില പേശലിനും , ഉപ മുഖ്യമന്ത്രി സ്ഥാനതിനുമാണ് ഈ ഒന്നാകലെങ്കില്‍ "

വേറെ എന്തിന് വേണ്ടിയാണ്...ചരിത്രങ്ങള്‍ നമ്മുടെ മുന്‍പിലുണ്ടല്ലോ.....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇത് രാഷ്ട്രീയമാനാശാനേ .. അവിടെ 'ബ്രാ'ഇട്ടാലും ഇട്ടില്ലെങ്കിലും സമം

Related Posts with Thumbnails