അതെ ഇതാണ് രാഷ്ട്രീയം. പലതും വിളിച്ചു പറയും , പരസ്പരം പോരടിക്കും പിന്നെ ഒരു നാളില്‍ ഈ പോരാളികള്‍ ചിരിച്ചുകൊണ്ട് കെട്ടിപ്പിടിച്ചു നില്‍ക്കും. ഇതെന്തു കഥ എന്നോര്‍ത്ത് വാ പൊളിച്ചു നില്‍ക്കുന്ന സാധാ ജനത്തെ നോക്കി അവര്‍ ഒന്നു വെളുക്കെ ചിരിക്കും. എന്നിട്ട് പറയും ''ഇതാണ് രാഷ്ട്രീയം - ഇവിടെ സ്ഥിരം ശത്രുക്കളില്ല , മിത്രങ്ങളും.(വാക്കിന് സ്ഥിരതയും)''
ഈ കഥയിലെ ഇന്നത്തെ പുലി നമ്മുടെ പി . സി ജോര്‍ജ് ആണ്.
സത്യം വെട്ടിത്തുറന്നു പറയുന്ന ആള്‍. ആരെയും പേടിക്കാതെ ആരോടും പടക്കിറങ്ങുന്ന പുലി. ആരോപണങ്ങള്‍ തെളിവ് സഹിതം ഉന്നയിക്കുന്ന കേരള രാഷ്ട്രീയത്തിലെ ഒരു ഒറ്റയാന്‍. ഇങ്ങനെ ഒക്കെ നമ്മള്‍ കരുതിയിരുന്ന ഈ പുപ്പുലിയുടെ തോലും മാണി - ജോസഫ് ''അനിക്സ്പ്രേ'' ലയനത്തോടെ ഇപ്പോള്‍ അഴിഞ്ഞു വീണിരിക്കുന്നു.
പി . സി ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ തെറി പറഞ്ഞു നടന്ന ഒരു നേതാവാണ് അദ്ധേഹത്തിന്റെ ഇന്നത്തെ നേതാവ് സാക്ഷാല്‍ മാണി സാര്‍. അന്ന് ജോസെഫിന്റെ പക്ഷത് നിന്ന് മാണിയെ എതിര്‍ത്ത ആള്‍ ഒടുവില്‍ മാണിയെ തന്നെ നേതാവായി സ്വീകരിച്ചപ്പോള്‍ ജനം ഒന്നു ഞെട്ടി എങ്കിലും പിന്നെ ക്ഷമിച്ചു. ഏതു പോലീസുകാരനും ഒരു തെറ്റ് പറ്റുമല്ലോ ?
പക്ഷെ , ഇതു ഇത്തിരി കടന്ന കൈ ആയിപ്പോയി എന്റെ പി.സി .
ജോസെഫിനു എതിരെ , കുരുവിളക്ക് എതിരെ താങ്കള്‍ വാളോങ്ങിയത് ഓര്‍ത്തിരിക്കുന്ന ജനത്തിന് മുന്‍പില്‍ അവരോടൊപ്പം ചിരിച്ചു കൊണ്ട് താങ്കളും ചേരുമ്പോള്‍ ഞങ്ങളൊന്നു വിളിച്ചു പറഞ്ഞോട്ടെ - '' ഒരു പുലിയുടെ കൂടെ തോല്‍ അഴിഞ്ഞേ.........''
( വാല്‍ കഷണം -- പി. സി യുടെ പുതിയ ശത്രു പിണറായി ആണ്. ഒരു നാളില്‍ പിണറായിയുടെ കൂടെയും പി.സി യെ കണ്ടേക്കാം. കാരണം ചരിത്രം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും)
ഒറ്റയാന്‍
ഒറ്റയാന്‍


0 comments:
Post a Comment