വാ അടക്കുക്ക, വീട്ടിലിരിക്കുക...





അങ്ങനെ ആ വലിയ പ്രശ്നവും നമ്മള്‍ പരിഹരിച്ചു.നാളെ മുതല്‍ എല്ലാ സാധനങ്ങളുടെയും വില കുറയും.


ഹര്‍ത്താല്‍ ജനദ്രോഹം, തീവണ്ടിയും,പുക വണ്ടിയും തടയുന്നത് ഭീഗരം എന്നൊക്കെ അലമുരയിടുന്നവര്‍ക്ക് വിലക്കയറ്റത്തെപ്പറ്റി എന്താണ് പറയാനുള്ളത് ?? 


പണിയെടുക്കാതെ വീട്ടിലിരുന്നു കളര്‍ വെള്ളവും  കോഴിക്കറിയും തിന്നാന്‍   നിധി പോലെ വീണു കിട്ടുന്ന ഇത്തരം ഹര്‍ത്താലുകള്‍ വേണ്ട എന്ന് പറയുന്നവര്‍ രസം കൊല്ലികള്‍ മാത്രമല്ല ജന ദ്രോഹികളുമാണ്.  ഒരു പക്ഷെ ഇവരൊക്കെ വല്ല വിദേശ ചാരന്മാര്‍ ആകാന്‍ വരെ സാധ്യത ഉണ്ട്. അല്ലെങ്കില്‍ പിന്നെ ഈ നാട്ടുകാര്‍ പണിയെടുക്കാതെ വീട്ടിലിരുന്നു സുകിക്കുന്നത് കാണുമ്പോള്‍ ഏവര്ക്കെന്താണ് എത്ര അസൂയ !!

ഹര്‍ത്താലില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിനെപ്പറ്റി   വലിയ വായില്‍ വിളിച്ചു പറയുന്നവര്‍ എന്തെ നമ്മുടെ മത്രിമാരുടെ ബുദ്ധിമുട്ട് കാണുന്നില്ല.






''തീവണ്ടിയും മറ്റു വാഹനങ്ങളും മറ്റും തടയുംബോഴുള്ള  പ്രശ്നത്തെക്കാട്ടിലും  വലിയൊരു പ്രശ്നം പരിഹരിക്കാനാണ് ഇന്നത്തെ ഹര്‍ത്താല്‍''  - കോടി കെട്ടിയ കാറില്‍ പായുന്ന കോടിയേരി സാറിന്റെ  ഈ മഹത് വചനം എല്ലാ ഹര്‍ത്താല്‍ മുടക്കികള്‍ക്കുമുള്ള ചുട്ട മറുപടിയാണ്‌.

അതിനാല്‍ ഹര്‍ത്താല്‍ വിരുദ്ധരെ വാ അടക്കുക - അല്ലെങ്കില്‍ അതിനു വേണ്ടി ഞങ്ങള്‍ ഒരു ഹര്‍ത്താല്‍ കൂടെ നടത്തും - ജാഗ്രതൈ !!!







അസുരവിത്ത്‌.  

3 comments:

Anonymous said...

എല്ലാ മാസവും കരണ്ട് ചാര്‍ജു, പാല്‍ വില ഇതൊക്കെ കൂട്ടുന്നവര്‍ക്ക് വിലക്കയട്ടതെപ്പറ്റി കേന്ദ്രത്തെ കുറ്റം പറയാന്‍ നാണമില്ലേ ???

Anonymous said...

#']
[[[
എന്തോന്ന് ചോദ്യമാ മാഷേ ??? നാണം ഉള്ളവന് പറ്റിയ പണിയാണോ ഇന്നത്തെ രാഷ്ട്രീയം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഹര്‍ത്താല്‍...ഹായ്..
ഓര്‍ത്താല്‍ ....പൂയ്‌

എന്റെ വക ഒരു ഹര്‍ത്താല്‍ കഥ
ഒന്ന് കണ്ടു നോക്കു..
ഇവിടെ അമര്‍ത്തുക

Related Posts with Thumbnails