സ്വാമി പുറത്തേക്കും , ഉണ്ണിത്താന്‍ അകത്തേക്കും !!

അങ്ങനെ ഒരു മഹാനെ സമൂഹത്തിനു നഷ്ടപ്പെട്ടപ്പോള്‍ , നഷ്ടപ്പെട്ടോ എന്ന് ഒരു നിമിഷം നമ്മള്‍ ശങ്കിച്ച് പോയ മറ്റൊരു മഹാനെ നമുക്ക് തിരിച്ചു കിട്ടി. ദൈവത്തിനു നന്ദി . ഇനി എന്തെല്ലാം ഞങള്‍ കാണും എന്റെ ദൈവമേ ???

''അയ്യേ !!! അത് ഞാനല്ല , അതെല്ലാം കമ്പ്യൂട്ടര്‍ പണിയാ... ഓ.... അതായിരുന്നോ അത് പൂജ അല്ലായിരുന്നോ ?? ''എന്നൊക്കെ തട്ടിവിട്ടു പിടിച്ചു നില്ക്കാന്‍ നോക്കിയാ സ്വാമി അതൊന്നും ഏല്‍ക്കുന്നില്ല എന്ന് കണ്ടപ്പോള്‍ പതുക്കെ തല വലിച്ചു. ഓടിച്ചിട്ട്  പിടിച്ച കള്ളന്റെ ഷര്‍ട്ടിനു പിടിച്ചു പൊക്കിയപ്പോള്‍ ഷര്‍ട്ട്‌ ഊരി ഓടി പോയപോലെ നമ്മുടെ സ്വാമിയും രക്ഷപെട്ടു.  

പൂര്‍വാശ്രമവും പിന്നെ ഒരു ആശ്രമവും ആകാമെങ്കില്‍ ഇനി ഒരു ആശ്രമവും കൂടി ആയാലെന്താ ??  ഉണ്ടാക്കിയ കാശുമായി ഒരു അടിപൊളി മൂന്നാം ആശ്രമം. വെറുതെ കൊതിച്ചിട്ട് കാര്യമില്ല മോനെ ?? തലയില്‍ കിഡ്നി വേണം .... കിഡ്നി.......

സ്വാമിയുടെ ലീലകള്‍ മുഴുവന്‍ നേരില്‍ കണ്ടതിനാല്‍ നാമെല്ലാം അയാളെ കുറ്റപ്പെടുത്തി. എന്നാല്‍ ഒരു ലീലയും കാണാതെ നമ്മള്‍  ഉണ്ണിത്താന്‍ സാറിനെ കുറ്റപ്പെടുത്തി.  ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌ എന്ന് പറയുന്ന നാട്ടില്‍ നമ്മള്‍ ഒരു പാവത്തിനെ വെറുതെ കുരിശേല്‍ കേറ്റി.

മൊയ്തീന്‍ സാര്‍ വന്നില്ലെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി ??  കൊണ്ഗ്രസിലെ ഒരു മാണിക്യത്തെ എന്നതെക്കുമായി കേരളത്തിന്‌ ( ഇന്ത്യക്കും) നഷ്ടമായേനെ !! 

ബംഗ്ലൂര്‍ക്ക്  സ്വന്തം മകനെ കൊണ്ട് വരാന്‍ പോയ ഉണ്ണിത്താന്‍ സാറിനെ ചതിയില്‍ പെടുത്തി മഞ്ചേരിയില്‍ കൊണ്ട് വന്നു , ആരുമില്ലാത്ത വാടക വീട്ടില്‍ കേറ്റി , കുടിപ്പിച്ചു  ( കുടിച്ചു എന്ന് വീഡിയോ കണ്ടപ്പോള്‍ തോന്നിയതാ കേട്ടോ ..... എന്റെ കൈയില്‍ തെളിവൊന്നും ഇല്ല.)  ക്യാമറ കാട്ടി   തലയില്‍ തബല അടിപ്പിച്ച   D.Y.F.I കാരെയും P.D.P ക്കാരെയും ജയിലില്‍ ഇടണം .  ക്യാമറ കാണുമ്പോള്‍ ആര്‍ക്കാ നേലും ഒരു ഇതു വരില്ലേ. പ്രത്യേകിച്ച് രാത്രിയില്‍.....

കള്ളക്കേസ് കൊടുത്തു ജോസഫ്‌ സാറിനെ കുടുക്കാന്‍ ശ്രമിച്ച സ്ത്രീയോട് സാറ് ക്ഷമിച്ച പോലെ , ഉണ്ണിത്താന്‍ സാറും ഇവരോടെല്ലാം ക്ഷമിക്കുമായിരിക്കും. പക്ഷെ , നമ്മള്‍ ക്ഷമിക്കരുത്.  ഒരു മനുഷ്യനെ എങ്ങനെ നാണം കേടുതാമോ ?

അദ്ധേഹത്തിന്റെ പ്രസംഗം മാത്രം കേട്ടാല്‍ മതിയല്ലോ .ഇത്രയും നല്ല ഒരു കോണ്‍ഗ്രെസ്സ്കാരന്‍  വേറെയുണ്ടോ ? പോരാത്തതിനു  നമ്മള്‍ ഉടുമുണ്ട് വരെ ഉരിഞ്ഞു നോക്കിയില്ലേ ?? എന്നിട്ടും മതിയാവാത്ത നമ്മളെ എന്ത് ചെയ്യണം. ഉണ്ണിത്താന്‍ സാറെ മാപ്പ് . ഞാനടങ്ങുന്ന വിവരമില്ലാത്ത എല്ലാ കേരള മക്കള്‍ക്കും വേണ്ടി ( സക്കറിയ സര്‍ ഒഴികെ ) മാപ്പ്. മാപ്പ്............

ഇനി ചെന്നിത്തല സാറിനോട് രണ്ടു വാക്ക്.... അല്ലേലും ഞങ്ങള്‍ക്ക് അറിയാമായിരുന്നു തിരിച്ചു എടുക്കുമെന്ന്.  രാവിലത്തെ പെര്‍ഫോര്‍മന്‍സ് റൌണ്ട് കഴിഞ്ഞു കുളിച്ചു കുറിയും തൊട്ടു ചാനലില്‍ വന്ന ഉണ്ണിത്താന്‍ സാര്‍ ഒരു കാര്യം പറഞ്ഞിരുന്നു. '' എന്നെ പുറത്താക്കിയാല്‍ ഇവിടുത്തെ പല നേതാക്കളുടെയും നാറുന്ന കഥകള്‍ ഞാന്‍ വിളിച്ചു പറയുമെന്ന് '' .  അപ്പോഴേ ഞങ്ങള്‍ വിധിയെഴുതി സാറേ ...........




അസുരവിത്.

1 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അതെ ഇത് നേരത്തെ അറിയാമായിരുന്നു

ഇതിനു എന്റെ വക ഒരു അടിക്കുറിപ്പ്‌
ഇവിടെ അമര്‍ത്തുക

Related Posts with Thumbnails