
വഴി വക്കിലിരുന്നു എട്ടു മാറ് ഉച്ചത്തില്‍ പൊട്ടി തെറിച്ചാലും ആരും തിരിഞ്ഞു നോക്കുന്നിലെങ്കില് പിന്നെ എന്ത് ചെയ്യും ? വഴിയുടെ നടുക്കോട്ടു മാറി നില്ക്കുക തന്നെ. ഇതാണ് ഇപ്പോള്‍ കേരള സമര ഫാഷന്‍ . ഇനിയുള്ള സമര മുഖങ്ങളിലും ഈ കാഴ്ച പ്രതീക്ഷിക്കാം.
''കേന്ദ്ര അവഗണന '' എന്നത് കേരളത്തില്‍ ഒരു സമരത്തിനുള്ള നിത്യ ഹരിത കാരണമാണ്. സമരത്തിന് എന്തിനു കാരണം എന്ന് ചോദിക്കുന്ന നാട്ടില്‍ ഇതു തന്നെ ധാരാളം.
ഈ സമരങ്ങളൊക്കെ നടത്തുന്നവര്‍ ഒരു കാര്യം പറയാന്‍ ബാധ്യസ്ഥരാണ്. എത്രയോ വര്‍ഷമായി ഈ പേരും പറഞ്ഞു സമരം നടത്തുന്നു. കുറെ അണികള്‍ക്ക് വീര്യം പകരാനും, ജനങ്ങളെ ബുദ്ധിമുട്ടിക്കാനും സാധിച്ചു എന്നതിനപ്പുറം എന്ത് നേട്ടമാണ് ഈ സമരങ്ങള്‍ വഴി ഉണ്ടായതു.
ജനങള്‍ക്ക് വിശ്വാസമുള്ള സമരങ്ങള്‍ വഴിയുടെ നടുക്ക് നടത്തേണ്ട ആവശ്യമില്ല. അത് ഏതു കാട്ടുമുക്കില് നടത്തിയാലും ജനങ്ങള്‍ അവിടെ വരും. ഇതിനുള്ള ധൈര്യം സമരക്കാര്‍ക്ക് ഇല്ലാത്തത് കൊണ്ടല്ലേ അവര്‍ ജനങളുടെ നെഞ്ചത്ത് കേറി സമരം ചെയ്യുന്നത് ?? ഇതൊരു സത്യമല്ലേ ???
ഒറ്റയാന്

3 comments:
sssssssssssssssssssssssssssss
ഇക്കൂട്ടരെ,
കീറിയിട്ട വിറക് കൊള്ളിയെടൂത്ത് തലമണ്ട നോക്കി യാ മുഹ്യദ്ദീന് എന്ന് പറഞ്ഞ് ഒറ്റയടി.
അതിന് ആണുങ്ങള് വേണം. നമുക്കില്ലാത്തതും അത് തന്നെ
[ഓ;ടോ: എന്റെ സോപ്ചീപ്കണ്ണാടി പേര് മാറിയൊ എന്നൊരു നിമിഷം തോന്നി] നന്ദി.
കേരളമെന്നു കേട്ടാല്‍ ചോര തിളക്കണം ഞരമ്പുകളില്‍!!!!!
അങ്ങനെ പ്രഷര്‍ കൂടിക്കൂടി തട്ടിപ്പോകണം ...
Post a Comment