100% സാക്ഷരത്നേടിയ നമ്മുടെ കേരളത്തില്‍ പോലും ഈ അവസ്ഥക്ക് മാറ്റമൊന്നുമില്ല എന്നുള്ളത് ആശങ്ക ജനകവും , തീര്‍ത്തും ദുക്കകരവുമാണ്.
നാടിനേക്കാളും വലുതാണ് സ്വന്തം പാര്‍ട്ടി എന്ന്, അണികളെ പഠിപ്പിക്കുന്ന വിപ്ലവ വായാടികളും , സ്വന്തം കീശയുടെ വികസനം മാത്രം ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരും നമ്മുടെ നാടിന്റെ ശാപങ്ങളായി മാറിയിരുക്കുന്നു . '' അധികാരം '' എന്നാ അപ്പകഷണത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ടികള്‍ , അതിനുവേണ്ടി ഏതു സാമൂഹ്യ , രാജ്യ ദ്രോഹികളുമായി പരസ്യമായി കൈ കൊര്ക്കുന്നതിനു യാതൊരു മടിയുമില്ല.
ചെറു പാര്‍ട്ടികള്‍ ജനാധിപത്യത്തിനു ബാധ്യതയനെന്ന നമ്മുടെ പ്രധാന മന്ത്രിയുടെ പ്രസ്താവന , ഈ അവസരത്തില്‍ പ്രസക്തമാണ്. പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ പോലെ പ്രവര്‍ത്തിക്കുന്ന ഇത്തരം ചെരുപര്ത്ടികള് ജനാധിപത്യത്തിന്റെ അന്തസത്തക്ക് നിരക്കുന്നതല്ല. വിരലിലെന്നവുന്ന M.L.A മാരുടെ അംഗ ബലത്തില്‍ വീതം വച്ച് കിട്ടുന്ന വകുപ്പുകള്‍ സ്വന്തം തറവാട് സ്വത്തു പോലെ ഭരിക്കുന്നവര്‍ക്ക് എന്ത് രാജ്യ തല്പര്യമാനുള്ളത് ?
അഞ്ചു വര്‍ഷത്തേക്ക് അധികാരത്തിലേറി , ഏകാതിപതികലെപ്പോലെ ഭരണം നടത്തുന്നവര്‍ കാട്ടിക്കൂടുന്ന രാഷ്ട്രീയ പെകൂതുകള്ക്കും , അധികാര ദുര് വിനിയോഗത്തിനും മുന്പില് വെറും കാഴ്ച്ചക്കാരെപ്പോലെ നോക്കി നില്‍ക്കാനേ , ജനാധിപത്യത്തില്‍ ഏറ്റവും അധികാരമുള്ള ജനത്തിന് കഴിയുകയുള്ളൂ എന്നത് തികച്ചും വിരോധാഭാസമാണ്.
ജനത്തിന്റെ ഈ നിസഹായവസ്ഥ മുതലെടുക്കുന്ന അധികാര വര്‍ഗം ഏകതിപതികലെപ്പോലെ ഭരണം നടത്തുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതില്‍ നിന്നും വിമുക്തരല്ല. ഒന്നു അര കള്ളനെങ്കില്‍ മറ്റേതു മുക്കാല്‍ കള്ളന്.
എല്ലാവരും കള്ളന്മാരാണ് എന്ന് പറഞ്ഞു കാടടച്ചു വെടിവെക്കാന്‍ ഞാന്‍ തയ്യാറല്ല. പക്ഷെ ധാര്‍മികതയും , രാജ്യ സ്നേഹവും നമ്മുടെ ഭൂരിപക്ഷം നേതാക്കല്ക്കുമില്ല എന്ന് പറഞ്ഞാല്‍ അതിനെ എതിര്‍ക്കാന്‍ നിഷ്പക്ഷരായി ചിന്തിക്കുന്ന ആളുകള്‍ മുന്‍പോട്ടു വരും എന്ന് ഞാന്‍ കരുതുന്നില്ല.
ഇവിടെ കുറ്റം ജനാധിപത്യതിനല്ല. മറിച്ച് വ്യക്തികള്‍ക്കാണ്. അറിവുള്ള , മൂല്യബോധമുള്ള വ്യക്തികള്‍ നേത്ര നിരയിലോട്ടു ഉയര്‍ന്നു വരുന്നില്ല എന്നുള്ളത് ഒരു വസ്തുതയാണ്. അല്ലെങ്കില്‍ അങ്ങനെയുള്ളവര്‍ക്ക് ഉയരാന്‍ പറ്റിയ ഒരു സഹജര്യമല്ല ഇന്നു നമ്മുടെ വ്യവസ്ഥിതിക്കുള്ളത്.
ഈ സഹാജര്യം മാറി കഴിവുള്ള , ധാര്‍മിക ബോധമുള്ള വ്യക്തികള്‍ ഉയര്‍ന്നു വന്നെങ്കിലേ നമ്മുടെ ജനാധിപത്യം ജനങളുടെ ആധിപത്യമായി മരുകയുള്ള് .
ഇന്നത്തെ സഹാജര്യത്തില്‍ , ഇതു സ്വപ്നം കാണാന്‍ മാത്രമേ കഴിയുകയോല്ലു എന്നാ പൂര്‍ണ ബോധ്യതോടെയും , എന്റെ തലമുറയ്ക്ക് കഴിയാത്തത് വരും തലമുറ നേടിയെടുക്കട്ടെ എന്നസംസിച്ചു കൊണ്ടും
ശുഭാപ്തി വിശ്വാസത്തോടെ തന്നെ ,
ഒറ്റയാന്.

4 comments:
sathyam
താങ്കളുടെ ആശയങ്ങളോട് എനിക്കും യോജിപ്പാണ്. പക്ഷെ എന്താണ് ചെയ്യേണ്ടതെന്ന് മാത്രം അറിയില്ല.
സമൂഹം മാറാതെ ഇതൊന്നും മാറില്ല കൂട്ടുകാരാ. അതിനു താങ്കളുടെ ആശയങ്ങള്‍ സഹായിക്കട്ടെ. ഇതു വായിക്കുന്നവര്‍ ഒന്നു ചിന്തിക്കുക.
നമ്മുടെ ചിന്തകള്‍ മത , രാഷ്ട്രീയ കേട്ടുപടുകള്ക്ക് അധീധമാണോ ? അല്ലെങ്കില്‍ സ്വയം തിരുത്തുക. നമ്മള് അതിനുവേണ്ടിയുല്ലതല്ല. അത് നമുക്ക് വേണ്ടി യുള്ളതാണ്. നാം അതിനു അടിമകലകരുത്.
വീണ്ടും എഴുതുക് കൂട്ടുകാരാ.
good - all the best.
janagal ennum kazhchakkar mathramanu.
Post a Comment