എന്നാലും.....ലാലേട്ടാ ??????

അന്യസംസ്‌ഥാന ചിത്രങ്ങള്‍ക്ക്‌ നിയന്ത്രണം വേണം: മോഹന്‍ലാല്‍

മംഗളം 30-12-2009

--------------------------------------------------------------------------------------
എന്നാലും ലാലേട്ടാ , ഇതു കുറച്ചു കടുപ്പമായിപ്പോയി. അന്യ സംസ്ഥാന സിനിമ കാണുന്നവരുടെ റേഷന്‍ കാര്‍ഡ്‌ വാങ്ങി കീരിക്കലയണം എന്ന് പറയാഞ്ഞത് ഞങ്ങളുടെ ഭാഗ്യം. ഞങ്ങളുടെ റേഷന്‍ മുട്ടിപ്പോയേനെ....



ഒളിമ്പിക്സില്‍ ഇന്ത്യക്ക് ഓട്ടത്തിന് സ്വര്‍ണം കിട്ടാത്തത് കൊണ്ട് , ഇനി മുതല്‍ ഇന്ത്യ ഓടുമ്പോള്‍ മറ്റാരും ഓടരുത് എന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും ???എതിര്‍ ടീമിന്റെ ഗോളിയെ മാറ്റി നിര്ത്തിയലെ ഞങ്ങള്‍ ഗോളടിക്കൂ എന്നൊരു ഫുട് ബോള്‍ ടീം പറഞ്ഞാല്‍ എന്ത് തോന്നും ???



ഇതു പോലെ തന്നെയല്ലേ താങ്കളും പറഞ്ഞത് ?? മലയാളിക്ക് മലയാളം കാണാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടാണ് മറ്റു സിനിമകള്‍ കാണുന്നെത് എന്ന് കരുതരുത്. അവനഗ്രഹിക്കുന്നത് കൊടുക്കാന്‍ ഇവിടെയുള്ളവര്‍ക്ക് കഴിയാത്തത് കൊണ്ടാണ് അവന്‍ മട്ടുല്ലതിന്റെ പുറകെ പോകുന്നത്.



''അവതറും'' , 2012 ഉം കണ്ടില്ല എന്ന് പറയാന്‍ മലയാളിക്ക് നാണക്കേടാണെന്ന് അങ്ങ് പറഞ്ഞല്ലോ ? അതിനെ കാരണം ആ സിനിമയുടെ മേന്മയാണ്. ഇതു പോലെ കണ്ടില്ല എന്ന് മലയാളി പറയാന്‍ മടിക്കുന്ന സിനിമകളാണ് താങ്കളുടെ ചിത്രവും, കിലുക്കവും. അതിനു കൈയടിച്ച മലയാളി , എല്ലാ ചവറു സിനിമകളും കാണണമെന്നും കൈ അടിക്കനമെന്നും വാശി പിടിക്കരുത്.



നല്ല കഥയുള്ള , അഭിനയ സാധ്യതയുള്ള സിനിമകളില്‍ മാത്രമേ അഭിനയിക്കൂ എന്ന് പറയാന്‍ താങ്കളെപ്പോലുള്ള സൂപ്പര്‍ താരങ്ങള്‍ പോലും തയ്യാറാകുന്നില്ലെങ്കില്‍ മറ്റാരെ ഇവിടെ കുറ്റം പറയണം. ??????



ഇവിടെ മലയാളവും , തമിഴും , ഹിന്ദിയും , ഇംഗ്ലീഷും എല്ലാം ഓടട്ടെ... നല്ലത് കാണികള്‍ തിരഞ്ഞെടുക്കട്ടെ..... അങ്ങനെ മത്സരിക്കാന്‍ ചങ്കൂട്ടമില്ലെങ്കില്‍ , വിജയിക്കുന്നതിനെ കുറ്റം പറയുകയല്ല , സ്വയം തിരുത്താനാണ് ശ്രമിക്കേണ്ടത്.



പുതുവത്സര ആശംസകളോടെ ,



ഒറ്റയാന്‍.

4 comments:

Sijab,yemen said...

ഒറ്റയാന്‍ വീണ്ടും ഇറങ്ങിയേ........

sunil nair , us said...

ഇവരൊക്കെ കോടികള്‍ മേടിച്ചു കീസയിലക്കുന്നത് കൊണ്ടാണ് , ചെലവ് കൂടുന്നതെന്ന് പറഞ്ഞാല്‍ ഇവര്‍ സമ്മതിക്കുമോ ? അത് മാത്രം സമ്മതിക്കില്ല. ഒന്നു വെളുക്കെ ചിരിക്കും........ എത്ര കിട്ടിയാലും മതിയാകാത്ത ഇവരൊക്കെയാണ് ചെലവ് കൂട്ടുന്നത്‌.

malayali,australia said...

നല്ല എഴുത്തുകാര്‍ മാറി നില്‍ക്കുന്നു . മലയാളം സിനിമ തരികിട ക്കാരുടെ കൈയില്‍ ആയിപ്പോയി. അതിനു കൂട്ട് നില്ക്കാന്‍ ....സൂപ്പര്‍ താരങ്ങളും. പിന്നെ എങ്ങനെ നന്നാവും. സൂപ്പര്‍ താരങ്ങള്‍ മാത്രം വിചാരിച്ചാല്‍ മതി . പക്ഷെ അതിനെ അവര്‍ കുറെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. വരുമാനം കുറയും. അതിനാരും തയ്യാറില്ല. എന്നിട്ട് വെറുതെ വാചകമാടിക്കും........

Bichu Muttathara said...

മോഹന് ലാലിനെപ്പോലെയൊരു നടന് ഇങ്ങനെ പറയാന് പാടില്ലായിരുന്നു.
ഒരു പക്ഷേ, മോഹന് ലാലിനെ നടനായിരിക്കില്ല ഇതു പറഞ്ഞത്.
മോഹന് ലാലിലെ നിര്മ്മാതാവായിരിക്കാം അല്ലെങ്കില് അമ്മയുടെ ഭാരവാഹി എ്ന നിലയിലായിരിക്കാം.
എന്തായാലും, വിശാലമതികള്ക്ക് ദഹിക്കാത്ത, യുക്തിക്ക് നിരക്കാത്ത ഒരു പ്രസ്താവന ആയിപ്പോയി അദ്ദേഹത്തിന്റേത്.

Related Posts with Thumbnails