രോയല്ട്ടിയുടെ റിയാലിറ്റി ....

സംഗീതം ദൈവ ദത്തമാണ്. ദൈവീകമായ ആ ദാനം കിട്ടിയവരാണ് സംഗീതണ്ജര്‍ എന്നൊക്കെ നാം മനസാവരിച്ച കാര്യങ്ങളാണ്‌. അങ്ങനെയുള്ള സംഗീത പണ്ഡിതര്‍ക്കു നമ്മുടെ മനസ്സില്‍ നമ്മള്‍ നല്‍കുന്ന സ്ഥാനം വളരെ ഉന്നതവും പരിപാവനവുമാണ്.


എന്നാല്‍ ഇന്നത്തെ വിദ്വാന്മാരുടെ ഗാനസ്രഷ്ടികളും , പണതിനോടുള്ള അഭിനിവേശവും കാണുമ്പോള്‍ മനസിലുള്ളത് പലതും പൊയ്മുഖങ്ങള്‍ ആണെന്ന് തോന്നി പോകുന്നു.




പാട്ടിനുള്ള റോയല്‍റ്റിയും അതിനെപ്പറ്റിയുള്ള പല സംഗീത പ്രതിഭാകളുടെയും അഭിപ്രായങ്ങളും കേട്ടപ്പോളാണ് ഇതിനെപ്പറ്റി ഒന്നലോചിച്ചത്.

ഇതിന്റെ യുക്തി എനിക്ക് മനസിലാകുന്നില്ല. പാട്ടിനുള്ള രോയല്‍ടിയാണ് ഇവിടുത്തെ വില്ലന്‍. നിര്‍മാതാവിനോട് കണക്കു പറഞ്ഞു പൈസ വാങ്ങിചിട്ടല്ലേ ഗാനരജയിതാവ് ഗാനം കൊടുക്കുന്നത്. ആരെങ്കിലും വെറുതെ ട്യൂണ്‍ ചെയ്തു കൊടുക്കുമോ ? അയാളും കാശു വാങ്ങും . അങ്ങനെ ഒരാള്‍ക്കുവേണ്ടി കാശ് മേടിച്ചു ഒരു പണി ചെയ്തിട്ട് , പിന്നെയും പ്രതിഫലം ആവശ്യപ്പെടുന്നതിന്റെ യുക്തി എനിക്ക് മനസിലാകുന്നില്ല.




ഗാനരജയിതാക്കള്‍ പാവപ്പെട്ടവര്‍ ആണെന്നാണ് ഇതിനുവേണ്ടി വാദിക്കുന്നവരുടെ ഒരു വാദം. ഈ നാട്ടില്‍ ഗാനരജയിതാക്കള്‍ മാത്രമേ പാവപ്പെട്ടവര്‍ ഉള്ളോ ?



അതല്ലെങ്കില്‍ ഇവിടുത്തെ എല്ലാ ഗാനസ്രാഷ്ട്ടകളും പാവപ്പെട്ടവര്‍ ആണോ ?.....
ഫൈവ് സ്റ്റാര്‍ ഹോട്റെലുകളില്‍ അന്തിയുറങ്ങാനും , ആഡംബര കാറുകളില്‍ നടക്കാനും പാട് പെടുന്ന പാവപ്പെട്ടവരില്‍ ഒരാള്‍ പോലും പറഞ്ഞില്ല , ഈ പണം എനിക്ക് വേണ്ട എന്ന്. അല്ലെങ്കില്‍ ഞാനീ പണം ഏതെങ്കിലും അനധാലയത്തിനു നല്‍കും എന്ന്.



ഒരു സംശയം ചോദിക്കട്ടെ ? ഞാന്‍ ഒരു പണിക്കാരനെ വീട്ടില്‍ വിളിച്ചു എന്റെ പറമ്പില്‍ കുറെ വാഴ വപ്പിക്കുന്നു. അയാള്‍ക്കുള്ള ദിവസക്കൂലിയുമായി സന്തോഷത്തോടെ അയാള്‍ പോകുന്നു. ഞാന്‍ വാഴക്കുല വെട്ടി വില്‍ക്കുന്ന ദിവസം അയാള്‍ വന്നു , ഇതു ഞാന്‍ വച്ച വാഴയുടെ കുലയാണ്. ഇതിന്റെ ഒരു അവകാശം എനിക്കും വേണം എന്ന് പറഞ്ഞാല്‍............



( ''നോക്കുകൂലി'' എന്നപേരില്‍ മേലനങ്ങാതെ കാശ് കൈ നീട്ടി വാങ്ങുന്ന ഈ നാട്ടില്‍ ഒരു നാള്‍ മേല്‍ പറഞ്ഞ അവസ്ഥ വന്നുകൂടായ്കയില്ല എന്നാ കാര്യം ഞാന്‍ തള്ളിക്കളയുന്നില്ല. അതവിടെ നില്‍ക്കട്ടെ.......)




ഗാനരജയിതാക്കള്‍ ശ്യൂന്യതയില്‍ നിന്നും ശ്രഷ്ട്ടിക്കുന്നു എന്നാണ് മറ്റൊരു വാദം . ശൂന്യതയില്‍ നിന്ന് ശ്രഷ്ട്ടിക്കാന്‍ ഇവരാരാണ് ഈസ്വരന്മാരോ ? ഈതെങ്കിലും ഒരു ഗാനത്തിന്റെ , സംഭവത്തിന്റെ, ട്യൂണിന്റെ , ആശയത്തിന്റെ ചുവടു പിടിച്ചാണ് ഓരോ ഗാനവും പിറക്കുന്നത്‌. കലാപരമായ കഴിവുകൊണ്ട് ഒരാള്‍ ഒരു ആശയത്തെ നല്ല ഗാനമാക്കി മാറ്റുന്നു.




ഇതു പോലെ തന്നെയല്ലേ ഒരു ശില്‍പ്പിയും . വെറുമൊരു കല്ലിനെ അയാള്‍ തന്റെ കഴിവുകൊണ്ട് ഒരു സില്പ്പമാക്കി മാറ്റുന്നു. ഒരു മേസ്തിരി ഇഷ്ടിക കൊണ്ട് ഒരു വീട് പണിയുന്നു. പെന്‍സിലും പേപ്പറും മാത്രം മതി ഒരു ചിത്രകാരന്‌ ഒരു പടം വരയ്ക്കാന്‍. ഇങ്ങനെ ഓരോരുത്തരും അവരവരുടെ സംഭാവനകള്‍ സമൂഹത്തിനു വേണ്ടി ചെയ്താണ് നമ്മുടെ ജീവിതം മനോഹരമാക്കുന്നത്. ഇതിനൊക്കെ ഓരോരുത്തരും റോയല്‍റ്റി ചോദിയ്ക്കാന്‍ തുടങ്ങിയാല്‍........




കണ്ടുപിടുത്തങ്ങള്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ ഹോമിച്ച പല ശാസ്ത്ര പ്രതിഭകളെയും നമുക്കറിയാം. ഇലക്ട്രിക്‌ ബള്‍ബ്‌ കണ്ടു പിടിച്ച തോമസ്‌ എടിസണോ , റേഡിയോ കണ്ടു പിടിച്ച മാര്‍ക്കൊനിയോ നമ്മളോട് റോയല്‍റ്റി മേടിക്കുണ്ടോ ? ഇതിനെക്കാളൊക്കെ മഹാന്മാരാണോ അതിമാനോഹങ്ങളായ ചവറു സംഗീതം ശ്രഷ്ട്ടിക്കുന്ന ഇന്നത്തെ ഗാന കൊകിലങ്ങള്‍.

പൈറസിയെ ഞാനും എതിര്‍ക്കുന്നു. ഒരാള്‍ കാശ് മുടക്കി ഒരു സിനിമ ഇറക്കിയാല്‍ , ഒരു ആല്‍ബം ഇറക്കിയാല്‍ അത് അയാള്‍ക്ക് മുന്‍പേ നാട് മുഴുവന്‍ വിതരണം നടത്തി കാശ് ഉണ്ടാക്കുന്നതിനു ഞാനും എതിരാണ്. അതിന്റെ യുക്തി എനിക്ക് മനസിലാകും , പക്ഷെ ഇതിന്റെ..........ഒരു പിടിയും കിട്ടുന്നില്ല......




ഒരു നേരത്തെ ആഹാരത്തിന് വേണ്ടി വയറ്റത്തടിച്ചു പടുന്നവന്റെ പിച്ച ചട്ടിയില്‍നിന്ന് കൈയിട്ടു വരാന്‍ പോലും മടിക്കാത്തവരാണ് മനസ്സില്‍ സൂക്ഷിക്കുന്ന വിഗ്രഹങ്ങള്‍ എന്നോര്‍ക്കുമ്പോള്‍ , ലജ്ജ തോന്നുന്നു ...... എനിക്ക് എന്നോട് തന്നെ..........

(പണത്തിനു വേണ്ടി സംഗീതത്തെ ഉപയോഗിക്കുന്നത് പാപമാണെന്ന് വരെ വിശ്വസിച്ചു തങ്ങളുടെ ജീവിതം മുഴുവന്‍ അതിനായി സമര്‍പ്പിച്ച മഹാ സ്രെഷ്ട്ടന്മാരും ഈ നാട്ടില്‍ ജീവിച്ചിരുന്നു എന്നാ കാര്യം വെറുതെ ഒന്നോര്‍ക്കാം)


തികഞ്ഞ കോപത്തോടെ,


ഒറ്റയാന്‍

15 comments:

sahir ram , kuwait said...

Jai jai ottayan.....

sunil nair , US said...

ellavanum panam mathram mathi. oru pattu padanum melatha kalam.

Jobymon, australia said...

WELL DONE

kochivala said...

Kasullavan pattu kettal mathi.

tomy j , uk said...

aakrantham......aakkrantham.....ellavarkkum aakkrantham...

evanokke chakumbol ethellam koode kondu pokunnundo ?

Anonymous said...

pls dont underestimate them

siljab,yemen said...

g68 - keep it

Joseph-cochin said...

I agree with you Ottayan

Anonymous said...

I strongly agree with u. f**k them off.

marts said...

ottayan..ningal ottakkalla.....

മറ്റൊരാള്‍ | GG said...

"നിര്‍മാതാവിനോട് കണക്കു പറഞ്ഞു പൈസ വാങ്ങിചിട്ടല്ലേ ഗാനരജയിതാവ് ഗാനം കൊടുക്കുന്നത്. ആരെങ്കിലും വെറുതെ ട്യൂണ്‍ ചെയ്തു കൊടുക്കുമോ ? അയാളും കാശു വാങ്ങും . അങ്ങനെ ഒരാള്‍ക്കുവേണ്ടി കാശ് മേടിച്ചു ഒരു പണി ചെയ്തിട്ട് , പിന്നെയും പ്രതിഫലം ആവശ്യപ്പെടുന്നതിന്റെ യുക്തി എനിക്ക് മനസിലാകുന്നില്ല."
അതെ അതാണ് ഞാനും എത്ര ചിന്തിച്ചിട്ടും മനസ്സിലാകാത്തത്. അഥവാ ഇനി റോയല്‍റ്റി വേണമെന്ന് തോന്നിയാല്‍ അതുമായി ബന്ധപ്പെട്ട നിര്‍‌മ്മാതാവിനാണ് അതിന്റെ അവകാശം.

താങ്കള്‍ ഇവിടെ പറഞ്ഞ കാര്യങ്ങളോട് ഞാന്‍ വളരെ യോജിക്കുന്നു. നന്ദി.

karthik said...

pattu padanum anuvadikkatha swathathra bharatham.

Anonymous said...

gud

abdul salam,pathanamthitta said...

I Strongly agree with you

Anonymous said...

really good

Related Posts with Thumbnails